പ്രവര്‍ത്തനച്ചെലവ് 17 പൈസ/കി.മീ! 130 കി.മീ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ 99,999 രൂപക്ക്

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ ആവശ്യകത വര്‍ദ്ധിക്കുകയാണ്. നിരവധി ഇവികള്‍ ഒന്നിന് പിറകെ ഒന്നായി ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇന്ത്യയില്‍ ഓരോ ആഴ്ചയും ഓരോ പുതിയ ഇലക്ട്രിക് ടൂവീലര്‍ പുറത്തിറങ്ങുന്നുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ഇപ്പോള്‍ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറായ നെമോ അവതരിപ്പിച്ച് വാര്‍ഡ്‌വിസാര്‍ഡ് ഇന്നോവേഷന്‍സ് ജോയ് ഇ-ബൈക്കിന്റെ പോര്‍ട്‌ഫോളിയോ വിപുലീകരിച്ചിരിക്കുകയാണ്. ജോയ് ഇ-ബൈക്ക് നെമോയുടെ എക്‌സ്‌ഷോറൂം വില 99,000 രൂപയാണ്. എന്നാല്‍ തരാല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ആമുഖ ഓഫറിന്റെ ഭാഗമായി 98,000 രൂപക്ക് വാങ്ങാം. വെറും 999 രൂപയ്ക്ക് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം.

വൈറ്റ്, സില്‍വര്‍ എന്നിങ്ങനെ രണ്ട് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ ജോയ് നെമോ വാങ്ങാന്‍ സാധിക്കും. നഗര സവാരിക്കാരെ ലക്ഷ്യമിട്ടുള്ള ഭാരം കുറഞ്ഞ ബൈക്കാണ് നെമോ. ഇതിന് 150 കിലോഗ്രാം പേലോഡ് ശേഷിയുണ്ട്. കൂടാതെ വ്യത്യസ്തമായ ഡ്രൈവിംഗ് അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇക്കോ, സ്പോര്‍ട്ട്, ഹൈപ്പര്‍ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.

joy nemo ev

ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, 5 ഇഞ്ച് ഫുള്‍ കളര്‍ TFT ഡിസ്പ്ലേ, പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലൈറ്റ് എന്നിവയുള്ള ഇലക്ട്രിക് ബൈക്ക് സ്‌റ്റൈലിഷായാണ് കാണപ്പെടുന്നത്. ബാറ്ററി പായ്ക്കിന്റെ ആയുസും പെര്‍ഫോമന്‍സും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ബിഎംഎസ് ലഭിക്കുന്ന ഒരു എന്‍എംസി യൂണിറ്റാണ് ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക്. 72V, 40 Ah ബാറ്ററി പായ്ക്കിന് ഇക്കോ റൈഡിംഗ് മോഡില്‍ ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് ജോയ് ഇ-ബൈക്ക് അവകാശപ്പെടുന്നു.

3-സ്പീഡ് മോട്ടോര്‍ കണ്‍ട്രോളറുള്ള 1500W DC ബ്രഷ്ലെസ് ഹബ് മോട്ടോര്‍ (BLDC) ആണ് നെമോയ്ക്ക് കരുത്തേകുന്നത്. മണിക്കൂറില്‍ 65 കിലോമീറ്ററാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത. ഇതിന് ഫ്രണ്ട് ടെലിസ്‌കോപ്പിക് ഫോര്‍ക്ക് സസ്പെന്‍ഷനും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമുണ്ട്. ബ്രേക്കിംഗ് സിസ്റ്റത്തില്‍ ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കുകള്‍ ഫ്രണ്ട്, റിയര്‍ വീലുകളില്‍ കോമ്പി-ബ്രേക്ക് സംവിധാനമുണ്ട്.

joy nemo ev

ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 17 പൈസയാണെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. അതുകൊണ്ട് തന്നെ പെട്രോള്‍ സ്‌കൂട്ടറുകളേക്കാള്‍ ഏറെ ലാഭകരമാണ്. ആന്റി തെഫ്റ്റ് സ്മാര്‍ട്ട് റിമോട്ട് ലോക്ക്, ഹസാര്‍ഡ് ഇന്‍ഡിക്കേറ്ററുകള്‍, ഐഒടി പ്രാപ്തമാക്കിയ ഫീച്ചറിലൂടെ ജിയോ ഫെന്‍സിങ് ഉള്ള വെഹിക്കിള്‍ ട്രാക്കിംഗ് തുടങ്ങിയ പ്രധാന സുരക്ഷാ ഘടകങ്ങള്‍ നെമോയില്‍ ഉള്‍പ്പെടുന്നു.

റിമോട്ട് മോണിറ്ററിംഗ്, റിയല്‍ടൈം ട്രാക്കിംഗ്, ക്ലൗഡ് ബന്ധിത സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയ്ക്കായി സ്മാര്‍ട്ട് CAN-പ്രാപ്തമാക്കിയ ബാറ്ററി സിസ്റ്റം മൊബൈല്‍ ആപ്പുകളുമായി സംയോജിപ്പിക്കുന്നു.2025 അവസാനത്തോടെ 35000 ഇരുചക്രവാഹനങ്ങള്‍ വില്‍ക്കാനും 22-24% ഉയര്‍ച്ച നേടാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ആഭ്യന്തര, അന്തര്‍ദേശീയ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജി ഡയറക്ടര്‍ അക്തര്‍ ഖത്രി േെമായുടെ ലോഞ്ചിനുശേഷം പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം മൊത്തം ഇരുചക്രവാഹന വില്‍പ്പന 50,000 ആകാനാണ് സാധ്യത.

ജോയ് ഇ-ബൈക്ക് വിഭാഗത്തിന് കീഴിലുള്ള 'നെമോ' പുറത്തിറക്കുന്നത് ഞങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയെ ശക്തിപ്പെടുത്തുക മാത്രമല്ല, സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗത പരിഹാരങ്ങള്‍ തേടുന്ന ബോധമുള്ള ഒരു പുതിയ തലമുറയുടെ അഭിലാഷങ്ങളെ ആകര്‍ഷിക്കുകയും ചെയ്യുന്നുവെന്ന് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ കൂട്ടിച്ചേര്‍ത്തു. ജോയ് നെമോയുടെ വരവ് മികച്ചതും താങ്ങാനാവുന്നതുമായ ഇലക്ട്രിക് സ്‌കൂട്ടര്‍ തേടുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഒരു മികച്ച ഓപ്ഷനാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, December 16, 2024, 10:34 [IST]
English summary
Joy nemo electric scooter launched in india price range running cost features
കൂടുതല്‍... #electric bike #india #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X