ഓലയും ഏഥറും വേണ്ടെന്ന് വെക്കാമോ? 100+ കി.മീ റേഞ്ചുള്ള ഇ-സ്‌കൂട്ടറിനിപ്പോള്‍ 20,000 രൂപ ഡിസ്‌കൗണ്ടുണ്ട് !

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ ഏറ്റവും കടുത്ത മത്സരം നടക്കുന്ന ഒരു വിഭാഗമാണ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടേത്. പരമ്പരാഗത വാഹന നിര്‍മാതാക്കള്‍ക്കൊപ്പം എണ്ണിയാല്‍ ഒടുങ്ങാത്തത്ര സ്റ്റാര്‍ട്ടപ്പ് കമ്പനികളും വിപണി പിടിക്കാനായി രംഗത്തുണ്ട്. ഈ കിടമത്സരത്തിനിടയില്‍ പിടിച്ചുനില്‍ക്കാന്‍ കമ്പനികള്‍ പയറ്റുന്ന പതിനെട്ടാമത്തെ അടവാണ് ഓഫറുകള്‍.

ജനുവരി 26-ന് രാജ്യം റിപബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. രാജ്യം റിപബ്ലിക്ക് ആയതിന്റെ സ്മരണ പുതുക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കുകയാണ് മഹാരാഷ്ട്രയിലെ പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐവൂമി എനർജി ( iVOOMi Energy). റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ രണ്ട് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക ക്യാഷ് ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചു.

ivoomi jeetx

ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ കമ്പനിയുടെ മുന്‍നിര മോഡലായ ജീത്ത് X ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ 20,000 രൂപ വരെ ലാഭിക്കാം. ഐവൂമിയുടെ രണ്ടാമത്തെ ഇവിയായ S1 2.0 വാങ്ങുന്നവര്‍ക്ക് റിപബ്ലിക് ഡേ ഓഫറുകളുടെ ഭാഗമായി 5,000 രൂപ വരെ ആനുകൂല്യങ്ങള്‍ നേടാന്‍ സാധിക്കും. 2024 ജനുവരി 31 വരെയാണ് ഈ ഓഫറുകള്‍ക്ക് സാധുതയുള്ളതെന്ന് കമ്പനി അറിയിച്ചു.

'iതാങ്ങാനാവുന്നതും പരിസ്ഥിതി സൗഹൃദവുമായ ഇ-സ്‌കൂട്ടറുകള്‍ നല്‍കി ഗതാഗതത്തെ പുനര്‍നിര്‍വചിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ എക്സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകള്‍ ഉപയോഗിച്ച് ഞങ്ങളുടെ മികച്ച മോഡലുകളായ ജീത്ത്X, S1 2.0 എന്നിവ ഏറ്റവും കാര്യക്ഷമവും സൗകര്യപ്രദവും മാത്രമല്ല രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ഇ-സ്‌കൂട്ടറുകളാക്കി മാറ്റാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു' കമ്പനി സഹസ്ഥാപകനും സിഇഒയുമായ അശ്വിന്‍ ഭണ്ഡാരി പറഞ്ഞു.

ivoomi s1 2.0

20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് കിഴിച്ച് ബ്രാന്‍ഡിന്റെ മുന്‍നിര മോഡലായ ജീത്X ഇപ്പോള്‍ 84,999 രൂപ എക്സ് ഷോറൂം വിലയില്‍ ലഭ്യമാണ്. സ്‌റ്റൈലിഷ് ഡിസൈനിനൊപ്പം പവര്‍ഫുളായ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ തേടുന്ന ഉപഭോക്താക്കള്‍ക്ക് പറ്റിയ ചോയ്‌സാണ് ജീത്X എന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറില്‍ 65 കിലോമീറ്ററാണ് ഈ ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത.

