നിങ്ങളുടെ സ്കൂട്ടറിനെ പൊന്നു പോലെ നോക്കാനുളള വിദ്യകൾ, അറിഞ്ഞു വച്ചോ ഗുണമുണ്ടേ
കാറായാലും സ്കൂട്ടറായാലും ശരിയായ സമയത്ത് പരിപാലിച്ചില്ലെങ്കിൽ വാഹനം നശിച്ചു പോകുമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇന്ത്യയിലെ കാര്യം നോക്കിയാൽ ഇരുചക്ര വാഹന വിപണി പ്രധാനമായും കമ്മ്യൂട്ടർ മോഡലുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്, പ്രത്യേകിച്ച് 100-150 സിസി വിഭാഗത്തിലുള്ളവ. പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജോലി ചെയ്യുന്നതിനുള്ള യാത്രാമാർഗത്തിന് സാമ്പത്തികവും പണത്തിന് മൂല്യവും നൽകുന്ന സ്കൂട്ടറുകൾ ഈ വിപണിയുടെ ഒരു പ്രധാന ഭാഗം തന്നെയാണ് എന്ന് പറയാതിരിക്കാന സാധിക്കില്ല. മറ്റേതൊരു വാഹനത്തെയും പോലെ, സ്കൂട്ടറുകളും നിർമ്മാതാവ് ശുപാർശ ചെയ്യുന്ന ഷെഡ്യൂൾ അനുസരിച്ച് കൃത്യസമയത്തും കൃത്യമായും സർവീസ് ചെയ്യുക എന്നതാണ് പ്രധാന കാര്യം.
സർവീസിനൊപ്പം തന്നെ വാഹനത്തിൻ്റെ ഓയിൽ നില പരിശോധിക്കുന്നത് ഏറെ പ്രധാനമാണ്. ചിലർ ഫ്രീ സർവീസ് കഴിയുമ്പോൾ തന്നെ വാഹനത്തിന് ആവശ്യമായ സമയത്ത് വേണ്ടവിധത്തിൽ ഓയിൽ ചേഞ്ച് പോലും ചെയ്യാതെ കൊണ്ടുനടക്കുന്നവരാണ്. അതിനാൽ ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ തന്നെ വേണം. വൃത്തിയായി സൂക്ഷിക്കുക എന്നതാണ് അടുത്ത ടിപ്പ്. സ്‌കൂട്ടറുകളും നിരവധി മൂവിംഗ് പാർട്‌സുകളുമായാണ് വരുന്നത്.

നിരന്തരമായുള്ള ഉപയോഗത്തിലൂടെ അവയിൽ പൊടിയും ചെളിയും പോലുള്ള കാര്യങ്ങൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത് വളരെ സാധാരണമായ കാര്യമാണെങ്കിലും ഇവ സ്കൂട്ടറിന്റെ മുക്കിലും മൂലയിലും കയറി കേടുവരുത്താൻ സാധ്യതയുണ്ട്. ആയതിനാൽ ആഴ്ചയിൽ ഒരിക്കലെങ്കിലും സ്‌കൂട്ടർ കഴുകി വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വെള്ളം ഉപയോഗിച്ച് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ലളിതമായ നടപടിയാണിത്.
ടയറിനും വേണം പ്രത്യേക പരിപാലനം. റോഡുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ടയറുകളെ സാധാരണയായി അവഗണിക്കാറ് പതിവ്. നിങ്ങളുടെ സ്‌കൂട്ടറിന്റെ ടയറുകൾ ശരിയായ വായു മർദ്ദത്തിലാണ് സഞ്ചരിക്കുന്നതെന്നും ടയർ സർഫസിൽ സ്ക്രാച്ചുകളോ കീറലുകളോ ഇല്ലെന്നും ഉറപ്പാക്കുക. കൃത്യമായ രീതിയിൽ എയർ അടിച്ച് കൊണ്ടുനടക്കുന്നത് മൈലേജിലും പ്രതിഫലിക്കും. കൂടാതെ മികച്ച ബ്രേക്കിംഗും ഇതിലൂടെ ഉറപ്പാക്കി റൈഡ് കൂടുതൽ സേഫാക്കാം.
ഫോസിൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഏതൊരു വാഹനത്തിന്റെയും സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് എഞ്ചിൻ ഓയിൽ. സാധാരണയായി ഇരുചക്ര വാഹനങ്ങൾ കാറുകളേക്കാൾ അപകടകാരികളാണ്. ഇത് എഞ്ചിനെയും ബാധിക്കാൻ ഇടയാക്കിയേക്കും. അതിനാൽ, എഞ്ചിൻ ഓയിൽ ലെവലുകൾ പതിവായി പരിശോധിക്കുകയും കൃത്യമായ അളവിൽ ഓയിൽ നിറഞ്ഞിട്ടുണ്ടെന്നും ഉറപ്പാക്കുകയും ചെയ്യുക. അല്ലെങ്കിൽ എഞ്ചിൻ പണിയായി കീശകീറുന്ന വഴിയറിയില്ല.
പ്രൊപ്പൽഷൻ സിസ്റ്റം ഒഴികെ ഏത് വാഹനവും മിക്കവാറും എല്ലാം ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ നമ്മുടെ സ്‌കൂട്ടറിലെ ബാറ്ററിക്കും പതിവ് അറ്റകുറ്റപ്പണികൾ ആവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടം അല്ലെങ്കിൽ ലീക്ക് എന്നിവ ബാറ്റിറിക്ക് വന്നിട്ടുണ്ടോയെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക. ഒരു പ്രൊഫഷണലിനെക്കൊണ്ട് ഇത് പരിശോധിച്ച് ആവശ്യമെങ്കിൽ ബാറ്ററി മാറ്റുകയും വേണം.
ഫാമിലിക്ക് വേണ്ടിയായാലും ഇനി യൂത്തിന് വേണ്ടിയുള്ള പെർഫോമൻസ് മോഡലുകളായാലും സ്‌കൂട്ടറുകൾ അനേകമാണ്. ഇത് ഹിറ്റാവാൻ എന്തായാരിക്കാം കാരണം എന്നു ചോദിച്ചാൽ ബൈക്കുകളേക്കാൾ ഇവ കൂടുതൽ പ്രായോഗികമാണെന്ന് വേണം പറയാൻ. മാത്രമല്ല, ഇരുചക്ര വാഹനം ഉപയോഗിക്കുന്ന സ്‌ത്രീകളുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. പക്ഷേ സ്ത്രീകളെക്കാൾ കൂടുതൽ സ്‌കൂട്ടറുകൾ ഇപ്പോൾ ഉപയോഗിക്കുന്നത് പുരുഷൻമാരാണെന്ന് പറഞ്ഞാലും തള്ളിക്കളയാൻ പറ്റില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








