ഹസ്ഖ്‌വര്‍ണക്ക് പിടിവള്ളിയാകുമോ ഈ 'വിമതന്‍'; വീഡിയോ റിവ്യൂ കാണാം
2018-ലാണ് സ്വീഡിഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹസ്ഖ്‌വര്‍ണ സ്വര്‍ട്ട്പിലന്‍ ആഗോളവിപണിയില്‍ എത്തിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം 2020-ല്‍ ഇന്ത്യയിലെത്തിയ അന്ന് മുതല്‍ ഈ നിയോ-റെട്രോ സ്‌ക്രാംബ്ലര്‍ ഒത്തിരി ബൈക്ക് പ്രേമികളുടെ മനം കീഴടക്കി. തുടക്കകാലത്ത് യുവാക്കളെ ഷോറൂമിലെത്തിക്കാന്‍ സാധിച്ചെങ്കിലും പിന്നീട് കിടമത്സരത്തിനിടെ പലരും ഈ ബ്രാന്‍ഡിനെ മറന്നുപോയി.
എഞ്ചിനുകളുടെ മുഴക്കവും ക്രോമിന്റെ തിളക്കവും ആധിപത്യം പുലര്‍ത്തുന്ന മോട്ടോര്‍സൈക്കിളുകളുടെ ലോകത്ത് ഒരു വിമതസ്വരമായി വിശേഷിപ്പിക്കപ്പെടുന്ന ഹസ്ഖ്വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 എന്ന മോഡല്‍ കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചു. നിയോ റെട്രോ സ്‌ക്രാംബ്ലര്‍ മോഡലിന്റെ 401 സീരീസ് ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. പുതിയ സ്വാര്‍ട്ട്പിലന്‍ 401 പരീക്ഷിച്ചറിയാന്‍ വേണ്ടി ഹസ്ഖ്വര്‍ണ ഞങ്ങളെ പൂണെയിലേക്ക് ക്ഷണിച്ചു. ബൈക്കിന്റെ റിവ്യൂ കാണാന്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം.
കെടിഎം 390 ഡ്യൂക്കിന്റെ പ്ലാറ്റ്‌ഫോമിലാണ് പുത്തന്‍ ബൈക്ക് ഹസ്ഖ്‌വര്‍ണ പണികഴിപ്പിച്ചിരിക്കുന്നത്. സ്വാര്‍ട്ട്പിലന്‍ 401-ന്റെ ഡിസൈനിന്റെ കാര്യത്തില്‍ മിനിമലിസ്റ്റ് സമീപനമല്ല മറിച്ച് പ്രായോഗികതക്കാണ് കമ്പനി പ്രാധാന്യം കൊടുത്തിരിക്കുന്നത്. 399 സിസി, സിംഗിള്‍-സിലിണ്ടര്‍, DOHC എഞ്ചിന്‍ 45.6 bhp പവറും 39 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോഡിയാക്കുന്നു. 171 കിലോഗ്രാം ഭാരമുള്ള സ്വാര്‍ട്ട്പിലന്‍ 401 അതിന്റെ ക്ലാസിലെ അല്‍പ്പം ഭാരമുള്ള മോട്ടോര്‍സൈക്കിളാണ്.
എന്നിരുന്നാലും സ്വാര്‍ട്ട്പിലന്‍ 401-ന് റേസര്‍-ഷാര്‍പ്പ് ഹാന്‍ഡ്‌ലിംഗുള്ളതിനാല്‍ ബൈക്കിന്റെ ചടുലത അനുഭവിച്ചറിയുക തന്നെ വേണം. മികച്ച പെര്‍ഫോമന്‍സ്, ഹാന്‍ഡ്ലിംഗ് എന്നിവക്കൊപ്പം സ്റ്റൈലിഷും ത്രില്ലിംഗ് റൈഡിംഗ് എക്സ്പീരിയന്‍സും സമ്മാനിക്കുന്ന ഒരു ബൈക്ക് വേണമെന്ന് ആഗ്രഹിക്കുന്ന റൈഡര്‍മാര്‍ക്ക് പറ്റിയ ഓപ്ഷനാണ് ഇത്. കാഴ്ചയില്‍ മാത്രമല്ല ത്രില്ലിംഗ് അനുഭവം കൂടി സമ്മാനിക്കുന്ന ഈ മോഡല്‍ മോട്ടോര്‍സൈക്കിളിന് 2.92 ലക്ഷം രൂപയാണ് കമ്പനി എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്.



Click it and Unblock the Notifications








