170 കി.മീ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ 1 രൂപ മുടക്കില്ലാതെ വാങ്ങാം! ഇഎംഐ വെറും 1411 രൂപ
ഈ ഉത്സവ സീസണില്‍ ഒരു വാഹനം വാങ്ങാന്‍ താല്‍പര്യപ്പെട്ടാല്‍ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളാണ് ഉള്ളത്. ഐസി എഞ്ചിന്‍ വാഹനങ്ങളേക്കാള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ് വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നതെന്നാണ് തോന്നുന്നത്. ഓല ഇലക്ട്രിക്, ടിവിഎസ് മോട്ടോര്‍, ബജാജ് ചേതക്, ഏഥര്‍ എനര്‍ജി എന്നീ മുന്‍നിര കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉത്സവകാല കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ മറ്റൊരു പ്രമുഖ ബ്രാന്‍ഡാണ് ഐവൂമി. ഉത്സവ സീസണില്‍ ഉപേഭാക്താക്കളെ ആകര്‍ഷിക്കാനായി അതിന്റെ ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ അതിശയകരമായ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഐവൂമി. ഐവൂമിയുടെ സ്‌കൂട്ടറുകളുടെ കിഴിവുകള്‍ വിശദമായി ചുവടെ പരിശോധിക്കാം.
ഐവൂമി തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഓഫര്‍ പരമ്പര പ്രഖ്യാപിച്ചു. ഈ ഉത്സവ സീസണ്‍ പ്രമാണിച്ച് ഐവൂമി അതിന്റെ മുന്‍നിര മോഡലുകള്‍ക്ക് 10,000 രൂപ വരെ ഡിസ്‌കൗണ്ട് നല്‍കുന്നു. ഈ ഉത്സവ സീസണില്‍ ഐവൂമിയുടെ ജീത് ത ദഋ ഇലക്ട്രിക് സ്‌കൂട്ടറിന് 10,000 രൂപ വരെ കിഴിവ് നേടാം. അതേസമയം െഎവൂമി ട1 സീരീസിന് 5,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്.

മാത്രമല്ല ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഇവികള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കാന്‍ വേണ്ടി പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വായ്പാ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. ആകര്‍ഷകമായ ഓഫറുകളാണ് ഈ ലോണുകളുടെ പ്രത്യേകത. സ്‌കൂട്ടര്‍ വാങ്ങുന്നതിന് മുന്‍കൂര്‍ ചെലവ് ആവശ്യമില്ലാതെ സീറോ ഡൗണ്‍പെയ്‌മെന്റ് ഓപ്ഷനുകളാണ് അതില്‍ പ്രധാനം. എടുത്ത് പറയേണ്ട മറ്റൊരു സംഗതി 0% പലിശയാണ്. വായ്പയ്ക്ക് പലിശയില്ലാതെ പ്രിന്‍സിപ്പല്‍ തുക മാത്രം നല്‍കിയാല്‍ മതിയാകും.
ആകര്‍ഷകമായ മാസതവണകളും ഐവൂമി ഇവികളുടെ വായ്പ സ്‌കീമുകളുടെ പ്രത്യേകതയാണ്. പ്രതിമാസം 1,411 രൂപ മാത്രം വരുന്ന ഇഎംഐകള്‍ ലഭ്യമാണ്. ഈ ഉത്സവകാല ഓഫറുകള്‍ എല്ലാ ഐവൂമി ഡീലര്‍ഷിപ്പുകളിലും ലഭ്യമാകും. നവംബര്‍ പകുതി വരെ പരിമിത കാലത്തേക്കാണ് ഓഫറുകളുടെ കാലാവധി. പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കുന്നത് എന്നത്തേക്കാളും എളുപ്പവും ആക്സസ് ചെയ്യാവുന്നതുമാണെന്ന് ഈ ഉത്സവകാല ഡിസ്‌കൗണ്ടുകളും ഫിനാന്‍സിംഗ് സ്‌കീമുകളും ഉറപ്പാക്കുന്നു.

ഐവൂമി ജീത് X ZE ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് പറയുമ്പോള്‍ ഇത് ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന മൂന്നാം തലമുറ IP67 റേറ്റഡ് ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്‌കൂട്ടറിന്റെ ഡൈനാമിക് ഡിസൈന്‍, കരുത്തുറ്റ ഫീച്ചറുകള്‍, ശക്തമായ മോട്ടോര്‍ എന്നിവ വിട്ടുവീഴ്ചയില്ലാതെ പ്രകടനം ഉറപ്പാക്കുന്നു.
ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോള്‍, മെസേജ് നോട്ടിഫിക്കേഷനുകള്‍, ട്രിപ്പ് ഡാറ്റ, SOC അലേര്‍ട്ടുകള്‍, ന്യൂമറിക്, ബാര്‍ ഫോര്‍മാറ്റുകളില്‍ സമഗ്രമായ സ്പീഡ് ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകളും ഐവൂമി ജീത്ത് X ZE വേരിയന്റിന് അകമ്പടിയേകാന്‍ എത്തിയിട്ടുണ്ട്. ഇതില്‍ ഇക്കോ, റൈഡര്‍, സ്പീഡ് എന്നിങ്ങനെ മൂന്ന് മോഡുകള്‍ ഉണ്ട്. ഇവ മൂന്നിന്റെയും റോഞ്ച് യഥാക്രമം 170, 140, 130 കിലോമീറ്റര്‍ ആണ്. മണിക്കൂറില്‍ 63 കിലോമീറ്ററാണ് പരമാവധി വേഗത.
ഉത്സവ സീസണില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 1,09,000 രൂപയ്ക്ക് സ്വന്തമാക്കാന്‍ അവസരമൊരുങ്ങിയിരിക്കുകയാണ്.ഏാതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഐവൂമി താങ്ങാവുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ തേടുന്നവര്‍ക്കായി S1 ലൈറ്റ് എന്ന മോഡല്‍ പുറത്തിറക്കിയത്. വെറും 84,999 രൂപയാണ് ഇതിന്റെ വില. ഫുള്‍ചാര്‍ജില്‍ 180 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് (5V, 1A), സ്പീഡ് എളുപ്പത്തില്‍ ട്രാക്കുചെയ്യുന്നതിന് എല്‍ഇഡി ഡിസ്‌പ്ലേ സ്പീഡോമീറ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഐവൂമി S1 ലൈറ്റിന് ലഭിക്കുന്നു.
4,999 രൂപ മുടക്കിയാല്‍ ഒരു സ്മാര്‍ട്ട് ഫീച്ചറുകള്‍ അപ്ഗ്രേഡ് ലഭിക്കും. ഡിസ്റ്റന്‍സ് ടു എംടി (DTE) ഇന്‍ഡിക്കേറ്റര്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍, എസ്എംഎസ് അലേര്‍ട്ടുകള്‍ എന്നിവയാണ് ഇതില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. സുരക്ഷയ്ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് റൈഡറെയും വാഹനത്തെയും പരിരക്ഷിക്കുന്നതിന് 7 ലെവല്‍ സുരക്ഷാ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








