1 ലക്ഷം വീടുകളില്‍ 'ജോയ്'; 30,000 രൂപ ഡിസ്‌കൗണ്ടില്‍ ഇ-സ്‌കൂട്ടറുകള്‍ വിറ്റഴിച്ച് കമ്പനിയുടെ ആഘോഷം

ഇന്ത്യയില്‍ ഇവി വിപ്ലവത്തിനായി മുന്നില്‍ നിന്ന് പടനയിക്കുന്നത് ഇലക്ട്രിക് ടൂവീലറുകളാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ വിജയത്തിന് പിന്നാലെ പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കളും ഇപ്പോള്‍ ഈ വിഭാഗത്തിലേക്ക് ചുവടുവെക്കുകയാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയാല്‍ അത് ക്ലിക്കാകുമെന്ന കാര്യം ഉറപ്പാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണാമായിരിക്കുകയാണ് ജോയ് ഇ-ബൈക്ക്.

വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് (WIML) ആണ് ജോയ് ഇ-ബൈക്ക് എന്ന ബ്രാന്‍ഡിന് കീഴില്‍ ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കുന്നത്. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇപ്പോള്‍ ശ്രദ്ധേയമായ വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ 100,000 യൂണിറ്റിലധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിറ്റഴിച്ചാണ് നിര്‍മാതാക്കള്‍ പുതുചരിത്രമെഴുതിയത്.

joy e-bike 1 lakh sales milestone

ഇവി നിര്‍മാതാവ് ഗുജറാത്തിലെ വഡോദരയിലെ നിര്‍മ്മാണ പ്ലാന്റില്‍ നിന്ന് മിഹോസ് സ്‌കൂട്ടറിന്റെ രൂപത്തില്‍ തങ്ങളുടെ 100,000-ാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കി. 2016-ല്‍ വാര്‍ഡ് വിസാര്‍ഡ് സൊല്യൂഷന്‍സ് എന്ന പേരിലാണ് കമ്പനി സ്ഥാപിതമായത്. പിന്നീട് 2019-ല്‍ WIML എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട കമ്പനി ഇലക്ട്രിക് സൈക്കിളുകളിലൂടെയാണ് തങ്ങളുടെ ഐതിഹാസിക യാത്രക്ക് തുടക്കം കുറിച്ചത്.

ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ (ബിഎസ്ഇ) ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇവി കമ്പനി കൂടിയാണ് WIML. വാര്‍ഡ് വിസാര്‍ഡ് തങ്ങളുടെ ആദ്യത്തെ ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറായ ബട്ടര്‍ഫ്‌ലൈ 2018-ലാണ് അവതരിപ്പിച്ചത്. ലോ-സ്പീഡ്, ഹൈ-സ്പീഡ് വേരിയന്റുകള്‍ ഉള്‍പ്പെടെ നിലവില്‍ കമ്പനിയുടെ പോര്‍ട്‌ഫോളിയോയില്‍ 10-ലധികം മോഡലുകള്‍ ഉള്‍പ്പെടുന്നു. 750-ലധികം ടച്ച് പോയിന്റുകളുള്ള വിപുലമായ ശൃംഖലയും ജോയ് ഇ-ബൈക്കിനുണ്ടെന്നതാണ് ശ്രദ്ധേയം.

joy e-bike 1 lakh sales milestone

വില്‍പ്പന നാഴികക്കല്ല് ആഘോഷിക്കുന്ന വാര്‍ഡ് വിസാര്‍ഡ് ഉപഭോക്താക്കള്‍ക്കായി 30,000 രൂപ വരെ കിഴിവുകള്‍ ഉള്‍പ്പെടെ നിരവധി എക്‌സ്‌ക്ലൂസീവ് ഓഫറുകളും അവതരിപ്പിച്ചു. മിഹോസ്, വൂള്‍ഫ്+, ജെന്‍ നെക്‌സ്റ്റ് നാനു+ തുടങ്ങിയ മോഡലുകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പോലുള്ള ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതായി ഇവി നിര്‍മ്മാതാവ് അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള എല്ലാ അംഗീകൃത ജോയ് ഇ-ബൈക്ക് ഡീലര്‍ഷിപ്പുകളിലും 2024 മാര്‍ച്ച് 31 വരെ ഈ ഓഫറുകള്‍ക്ക് സാധുതയുണ്ടാകും.

'രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡ് എന്ന നിലയില്‍ വാര്‍ഡ് വിസാര്‍ഡിനെ തല്‍സ്ഥാനത്തേക്ക് ഉയര്‍ത്തിയ ഞങ്ങളുടെ ഉപഭോക്താക്കളോടും പങ്കാളികളോടും അവരുടെ അചഞ്ചലമായ പിന്തുണക്ക് ഞങ്ങള്‍ നന്ദിയുള്ളവരാണ്. 100,000 വില്‍പ്പനയുടെ ഈ നാഴികക്കല്ല് ഞങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന ശ്രേണിയുടെ ഗുണനിലവാരത്തെ അടിവരയിടുകയും സുസ്ഥിരമായ ഭാവിയിലേക്കുള്ള അചഞ്ചലമായ സമര്‍പ്പണവും ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു' വാര്‍ഡ് വിസാര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു.

joy e-bike mihos

കഴിഞ്ഞ വര്‍ഷം നടന്ന 2023 ഓട്ടോ എക്സ്പോയില്‍ വെച്ചാണ് ജോയ് ഇ-ബൈക്ക് മിഹോസ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. കര്‍ക്കശവും കരുത്തുറ്റതുമായ പാനലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ച ഈ ഉല്‍പ്പന്നം ബില്‍ഡ് ക്വാളിറ്റിയുടെ കാര്യത്തില്‍ വേറെ ലെവലാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ജോയ് മിഹോസ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് അവകാശവാദം.

1,500 വാട്ട് ബാറ്ററി പായ്ക്ക് അഞ്ച് മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. ഈ ഇലക്ട്രിക് സ്‌കൂട്ടറിന് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. 1.135 ലക്ഷം രൂപ വിലയുണ്ടായിരുന്ന ജോയ് മിഹോസ് ഇപ്പോള്‍ 1.10 ലക്ഷം രൂപക്ക് വാങ്ങാം. 20000 രൂപയാണ് വിലക്കിഴിവ്. അതുപോലെ 1,15,694 രൂപ വിലയുണ്ടായിരുന്ന വൂള്‍ഫ്+ ഇവിക്ക് ഇപ്പോള്‍ 87000 രൂപ മാത്രം മുടക്കിയാല്‍ മതി.

28,694 രൂപയാണ് ഡിസ്‌കൗണ്ട്. അതുപോലെ 1,12,341 രൂപ വിലയുള്ള ജെന്‍ നെക്‌സ്റ്റ് നാനു+ ഇവി ഇപ്പോള്‍ 83000 രൂപക്ക് വാങ്ങാന്‍ സാധിക്കും. ഈ സ്‌കൂട്ടറുകള്‍ ഇപ്പോള്‍ 999 രൂപ നല്‍കി ബുക്ക് ചെയ്യാന്‍ സാധിക്കും. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ജോയ് ഇ-ബൈക്കിന്റെ സ്‌റ്റോറുകള്‍ ഉണ്ട്. മാര്‍ച്ച് അവസാനം വരെ ഈ കിടിലന്‍ ഓഫര്‍ കൂടിയുള്ളതിനാല്‍ വില്‍പ്പന കുത്തനെ കൂടുമെന്നാണ് ജോയ് ഇ-ബൈക്ക് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, February 20, 2024, 17:32 [IST]
English summary
Joy e bike crossed 1 lakh unit sales milestone introduced exclusive offers on selected models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X