ഇജ്ജാതി സ്‌റ്റൈലന്‍ സ്‌കൂട്ടറെല്ലാം പുറത്തിറക്കുന്നത് കടലിനക്കരെ! ആക്ടിവയുടെ കച്ചോടം മതിയെന്ന് ഹോണ്ട

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണികളില്‍ ഒന്നാണ് ഇന്ത്യ. കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളുമാണ് ഇന്ത്യയിലെ ടൂവീലര്‍ വിപണിയുടെ താക്കോല്‍ സ്ഥാനം കൈയ്യടക്കി വെച്ചിരിക്കുന്നത്. അടുത്ത കാലത്തായി പ്രീമിയം, സ്‌പോര്‍ട്ടി സ്‌കൂട്ടറുകള്‍ക്ക് പ്രചാരമേറി വരുന്നുണ്ട്. ഈ അവസരം മുതലെടുക്കാനായി നിര്‍മാതാക്കള്‍ പുത്തന്‍ മോഡലുകളും കൊണ്ടുവരുന്നു.

ഇപ്പോള്‍ ജാപ്പനീസ് ബ്രാന്‍ഡായ ഹോണ്ട ഒരു പുതിയ 160 സിസി സ്‌കൂട്ടര്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഹോണ്ട സ്‌റ്റൈലോ 160 എന്നാണ് പുത്തന്‍ സ്‌കൂട്ടറിന് പേരിട്ടിരിക്കുന്നത്. ഇതിനോടകം ഹോണ്ട ADV 160, ക്ലിക്ക് 160 എന്നിങ്ങനെ രണ്ട് പ്രീമിയം 160 സിസി സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നുണ്ട്. ഇന്നത്തെ യുവതലമുറയെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോണ്ട നിയോ-റെട്രോ തീമിലുള്ള പുത്തന്‍ സ്‌കൂട്ടര്‍ ഒരുക്കിയിരിക്കുന്നത്.

honda stylo 160

വെസ്പ സ്‌കൂട്ടര്‍ പോലെ റെട്രോ തീമിലുള്ള സ്‌കൂട്ടറുകള്‍ തിരയുന്ന യൂത്തിനെ ആകര്‍ഷിക്കാന്‍ സ്‌റ്റൈലോ 160-ക്ക് സാധിക്കും. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഇന്ത്യക്കാര്‍ക്ക് നിലവില്‍ കമ്മ്യൂട്ടര്‍ സ്‌കൂട്ടറുകളോടാണ് ഇഷ്ടം. സ്‌പോര്‍ട്ടി സ്‌കൂട്ടറുകള്‍ തിരയുന്നവര്‍ക്ക് തന്നെ 125 സിസി വിഭാഗത്തില്‍ തെരഞ്ഞെടുക്കാന്‍ ഒന്നിലേറെ മികച്ച ഓഫറുകളുണ്ട്. അതുകൊണ്ട് തന്നെ ഈ സ്‌കൂട്ടര്‍ ആദ്യം ഇന്തോനേഷ്യയിലാണ് ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്.

ഇത് ഇന്ത്യയില്‍ എത്തിക്കുമോ എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. കാഴ്ചയില്‍ ഈ വാഹനത്തിന് യമഹയുടെ ഫാസിനോ, വെസ്പ സ്‌കൂട്ടര്‍ എന്നിവയോട് സാമ്യതയുള്ളതായി തോന്നാം. ക്ലീന്‍ ലൈനോട് കൂടിയ ആങ്കുലാര്‍ ഫാസിയയാണ് ഈ സ്‌കൂട്ടറിന് വരുന്നത്. റെട്രോ സ്‌റ്റൈലിംഗ് ഉണ്ടെങ്കിലും ഹോണ്ട സ്‌റ്റൈലോ 160 മോഡേണ്‍ ഫീച്ചറുകള്‍ ഒഴിവാക്കുന്നില്ല.

honda stylo 160 front

ഓള്‍ എല്‍ഇഡി ലൈറ്റിംഗ് മുതല്‍ കീലെസ് സ്റ്റാര്‍ട്ട് വരെ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. കോമ്പി ബ്രേക്കിംഗ് സിസ്റ്റം, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവയില്‍ ഒന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും നല്‍കുന്ന ഹോണ്ട സ്‌കൂട്ടര്‍ ആധുനിക കാലത്തെ ടെക്‌നോളജിക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന റൈഡര്‍മാര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് വ്യക്തമാണ്.

