ബുള്ളറ്റ് വേണ്ടവര്‍ ഷോറൂമില്‍ പോവട്ടെ, ജാവയും യെസ്ഡിയും വീട്ടിലിരുന്ന് വാങ്ങാം! കൂടെ 22,500 രൂപ വരെ കിഴിവും

ഉത്സവ സീസണ്‍ അടുത്തെത്തിയതോടെ മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്കായിക്ലാസിക് ലെജന്‍ഡ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചു. ആഘോഷ സമയത്ത് ഐക്കണിക് ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ പറ്റുന്ന രീതിയിലാണ് ഓഫറുകള്‍. ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സ് സെയിലില്‍ ആകര്‍ഷകമായ ബാങ്ക് ഓഫറുകളോടെ ബൈക്കുകള്‍ സ്വന്തമാക്കാനാകുമെന്നതാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിളിന്റെ ഉത്സവകാല ഓഫറുകളുടെ ഒരു പ്രത്യേകത. മാത്രമല്ല മേഖലാ-നിര്‍ദ്ദിഷ്ട ആനുകൂല്യങ്ങളും പ്രത്യേക ഫിനാന്‍സിംഗ് ഓപ്ഷനുകളും നല്‍കി ജാവ യെസ്ഡി തങ്ങളുടെ മോട്ടോര്‍സൈക്കിളുകള്‍ കൂടുതല്‍ പേര്‍ക്ക് പ്രാപ്യമാക്കി മാറ്റുന്നു. കമ്പനിയുടെ മോട്ടോര്‍സൈക്കിളുകളുടെ ഉത്സവകാല ഓഫറുകള്‍ ചുവടെ വിശദമായി വായിക്കാം.

മുമ്പ് ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡെയ്‌സിനായി ഇലക്‌ട്രോണിക് ഗാഡ്ജറ്റുകളും മറ്റ് ഗൃഹോപകരണങ്ങളും വാങ്ങാന്‍ ഉദ്ദേശിക്കുന്നവരായിരുന്നു കണ്ണുംനട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ടൂവീലറുകള്‍ വരെ ഈ 'ആദായ' വില്‍പ്പനയില്‍ വാങ്ങാമെന്നതിനാല്‍ ഷോറൂമിലേക്ക് വെച്ചുപിടിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ ഫ്ലിപ്പ്കാർര്‍ട്ട് കൂടി പരിശോധിക്കാന്‍ തുടങ്ങി. ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സ് 2024 സെയിലിന്റെ ഭാഗമായി ജാവ, യെസ്ഡി എന്നിവയില്‍ നിന്നുള്ള എല്ലാ മോഡലുകള്‍ക്കും 22,500 രൂപ വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു.

jawa yezdi motorcycles festive offers

ഓരോ മോട്ടോര്‍സൈക്കിളിനും 12,500 രൂപയാണ് അടിസ്ഥാന കിഴിവായി ലഭ്യമാകുക. ഇത് കൂടാതെ, എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 8,500 രൂപയും ഇതേ ബാങ്കിന്റെ തന്നെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് 750 രൂപ കിഴിവും ലഭിക്കും. ഫ്‌ലിപ്പ്കാര്‍ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് 10,000 രൂപ ക്യാഷ്ബാക്ക് അടക്കം അധിക സേവിംഗ്‌സ് നേടാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള ഉപഭോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എക്‌സ്‌ക്ലൂസീവ് റീജ്യണല്‍ ഡീലുകളും ജാവ യെസ്ഡി വാഗ്ദാനം ചെയ്യുന്നു. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് പരമാവധി മൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ടിയുള്ളതാണ് ഈ ഡീലുകള്‍. തെക്ക്, മധ്യ, പടിഞ്ഞാറന്‍ മേഖലകളിലുള്ള ഉപഭോക്താക്കള്‍ക്ക് നാല് വര്‍ഷത്തെ അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറണ്ടിയും നാല് വര്‍ഷത്തെ ലേബര്‍ ഫ്രീ പീരിയോഡിക് സര്‍വീസ് ഉള്‍പ്പെടെ 19,000 രൂപയുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും.

yezdi roadster

കിഴക്കന്‍ മേഖലയില്‍ ഉള്ളവര്‍ക്ക് 14,000 രൂപയുടെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 1500 രൂപയുടെ ഫ്രീ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 2500 രൂപയുടെ ആക്‌സസറികള്‍, 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. അതേസമയം ഉത്തരേന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് 10,000 രൂപ വരെ ആനുകൂല്യങ്ങള്‍ ആസ്വദിക്കാം. പഴയ വാഹനങ്ങള്‍ മാറ്റിവാങ്ങുമ്പോള്‍ 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭ്യമാക്കും.

തങ്ങളുടെ പ്രിയപ്പെട്ട മോഡലുകള്‍ വാങ്ങുന്ന പ്രക്രിയ സുഗമമാക്കുന്നതിന് ജാവ, യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഫിനാന്‍സിംഗ് ഓപ്ഷനുകളും അവതരിപ്പിച്ചു. 2,999 രൂപയില്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പേയ്മെന്റ് ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. വായ്പയെടുക്കുന്ന ഓരോ ലക്ഷത്തിനും 1,888 രൂപയില്‍ ആരംഭിക്കുന്ന പ്രതിമാസ ഇഎംഐക്കൊപ്പം 5.99% എന്ന ആകര്‍ഷകമായ പലിശ നിരക്കിലുള്ള ഫിനാന്‍സിംഗ് പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

yezdi trailpack roadster

മാത്രമല്ല യെസ്ഡി റോഡ്സ്റ്റര്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് 16,000 രൂപ വിലയുള്ള ആക്സസറികള്‍ ഉള്‍പ്പെടുന്ന പ്രത്യേക ട്രയല്‍ പായ്ക്ക് ഓഫര്‍ പ്രയോജനപ്പെടുത്താം. പ്രീമിയം ആഡ്-ഓണുകള്‍ക്ക് അധിക പണം നല്‍കാതെ തന്നെ അവരുടെ റൈഡിംഗ് അനുഭവം മെച്ചപ്പെടുത്താന്‍ ഈ പ്രമോഷന്‍ വാങ്ങുന്നവരെ അനുവദിക്കുന്നു. ഈ ഉത്സവകാലത്ത് ഒരു മോഡേണ്‍ ക്ലാസിക് മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കാന്‍ പദ്ധതിയിടുന്ന ഏതെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, September 27, 2024, 17:01 [IST]
English summary
Jawa yezdi motorcycles announced festive offers up to rs 225000 off on flipkart big billion days
കൂടുതല്‍... #jawa motorcycles #yezdi #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X