ആരും ഇഷ്ടപ്പെട്ടുപോകും! ഹോണ്ടയുടെ വരാന്‍ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ദേ ഇങ്ങനെയിരിക്കും...

ലോകത്തിന്റെ ഫാഷന്‍, ഡിസൈന്‍ തലസ്ഥാനമായാണ് ഇറ്റാലിയന്‍ നഗരമായ മിലാന്‍ അറിയപ്പെടുന്നത്. EICMA അല്ലെങ്കില്‍ മിലാന്‍ മോട്ടോസൈക്കിള്‍ ഷോ എന്ന ഇവന്റാണ് വണ്ടിപ്രാന്തന്‍മാര്‍ക്കിടയില്‍ ഈ നഗരത്തെ പ്രശസ്തമാക്കുന്നത്. EICMA 2024 എഡിഷന്‍ ഇപ്പോള്‍ മിലാനില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ലോകപ്രശസ്തമായ EICMA 2024 ഓട്ടോ ഷോയിലൂടെ പ്രമുഖ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് ചെയ്യുന്നതോടൊപ്പം അവരുടെ വരാന്‍ പോകുന്ന മോഡലുകളുടെ കണ്‍സെപ്റ്റ് മോഡലുകളും അവതരിപ്പിക്കുന്നു. EICMA 2024-ല്‍ ഹോണ്ട (Honda) അവരുടെ ഒരുപിടി ടുവീലർ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു.

അതില്‍ പ്രധാനമായിരുന്നു യൂറോപ്യന്‍ വിപണിക്കായുള്ള ഹോണ്ടയുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറായ CUV e:. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച EM1 e: ഇലക്ട്രിക് സ്‌കൂട്ടറിനോടൊപ്പമാണ് ഇത് ചേരുന്നത്. വ്യത്യസ്ത തരത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തേടുന്നവരെ ലക്ഷ്യമിട്ട് ഇവി ഫണ്‍, ഇവി അര്‍ബന്‍ എന്നീ കണ്‍സെപ്റ്റ് പതിപ്പുകളും ഹോണ്ട പ്രദര്‍ശിപ്പിച്ചു. മിലാനില്‍ വെച്ച് ഹോണ്ട അവതരിപ്പിച്ച ഇരുചക്ര വാഹനങ്ങളെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

honda cuv e side

ആദ്യം നമുക്ക് CUV e ഇവിയെ കുറിച്ച് നോക്കാം. ഹോണ്ടയുടെ ഏറ്റവും പുതിയ ഇവിയില്‍ രണ്ട് നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ഒറ്റ ചാര്‍ജില്‍ ഇത് 70 കിലോമീറ്ററിലധികം റേഞ്ച് നല്‍കുന്നു. ആധുനിക ടെക്‌നോളജിയുടെ കാര്യത്തിലും ഇലക്ട്രിക് സ്‌കൂട്ടര്‍ കിടുവാണ്.

5 ഇഞ്ച് സ്‌ക്രീന്‍ അല്ലെങ്കില്‍ ബ്ലൂടൂത്തോടുകൂടിയ 7 ഇഞ്ച് TFT എന്നിങ്ങനെ രണ്ട് ഡിസ്‌പ്ലേ സൈസുകള്‍ തെരഞ്ഞെടുക്കാം. സ്റ്റാന്‍ഡേര്‍ഡ്, സ്പോര്‍ട്ട്, ഇക്കോ പ്ലസ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഇതില്‍ വരുന്നു. മാത്രമല്ല ഇതില്‍ ഒരു റിവേഴ്‌സ് മോഡും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ ഇവി ഉടന്‍ തന്നെ നിര്‍മാണത്തിന് കയറുമെന്നാണ് വിവരം