വര്‍ണാഭമായ റിയര്‍ വ്യൂ മിറര്‍, റിമോട്ട് കണ്‍ട്രോള്‍ ഉള്ള സ്മാര്‍ട്ട് കീ, റബ്ബര്‍ സ്റ്റാന്‍ഡ് പാഡ്, ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയ്ക്കുള്ള ഓപ്ഷനുകള്‍ സ്‌കൂട്ടറില്‍ ഹോണ്ട വാഗ്ദാനം ചെയ്യുന്നു. പവര്‍ട്രെയിനുകളെ സംബന്ധിച്ചിടത്തോളം, ഹോണ്ട സ്‌റ്റൈലോ 160-ന് കരുത്തേകുന്നത് സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ്. ഏകദേശം 16 bhp പവറും 15 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് ഈ മോട്ടോര്‍.

honda stylo 160

ഹോണ്ട സ്‌റ്റൈലോ 160 സ്‌കൂട്ടര്‍ മികച്ച മൈലേജ് നല്‍കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു. ലിറ്ററിന് 45 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് മോഡലിന് കമ്പനി അവകാശപ്പെടുന്നത്. മറ്റ് ഹാര്‍ഡ്‌വെയര്‍ വശങ്ങള്‍ പരിശോധിമ്പോള്‍ സ്‌കൂട്ടറിന്റെ അലോയ് വീലുകള്‍ 12 ഇഞ്ച് ആകാനാണ് സാധ്യത. വീതിയുള്ള ടയറുകള്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകള്‍, RSU ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍ എന്നിവയും മറ്റും ഇതില്‍ നമുക്ക് കാണാന്‍ കഴിയും.

സീറ്റിനടിയില്‍ വിശാലമായ സ്റ്റോറേജ് സ്‌പെയ്‌സ് ഉണ്ടാകും. റോയല്‍ വകഭേദങ്ങള്‍ക്ക് മാത്രമേ പെയിന്റഡ് സില്‍വര്‍ ഗ്രാബ് റെയിലും സില്‍വര്‍ ഫ്രണ്ട് ഫോര്‍ക്കുകളും ലഭിക്കൂ. ഇന്ത്യയില്‍ സ്‌കൂട്ടര്‍ സെഗ്‌മെന്റിലെ കിരീടംവെക്കാത്ത രാജാവാണ് ഹോണ്ട. പ്രധാനമായും കമ്മ്യൂട്ടര്‍ വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള ആക്ടിവ ലൈനപ്പാണ് ഹോണ്ടയുടെ തുറുപ്പുചീട്ട്. പ്രീമിയം ഹൈ കപാസിറ്റി സ്‌കൂട്ടറുകള്‍ കൊണ്ടുവരാതെ ഇന്ത്യയില്‍ കമ്മ്യൂട്ടറുകളില്‍ ഉറച്ച് നില്‍ക്കുകയാണ് ഹോണ്ട. യമഹ ഇപ്പോള്‍ എയ്‌റോക്‌സ് 155 സ്‌പോര്‍ട്ടി സ്‌കൂട്ടര്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്.

honda stylo 160

ഹീറോ സൂം 160 എന്ന അഡ്വഞ്ചര്‍ സ്‌റ്റൈല്‍ഡ് മാക്‌സി സ്‌കൂട്ടറിന്റെ പണിപ്പുരയിലാണ്. മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മുന്‍ഗണനയും പ്രീമിയം സ്‌കൂട്ടറുകള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന സ്വീകാര്യതയും പരിഗണിച്ച് ഹോണ്ട ഒരുപക്ഷേ സ്‌റ്റൈലോ 160 ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കാം. എന്നാല്‍ അത് ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. ലോഞ്ച് ചെയ്താല്‍ റെട്രോ ചാരുതയും ആധുനിക സാങ്കേതികവിദ്യകള്‍ക്കുമൊപ്പം ഹോണ്ടയുടെ വിശ്വാസ്യത കൂടി ചേരുന്ന സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണി എങ്ങനെ സ്വീകരിക്കുമെന്ന് നമുക്ക് കാണാം.

More from DriveSpark

Article Published On: Friday, February 9, 2024, 10:42 [IST]
English summary
Honda stylo 160 scooter unveiled design powertrain mileage feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X