5 മാറ്റ് ഫിനിഷ് എക്‌സ്റ്റീരിയര്‍ ഷെയ്ഡുകളില്‍ ജീത്ത്X ലഭ്യമാണ്. ഡ്യുവല്‍ റിമൂവബിള്‍ ബാറ്ററികളോടൊപ്പമാണ് ഇ-സ്‌കൂട്ടര്‍ വരുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി 3 വര്‍ഷത്തെ വാറണ്ടിയോടെയാണ് വാഗ്ദാനം ചെയ്യുന്നത്. റൈഡര്‍ മോഡില്‍ 90 കിലോമീറ്ററിലധികം റേഞ്ചും ഇക്കോ മോഡില്‍ 100 കിലോമീറ്ററിലധികം റേഞ്ചും ജീത്ത് X പതിപ്പിന് ലഭിക്കും.

ഒന്നിലധികം റൈഡ് മോഡുകളും റിവേഴ്‌സ് ഫംഗ്ഷനും ഈ സ്‌കൂട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഡിസ്‌ക് ബ്രേക്കുകളും കോമ്പി ബ്രേക്കിംഗ് സിസ്റ്റവും (സിബിഎസ്) ജീത്ത് X-ല്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വലിയ ബൂട്ട് സ്‌പേസാണ് ജീത്ത് X എന്ന ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മറ്റൊരു പ്രധാന ഹൈലൈറ്റ്.

മൂന്ന് വേരിയന്റുകളിലും ആറ് കളര്‍ ഓപ്ഷനുകളിലുമാണ് S1 ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ സാധിക്കുക. 120 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ചും 55 കിലോമീറ്റര്‍ ടോപ് സ്പീഡുമുള്ള S1 2.0 ഇവി 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടിന് ശേഷം ഇപ്പോള്‍ 82,999 രൂപക്ക് ലഭ്യമാണ്. താങ്ങാനാവുന്ന വിലയും മികച്ച കാര്യക്ഷമതയും കൊണ്ട് രാജ്യത്ത് താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നായി ഐവൂമി S1 2.0 പേരെടുത്തിരുന്നു.

2 മണിക്കൂര്‍ കൊണ്ട് 0-50% ചാര്‍ജ് ചെയ്യാനാകും. ബാറ്ററിക്ക് കമ്പനി മൂന്ന് വര്‍ഷം വാറണ്ടി നല്‍കുന്നു. റീമൂവബിള്‍ ബാറ്ററി, ലൈറ്റസ്റ്റ് ചാര്‍ജര്‍, കംഫര്‍ട്ടബിള്‍ സീറ്റുകള്‍, കസ്റ്റമൈസ്ഡ് സസ്‌പെന്‍ഷന്‍, വലിയ ബൂട്ട് സ്‌പെയ്‌സ് എന്നിവയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ചിലത്.

മുന്‍നിര ബ്രാന്‍ഡുകളുടെ ഇവികളില്‍ നിന്ന് മാറി താങ്ങാവുന്ന വിലയില്‍ മികച്ച റേഞ്ചും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഇവികള്‍ നോക്കുന്നവര്‍ക്ക് ഐവൂമിയുടെ ഇ-സ്‌കൂട്ടറുകള്‍ പരിഗണിക്കാവുന്നതാണ്. ഓഫറുകള്‍ തങ്ങളുടെ ഈ മാസത്തെ വില്‍പ്പന വേള്യം ഉയര്‍ത്തുമെന്നാണ് ഇവി നിര്‍മാതാക്കളുടെയും പ്രതീക്ഷ. റിപ്ലബിക് ദിനത്തിന്റെ ഭാഗമായി മറ്റ് മുന്‍നിര വാഹന നിര്‍മാതാക്കളും ഇനിയുള്ള ദിവസങ്ങളില്‍ ഓഫറുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Wednesday, January 24, 2024, 18:45 [IST]
English summary
Ivoomi republic day 2024 offers up to rs 20000 discounts on electric scooters
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X