85+ കി.മീ റേഞ്ചും 7 ലെയര്‍ സേഫ്റ്റിയും! കുറഞ്ഞ വിലയില്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി വിപണിയില്‍

ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ രംഗത്തെ പ്രമുഖരാണ് ഐവൂമി. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ ദൗത്യം തന്നെ സാധാരണക്കാര്‍ക്ക് പുതിയ സാങ്കേതികവിദ്യകള്‍ താങ്ങാനാകുന്നതാക്കി മാറ്റുക എന്നതാണ്. ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ഇക്കാര്യം നടപ്പാക്കി മുന്നേറുന്ന ഐവൂമി ഇപ്പോള്‍ ട1 ലൈറ്റ് എന്ന പേരില്‍ ഒരു പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഈ സ്‌കൂട്ടറിന്റെ മുന്‍ഗാമി ഇതിനോടകം 10000-ത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളെ നേടിയിരുന്നു. നീക്കം ചെയ്യാവുന്ന ബാറ്ററി, 7 ലെയറര്‍ സേഫ്റ്റി തുടങ്ങിയ നൂതന സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഐവൂമി S1 ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

പെട്രോള്‍ സ്‌കൂട്ടറുകളില്‍ നിന്നും ഇരുചക്ര വാഹനങ്ങളില്‍ നിന്നും ഇവികളിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പറ്റിയ ചോയ്‌സാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സുരക്ഷാ സംവിധാനങ്ങള്‍, മൂന്ന് വര്‍ഷത്തെ വാറണ്ടി, വലിയ സ്റ്റോറേജ് കമ്പാര്‍ട്ട്മെന്റ് എന്നിവയാണ് അതിന്റെ കാരണങ്ങളില്‍ ചിലത്. പേള്‍ വൈറ്റ്, മൂണ്‍ ഗ്രേ, സ്‌കാര്‍ലറ്റ് റെഡ്, മിഡ്‌നൈറ്റ് ബ്ലൂ, ട്രൂ റെഡ്, പീക്കോക്ക് ബ്ലൂ എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാം.

ivoomi s1 lite lanched

ലോക്കല്‍ രജിസ്‌ട്രേഷനില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഐവൂമി ഡീലര്‍ഷിപ്പുകളില്‍ ഇപ്പോള്‍ ഇവി വാങ്ങാനാകും. നിലവിലെ ലോ-സ്പീഡ് വിപണിയില്‍ സുരക്ഷയും വിശ്വാസ്യതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും ഉപയോക്താക്കള്‍ക്ക് പ്രശ്‌നരഹിതവും വിശ്വസനീയവുമായ അനുഭവം ഉറപ്പാക്കുന്നതിനും വേണ്ടി ഈ ഇ-സ്‌കൂട്ടര്‍ ഒരു റെഗുലേറ്റഡ് ഉല്‍പ്പന്നമായിട്ടാണ് ആര്‍ടിഒ-രജിസ്റ്റര്‍ ചെയ്ത) വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഗ്രാഫീന്‍ അയോണ്‍, ലിഥിയം അയോണ്‍ എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഐവൂമി S1 ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഫര്‍ ചെയ്യുന്നത്. ഇവയ്ക്ക് യഥാക്രമം 54,999 രൂപയും 64,999 രൂപയുമാണ് വില. ഐവൂമി S1 ലൈറ്റിന്റെ ഗ്രാഫീന്‍ വേരിയന്റ് ഒറ്റ ചാര്‍ജില്‍ 75 കിലോമീറ്റററിന് മുകളില്‍ ഓടുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. അതേസമയം 85+ കിലോമീറ്ററാണ് ലിഥിയം അയോണ്‍ ബാറ്ററിയുടെ റൈഡിംഗ് റേഞ്ച് പറയുന്നത്.

ivoomi s1 lite lanched

ഐവൂമി S1 ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടറില്‍ ഉയര്‍ന്ന പ്രകടനവും വിശ്വാസ്യതയും ഉറപ്പാക്കുന്ന ആധുനിക ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ലൈറ്റ്‌വെയിറ്റ് ചാര്‍ജറും വാട്ടര്‍ റെസിസ്റ്റന്റ് IP67 ബാറ്ററിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീക്കംചെയ്യാവുന്ന ബാറ്ററി പായ്ക്ക് എളുപ്പത്തില്‍ മാറ്റാനും വീണ്ടും ഘടിപ്പിക്കാനും സഹായിക്കുന്നു. ഗ്രാഫീന്‍ വേരിയന്റിന് മണിക്കൂറില്‍ 45 കിലോമീറ്ററും ലിഥിയം വേരിയന്റിന് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും എത്താനാകും.

ഗ്രാഫീന്‍ വേരിയന്റ് മൂന്ന് മണിക്കൂറില്‍ 50 ശതമാനം ചാര്‍ജ് ചെയ്യുമ്പോള്‍ ലിഥിയം വേരിയന്റ് ഏകദേശം മൂന്ന് മണിക്കൂറില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നു. ഡ്യൂറബിലിറ്റിയും സ്ഥിരതയും ഉറപ്പാക്കാനായി ERW 1 ഗ്രേഡ് ഷാസിയിലാണ് ഐവൂമി S1 ലൈറ്റ് നിര്‍മിച്ചിരിക്കുന്നത്. വിവിധ തരം ഭൂപ്രദേശങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ ഇതിന് 170mm ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ട്. 18 ലിറ്റര്‍ ആണ് ബൂട്ട് ശേഷി.

ivoomi s1 lite lanched

കൂടാതെ വിവിധ ഭൂപ്രദേശങ്ങള്‍ക്കും യാത്രക്കാരുടെ ഇഷ്ടത്തിനും അനുയോജ്യമായ 12 ഇഞ്ച്, 10 ഇഞ്ച് വലിപ്പങ്ങളില്‍ വീലുകള്‍ ലഭ്യമാണ്. ഫീച്ചര്‍ വശം നോക്കുമ്പോള്‍ ഇവിയില്‍ മൊബൈല്‍ ചാര്‍ജിംഗിനായി (5V, 1A) ഒരു യുഎസ്ബി പോര്‍ട്ട് വരുന്നു. മാത്രമല്ല എല്‍ഇഡി ഡിസ്‌പ്ലേ സ്പീഡോമീറ്ററും ഇതിന് ലഭിക്കുന്നു. യാത്രക്കാരുടെയും വാഹനത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ 7 ലെയര്‍ സുരക്ഷാ സവിശേഷതകള്‍ ഐവൂമി S1 ലൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രതിദിനം ശരാശരി 10-15 കിലോമീറ്റര്‍ ഓടാനുള്ള കമ്മ്യൂണിറ്റി ഡ്രൈവിംഗിനും ദിവസേന 25-35 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന സിറ്റി റൈഡേഴ്‌സിനും ഈ വാഹനം അനുയോജ്യമാണെന്നാണ് ഐവൂമി പറയുന്നത്. ദിവസേന 50 കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഇത് ഒരു കൈ നോക്കാവുന്നതാണ്. ഇവി വാങ്ങുന്നത് എളുപ്പമാക്കാന്‍ ഐവൂമി ഇഎംഐ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. 1,499 മുതലുള്ള ഇഎംഐ സ്‌കീമുകള്‍ ഉണ്ട്.

More from DriveSpark

Article Published On: Tuesday, June 25, 2024, 17:00 [IST]
English summary
Ivoomi s1 lite electric scooter launched in india price range colours feature details
കൂടുതല്‍... #electric vehicles #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X