honda ev fun concept side design

ഹോണ്ടയുടെ സ്പോര്‍ട്ടി ഇലക്ട്രിക് നേക്കഡ് ബൈക്കായ ഇവി ഫണ്‍ കണ്‍സെപ്റ്റാണ് അടുത്തത്. ഒരു മിഡ്‌സൈസ് ബൈക്കിന്റെ ശക്തി ഈ ഇവിക്ക് ഉണ്ടാകുമെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. ഓല റോഡ്സ്റ്ററിനെ അനുസ്മരിപ്പിക്കുന്ന സിംഗിള്‍സൈഡഡ് സ്വിംഗ്ആമും വ്യതിരിക്തമായ ഹെഡ്ലൈറ്റും ഈ ബൈക്കില്‍ കാണാം.കാറുകളില്‍ കാണുന്ന തരത്തില്‍ ഇതിന് ഒരു CCS2 ഫാസ്റ്റ് ചാര്‍ജറുമുണ്ട്.

അതിനാല്‍ ചാര്‍ജിംഗിനെ കുറിച്ച് ബേജാറാകേണ്ട കാര്യമില്ല. ഈ സ്‌പോര്‍ട്ടി ഇലക്ട്രിക് ബൈക്ക് ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്ററിലധികം റേഞ്ച് നല്‍കുമെന്ന് പ്രതീക്ഷിക്കാം. ഇത് ഇപ്പോഴും കണ്‍സെപ്റ്റ് രൂപത്തിലാണെങ്കിലും ബ്രേക്കുകളുടെയും സസ്പെന്‍ഷനിലെയും അവസാന മിനുക്കുപണികള്‍ സൂചിപ്പിക്കുന്നത് ഇത് അധികം വൈകാതെ പ്രൊഡക്ഷന്‍ രൂപം കൈവരിക്കുമെന്നതാണ്.

honda ev urban concept side design

പ്രീമിയം സ്‌കൂട്ടര്‍ വിപണിയെ ലക്ഷ്യം വച്ചുള്ള ഇവി അര്‍ബന്‍ കണ്‍സെപ്റ്റാണ് അടുത്തത്. ഇതിന്റെ പവര്‍ട്രെയിനിനെക്കുറിച്ച് ഹോണ്ട ഇതുവരെ കാര്യമായൊന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഈ കണ്‍സെപ്റ്റിന്റെ സിലൗറ്റും ഡിസൈനും മോഡല്‍ ഭാവിയില്‍ ഹോണ്ടയുടെ ഇവി ലൈനപ്പിലെ ഉയര്‍ന്ന ശ്രേണിയിലേക്കുള്ള കൂട്ടിച്ചേര്‍ക്കല്‍ ആയിരിക്കുമെന്ന് നമുക്ക് അനുമാനിക്കാം.

ഹോണ്ടയുടെ ഈ വര്‍ഷത്തെ EICMA പവലിയന്‍ ശ്രദ്ധിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് ഇവികളുടെ കാര്യം കമ്പനി വളരെ ഗൗരവത്തിലാണ് എടുക്കുന്നതെന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായ ഇന്ത്യയില്‍ കമ്പനിക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ബെസ്റ്റ് സെല്ലറായ ഹോണ്ട ആക്ടിവയുടെ ഇലക്ട്രിക് പതിപ്പിലൂടെ ഹോണ്ട സെഗ്‌മെന്റിലേക്ക് കാലെടുത്ത് വെക്കാന്‍ പോകുകയാണ്.

അടുത്ത വര്‍ഷം ഹോണ്ടയുടെ കന്നി ഇവി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറുമെന്നാണ് വിവരം. സ്്റ്റാര്‍ട്ടപ്പ് കമ്പനികളും പരമ്പരാഗത ബ്രാന്‍ഡുകളും അണിനിരക്കുന്ന ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ രംഗത്തെ മത്സരം കൊഴുപ്പിക്കാനാകും ഹോണ്ടയുടെ വരവ്. മുകളില്‍ പറഞ്ഞ മോഡലുകള്‍ യഥാസമയം കമ്പനി ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചേക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 5, 2024, 19:02 [IST]
English summary
Honda showcases new cuv e electric scooter and two concept models at eicma 2024
കൂടുതല്‍... #honda motorcycle #electric bike #eicma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X