ഫ്രീ ഇന്‍ഷൂറന്‍സ്, 20000 രൂപ വരെ ക്യാഷ്ബാക്ക്! ഈ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയാല്‍ വന്‍ ലാഭം

ഇന്ത്യയില്‍ ഉത്സവകാലത്തിന് തുടക്കം കുറിക്കാന്‍ പോകുകയാണ്. രാജ്യം സ്വതന്ത്ര്യദിനം ആഘോഷിക്കുന്ന മാസമായതിനാല്‍ തന്നെ ഓഗസ്റ്റില്‍ ഇതിനോടകം നിരവധി വാഹന നിര്‍മാതാക്കള്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. പരമ്പരാഗത വാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമെല്ലാം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. വിലക്കിഴിവുകളും മറ്റ് ആനുകൂല്യങ്ങളും വഴി ഉപഭോക്താക്കളെ കൂടുതലായി ഷോറൂമുകളിലേക്ക് ആകര്‍ഷിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അവര്‍ക്കുള്ളൂ. ഇന്ത്യയിലെ പ്രമുഖ ഇവി നിര്‍മാതാക്കളാണ് ജിതേന്ദ്ര ഇവി. നാസിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി തങ്ങളുടെ ഇലക്ട്രിക് വാഹന നിരയില്‍ ഓഗസ്റ്റ് ബൊണാണ്‍സയെന്ന പേരില്‍ പുത്തന്‍ ഓഫര്‍ പ്രഖ്യാപിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രാപ്യമാക്കാന്‍ വേണ്ടിയാണ് ജിതേന്ദ്ര ഇവി ക്യാഷ്ബാക്ക് അടക്കം മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നത്. 2024 ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിച്ച ജിതേന്ദ്ര ഇവി ഓഗസ്റ്റ് ബൊണാണ്‍സ ഈ മാസാവസാനം വരെ നീണ്ടു നില്‍ക്കും. ഓഫറുകളിലേക്ക് കടക്കുമ്പോള്‍ ജിതേന്ദ്ര ഇവിയുടെ JMT 1000 HS വാങ്ങുന്നവര്‍ക്ക് 10,000 രൂപയും JMT 1000 3K വാങ്ങുന്നവര്‍ക്ക് 20,000 രൂപയും ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് നല്‍കുന്നു.

jitendra ev jmt 1000 3k

ഓഫറിന്റെ ഭാഗമായി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ JMT 1000 3K, JMT 1000 HS മോഡലുകള്‍ക്ക് കോംപ്ലിമെന്ററി ഇന്‍ഷുറന്‍സും നല്‍കുന്നു. ഓഗസ്റ്റ് 10 മുതല്‍ 26 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുക. JMT 1000 HS, JMT 1000 3K മോഡലുകളില്‍ 5,000 രൂപ അധിക ക്യാഷ്ബാക്ക് നല്‍കുന്ന ഒരു പ്രത്യേക ലോയല്‍റ്റി ബോണസും ഉണ്ട്.

ഈ ബോണസ് വിശ്വസ്തരായ ജിതേന്ദ്ര ഇവി ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ലഭ്യമാകുക. ഇതിനോടകം ജിതേന്ദ്ര ഇവിയുടെ ലോ സ്പീഡ് അല്ലെങ്കില്‍ ഹൈ സ്പീഡ് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിയ ഉപഭോക്താക്കള്‍ ഈ ബോണസിന് യോഗ്യരാണ്. പുതുതായി വാഹനം വാങ്ങുന്നവര്‍ രക്തബന്ധമുള്ളവരാണെങ്കില്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. 5,000 രൂപയുടെ അഡീഷനല്‍ ലോയല്‍റ്റി ബോണസ് നേടുന്നതിന് നിലവിലുള്ള ജിതേന്ദ്ര ഇവി ഉടമകള്‍ ചില രേഖകള്‍ ഹാജരാക്കണം.

