സുന്ദരിക്കൊരു കുങ്കുമ പൊട്ടായി റെഡ് ഷീൻ; 42 ബോബറിന് പുത്തൻ പതിപ്പുമായി ജാവ
ഇന്ത്യയിലെ പെർഫോമൻസ് ക്ലാസിക് മോട്ടോർസൈക്കിളുകളുടെ പര്യായമായിട്ടാണ് ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് കണക്കാക്കപ്പെടുന്നത്. ഒരു ഇടവേളയ്ക്കു ശേഷം ഇന്ത്യൻ വിപണിയിൽ തിരികെ എത്തിയ ബ്രാൻഡ് തങ്ങളുടെ ഏറ്റവും പുതിയ ഓഫറായ ജാവ 42 ബോബർ റെഡ് ഷീൻ അവതരിപ്പിച്ചിരിക്കുകയാണ്. മുംബൈയിലെ ഓൾ യു കാൻ സ്ട്രീറ്റ് ഫെസ്റ്റിവലിലാണ് (AYCS) മോട്ടോർസൈക്കിളിന്റെ മറ നീക്കിയത്.
2.29 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഇത്, ബ്രാൻഡിന്റെ മോഡൽ ലൈനപ്പിലെ ഏറ്റവും പുതിയ അഡീഷൻ/ കൂട്ടിച്ചേർക്കലായി നിലകൊള്ളുന്നു, കൂടാതെ കമ്പനിയുടെ ബ്ലാക്ക് മിറർ എഡിഷന്റെ ഒരു ടോപ്പ് ടയർ വേരിയന്റിലേക്ക് ചേരുന്നു. ഫാഷൻ, മ്യൂസിക്ക്, ആർട്ട് എന്നിവയിലൂടെ സംസ്‌കാരത്തിന്റെ (കൾച്ചർ) വൈബ്രന്റ് ആഘോഷത്തിന് പേരുകേട്ടതാണ് AYCS ഫെസ്റ്റിവൽ.

ഒരു ആക്ടീവ് ലൈഫ്സ്റ്റൈലിനോടും മോട്ടോർ സൈക്കിൾ സംസ്‌കാരത്തോടുമുള്ള ജാവ യെസ്ഡി മോട്ടോർസൈക്കിളിന്റെ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ ഫെസ്റ്റ് ഈ മോട്ടോർസൈക്കിൾ ലോഞ്ചിന്റെ മികച്ച പശ്ചാത്തലമായി മാറി എന്നും പറയാം. റെഡ് ഷീൻ വേരിയന്റിന്റെ വരവ്, ബോബർ സെഗ്‌മെന്റിൽ കമ്പനിയുടെ പൊസിഷൻ ഉയർത്താൻ ലക്ഷ്യമിടുന്നു.
അതോടൊപ്പം ആകർഷകമായ രൂപകൽപ്പനയും വളരെ ബോൾഡായ ലുക്ക്സും കൊണ്ട് യുവാക്കളെ കൈയ്യിലെടുക്കാനും ശ്രമിക്കുന്നു. റെഡ് ഷെയ്ഡിലുള്ള ഫ്യൂവൽ ടാങ്ക് സ്ട്രൈപ്പും അതോടൊപ്പം ശ്രദ്ധേയമായ ക്രോം ഫിനിഷിംഗും ഫീച്ചർ ചെയ്യുന്ന ജാവ 42 ബോബർ റെഡ് ഷീൻ എഡിഷൻ നിശ്ചയമായി ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
29.9 PS മാക്സ് പവറും 30 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ശക്തമായ 334 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഇതിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നത്. സുഗമവും കൃത്യവുമായ ഗിയർ ഷിഫ്റ്റുകൾ ഉറപ്പാക്കുന്ന ഈ എഞ്ചിന് ആറ് സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് കണക്ട് ചെയ്തിരിക്കുന്നത്.
റൈഡറിന്റെ കംഫർട്ടിനും സൗകര്യത്തിനുമായി, മോട്ടോർസൈക്കിളിൽ ഒരു അസിസ്റ്റ് & സ്ലിപ്പർ ക്ലച്ചും, ഏഴ് സ്റ്റെപ്പ് പ്രീ ലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർ മോണോ ഷോക്ക്, രണ്ട് സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റ്, USB ചാർജിംഗ് പോർട്ട് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, കൂടുതൽ സൗകര്യത്തിനും വിസിബിലിറ്റിയ്ക്കുമായി മോട്ടോർസൈക്കിളിൽ ഒരു ഡിജിറ്റൽ കൺസോളും ഫുൾ എൽഇഡി ലൈറ്റിംഗും ഉൾക്കൊള്ളുന്നു.

ജാവ 42 ബോബർ ഒരു മികച്ച വിജയമാണ്, റെഡ് ഷീൻ എഡിഷന്റെ വരവോടെ ഈ ഫാമിലി വിപുലീകരിക്കുന്നതിൽ തങ്ങൾ ത്രില്ലിലാണ്, എന്ന് ജാവ യെസ്ഡി മോട്ടോർസൈക്കിളിന്റെ സിഇഒ ആശിഷ് സിംഗ് ജോഷി പറഞ്ഞു. പുതിയ വേരിയന്റിനെക്കുറിച്ച് തന്റെ ആവേശം അദ്ദേഹം പ്രകടിപ്പിച്ചു.
വേരിയന്റിന്റെ വൈബ്രന്റ് എനർജിയും അവരുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന മോട്ടോർസൈക്കിൾ തേടുന്ന റൈഡർമാരോടുള്ള ആകർഷകത്വവും അദ്ദേഹം എടുത്തുപറഞ്ഞു. തങ്ങളുടെ മോട്ടോർസൈക്കിളുകളിൽ പുൽകാല പൈതൃകത്തിന്റെയും മോഡേൺ ശൈലിയുടെയും സമന്വയത്തിന് മുൻഗണന നൽകുന്ന ജെൻ -Z ഉപഭോക്താക്കളിൽ നിന്ന് കാര്യമായ താൽപ്പര്യവും ബുക്കിംഗും ആകർഷിക്കാൻ 42 ബോബർ റെഡ് ഷീനിന്റെ ലോഞ്ച് പ്രതീക്ഷിക്കുന്നു.
ജാവ 350, ജാവ 42, യെസ്‌ഡി റോഡ്‌സ്റ്റർ, യെസ്‌ഡി സ്‌ക്രാമ്പ്‌ളർ, യെസ്‌ഡി അഡ്വഞ്ചർ എന്നിവയുടെ നിലവിലുള്ള ലൈനപ്പിനൊപ്പം പുതുക്കിയ ജാവ പെരാക്കും ഉൾപ്പെടുന്ന ജാവ യെസ്ഡി മോട്ടോർസൈക്കിളിന്റെ 'ഫാക്‌ടറി കസ്റ്റം' പോർട്ട്‌ഫോളിയോയിലേക്ക് ഈ മോഡലും ചേർക്കുന്നു. പുത്തൻ റെഡ് ഷീൻ വേരിയന്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്സിലൂടെ അറിയിക്കുക.


Click it and Unblock the Notifications








