ഇനി പെട്രോളില്‍ നിന്ന് 'ഫ്രീഡം'; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഡിസ്‌കൗണ്ടുമായി ഈ ഇന്ത്യന്‍ കമ്പനി

ഇന്ത്യയിലെ നിരവധി വാഹന നിര്‍മാതാക്കള്‍ സ്വതന്ത്ര്യ ദിനത്തില്‍ പ്രത്യേക ഓഫറുകള്‍ വാഗ്ദാനം ചെയ്യാറുണ്ട്. പ്രമുഖ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഒബെന്‍ തങ്ങളുടെ റോര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ എക്സ്ഷോറൂം വില വെട്ടിക്കുറച്ചാണ് ഫ്രീഡം ഓഫര്‍ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ മറ്റൊരു പ്രമുഖ ഇവി നിര്‍മാതാക്കളും ഈ മാസം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കിടിലന്‍ ഓഫര്‍ ഇട്ടിട്ടുണ്ട്. പ്രശസ്ത ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഐവൂമിയാണ് (iVOOMi) സ്വാതന്ത്ര്യ ദിന, രക്ഷാബന്ധന്‍ ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഓഫര്‍ അവതരിപ്പിച്ചത്. ഐവൂമിയുടെ സ്പെഷ്യല്‍ ഓഫറിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

ഐവൂമിയുടെ ജനപ്രീയ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലായ ജീറ്റ് ZE-ക്ക് ഫ്ലാറ്റ് 10,000 രൂപ ഡിസ്‌കൗണ്ട് ലഭ്യമാണ്. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കൊപ്പം കോംപ്ലിമെന്ററി ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു. ഓഗസ്റ്റ് 11 മുതല്‍ ഓഗസ്റ്റ് 20 വരെയാണ് ആനുകൂല്യങ്ങളോടെ ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ സാധിക്കുക.

ivoomi independence day raksha bandhan offer

മീററ്റ്, ബിക്കാനീര്‍, നാഗൗര്‍, മക്രാന, തിരുവണ്ണാമലൈ, തിരുച്ചിറപ്പള്ളി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ഐവൂമി ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ നേടാനാകുന്നതാണ്. നിങ്ങള്‍ ഒരു ഐവൂമി സ്‌കൂട്ടര്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് എവിടെയാണ് ഉള്ളതെന്ന സംശയം ഉണ്ടാകും.

അതിനുള്ള പരിഹാരം നിങ്ങളുടെ വിരല്‍ തുമ്പില്‍ തന്നെയുണ്ട്. ഐവൂമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഡീലര്‍ ലൊക്കേറ്റര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സമീപത്തുള്ള ഡീലര്‍ഷിപ്പുകള്‍ എളുപ്പത്തില്‍ കണ്ടെത്താം.78-ാം സ്വാതന്ത്ര്യ ദിനം ആഘോഷങ്ങളുടെ ഭാഗമായുള്ള ഈ ഓഫര്‍ ഉഭാക്താക്കള്‍ക്ക് പെട്രോളില്ലാതെ യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ഗ്രീന്‍ മൊബിലിറ്റിക്ക് അനുകൂലമായ മുന്നേറ്റത്തില്‍ പങ്കാളിയാകാനുള്ള അവസരവും നല്‍കുന്നു.

ivoomi jeet x independence day raksha bandhan offer

ഐവൂമിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഒരു ഗതാഗത മാര്‍ഗം മാത്രമല്ല ലൈഫ്സ്റ്റെല്‍ ചോയ്സ് കുടിയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഓരോ റൈഡും സുഗമവും സ്റ്റൈലിഷും ആണെന്ന് ഉറപ്പാക്കാന്‍ സ്‌റ്റൈലിനൊപ്പം പരിസ്ഥിതി സൗഹൃദ ഫീച്ചറുകളും ഉപയോഗിച്ചാണ് ഓരോ മോഡലും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ജീറ്റ്X ZE, ജീറ്റ്X, S1 ലൈറ്റ്, S1 തുടങ്ങിയ മോഡലുകളാണ് ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്നത്.

ഓരോരുത്തരുടെയും വ്യക്തിഗത മുന്‍ഗണനകള്‍ അടിസ്ഥാനപ്പെടുത്തി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഐവൂമി വാഗ്ദാനം ചെയ്യുന്നു. ഈ വര്‍ഷത്തെ രക്ഷാബന്ധന് നിങ്ങള്‍ സഹോദരിക്ക് ഒരു സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഐവൂമി ഇ-സ്‌കൂട്ടര്‍ ഒരു മികച്ച ചോയ്സ് ആയിരിക്കും. സഹോദരിക്ക് പറക്കാന്‍ ചിറകുകള്‍ നല്‍കിയത് നിങ്ങളാണെന്ന് ഭാവിയില്‍ അഭിമാനിക്കാം.

ivoomi s1 liite independence day raksha bandhan offer

ഓഫറുകളുടെ ഭാഗമായി ഐവൂമി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരഞ്ഞെടുക്കുക വഴി ഇവി വിപ്ലവത്തിനും നമ്മുടെ ഭാവി തലമുറക്ക് ശുന്തമായ അന്തരീക്ഷം സൃഷ്ടിക്കാനും വേണ്ടിയാണ് നിങ്ങള്‍ നില കൊള്ളുന്നത്. അതുകൊണ്ട് ഈ ഉത്സവ സീസണില്‍ ഐവൂമിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങി പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങളിലേക്ക് മാറാനുള്ള മഹത്തായ അവസരം നഷ്ടപ്പെടുത്തരുതെന്ന് നിങ്ങളെ ഓര്‍മിപ്പിക്കുന്നു.

ഫെയിം സബ്സിഡി കുറച്ചതിന് ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി നേരിട്ടിരുന്നുവെങ്കിലും കഴിഞ്ഞ മാസം ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി വീണ്ടും പച്ച പിടിക്കുകയാണ്. 2024 ജൂലൈ മാസത്തില്‍ ഇന്ത്യയില്‍ മൊത്തം 1,06,949 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റു. 2023 ജൂലൈയില്‍ 54,616 ഇലക്ട്രിക് സ്‌കൂട്ടറുകളായിരുന്നു വില്‍പ്പന. 96 ശതമാനമാണ് വളര്‍ച്ച.

കഴിഞ്ഞ നാല് മാസത്തിനിടെ ആദ്യമായാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഒരു ലക്ഷം കടക്കുന്നത്. ഫെയിം സബ്സിഡി സ്‌കീമിന് പകരം ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം സെപ്റ്റംബര്‍ 30 വരെ നീട്ടിയത് ഒരു കാരണമാണ്. ഉത്സവ സീസണ്‍ ഇങ്ങ് പടിവാതിലില്‍ എത്തിയതോടെ കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അത് വരും മാസങ്ങളില്‍ വില്‍പ്പനക്ക് ഉത്തേജനമാകും.

More from DriveSpark

Article Published On: Monday, August 12, 2024, 17:02 [IST]
English summary
Ivoomi announced special offer on e scooters to celebrates independence day 2024 raksha bandhan
കൂടുതല്‍... #Independence Day 2024 #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X