jitendra ev jmt 1000 hs

മുന്‍ വാഹനങ്ങളുടെ രേഖകളാണ് നല്‍കേണ്ടത്. ഇവി ഹൈ സ്പീഡ് മോഡലാണെങ്കില്‍ ആര്‍സി ബുക്കും ലോ സ്പീഡ് മോഡലാണെങ്കില്‍ സെയില്‍സ് ഇന്‍വോയ്സും സമര്‍പ്പിക്കണമെന്നാണ് കമ്പനി അറിയിക്കുന്നത്. ബ്രാന്‍ഡിന്റെ വിശ്വസ്തരായ ഉപഭോക്താക്കള്‍ തുടര്‍ന്നും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ തന്നെ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതിനും അവര്‍ വെച്ചുപുലര്‍ത്തുന്ന ബന്ധത്തിന് തക്ക പ്രതിഫലം നല്‍കുകയുമാണ് ലോയല്‍റ്റി ബോണസ് വഴി ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം മറ്റ് മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതെ തന്നെ പുതുതായി ഇവി വാങ്ങുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറും സൗജന്യ ഇന്‍ഷുറന്‍സും പ്രയോജനപ്പെടുത്താം.

ലാസ്റ്റ് മൈല്‍ ഡെലിവറി സൊല്യൂഷനുകളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കമ്പനി JMT മോഡല്‍ അപ്ഗ്രേഡ് ചെയ്തിരുന്നു. വിശ്വാസ്യതയ്ക്കും പെര്‍ഫോമന്‍സിനും പേരുകേട്ട പുതിയ JMT മോഡല്‍ വികസിച്ചുകൊണ്ടിരിക്കുന്ന ലോജിസ്റ്റിക്സ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 70,000 രൂപ മുതല്‍ ഇവി വാങ്ങാനാകും. ഈ മോഡല്‍ കസ്റ്റമൈസ് ചെയ്യാവുന്ന ബാറ്ററി ഓപ്ഷനുകളും നൂതന ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.

jitendra ev jmt 1000 hs 26

കൂടുതല്‍ റേഞ്ചിനായി ഡ്യുവല്‍ ബാറ്ററി സജ്ജീകരണമോ അല്ലെങ്കില്‍ ചെലവ് കുറയ്ക്കാന്‍ വേണ്ടി ഒരൊറ്റ ബാറ്ററി പായ്ക്കിലോ വാങ്ങാന്‍ സാധിക്കും. LFP ബാറ്ററികളുള്ള JMT 1000 HS ഓരോ ചാര്‍ജിനും 83 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. കൂടുതല്‍ റേഞ്ച് വേണ്ടവര്‍ക്ക് JMT1000 3K ഉണ്ട്. NMC ഡ്യുവല്‍ ബാറ്ററി സജ്ജീകരണമുള്ള ഇത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 136 കിലോമീറ്റര്‍ ഓടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

JMT 1000 SW ഇവിയിലെ LFP പ്രിസ്മാറ്റിക് ബാറ്ററികള്‍ 40-45 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. ലെഡ്-ആസിഡ് ബാറ്ററികള്‍ ഘടിപ്പിച്ച JMT 1000 ഒറ്റ ചാര്‍ജിംഗില്‍ 65 മുതല്‍ 70 കി.മീ. വരെ റേഞ്ചാണ് പറയുന്നത്. ടെലിമാറ്റിക്സ്-സജ്ജീകരിച്ച പതിപ്പുകള്‍ വിപുലമായ ഫ്ലീറ്റ് മാനേജ്മെന്റ് ട്രാക്കിംഗും വാഗ്ദാനം ചെയ്യുന്നുവെന്ന് മാത്രമല്ല പിന്നില്‍ സ്പ്ലറ്റ് സീറ്റുകള്‍ ആയതിനാ്യ ധാരാളം കാര്‍ഗോ സ്പെയ്സും ഉറപ്പാക്കുന്നു.

More from DriveSpark

Article Published On: Saturday, August 17, 2024, 11:00 [IST]
English summary
Jitendra ev august bonanza offers cashback deals complementary insurance for electric scooters
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X