മോഹവിലയും സൂപ്പര്‍ ബൈക്കുകളെ വെല്ലുന്ന ലുക്കും! സ്‌കൂട്ടറാക്കണ്ട, ഇന്ത്യന്‍ ഇ-ബൈക്ക് തന്നെ വാങ്ങാം

ഇലക്ട്രിക് സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ഡിമാന്‍ഡ് മന്ദഗതിയിലാണ്. അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വൈവവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ ഇല്ലെന്നതാണ്. മുന്‍നിര ഇവി ബ്രാന്‍ഡുകള്‍ എല്ലാം തന്നെ ഇ-സ്‌കൂട്ടറുകള്‍ക്കാണ് പ്രാധാന്യം നല്‍കിപ്പോരുന്നത്. എന്നാല്‍ ഇലക്ട്രിക് ബൈക്കുകള്‍ക്കുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് പുത്തന്‍ മോഡലുകള്‍ പുറത്തിറക്കുന്ന ചില സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഇന്ത്യയിലുണ്ട്.

അതില്‍ ഒന്നാണ് ഗോവ ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പായ കബീറ മൊബിലിറ്റി. ഇപ്പോള്‍ ഇന്ത്യയില്‍ KM3000, KM4000 മാര്‍ക്ക് II എന്നിങ്ങനെ രണ്ട് പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. KM3000 മോട്ടോര്‍സൈക്കിളിന് 1.74 ലക്ഷം രൂപയും KM4000 ഇ-ബൈക്കിന് 1.76 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയിട്ടിരിക്കുന്നത്. ഫോക്സ്‌കോണുമായി സഹകരിച്ച് വികസിപ്പിച്ച അലുമിനിയം കോര്‍ ഹബ് മോട്ടോര്‍ പവര്‍ട്രെയിന്‍ ആണ് ഈ രണ്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെയും പ്രധാന ഹൈലൈറ്റ്.

kabira km3000 km4000 launch

മോട്ടോര്‍സൈക്കിളുകളെ കുറിച്ച് വിശദമായി നോക്കുമ്പോള്‍ KM3000 ഒരു ഫുള്ളി ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളാണ്. KM3000, KM3000V എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഇത് വാങ്ങാം. കബീറ KM3000 ഇവിയില്‍ 4.1 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം KM3000-V 5.15 kWh ബാറ്ററി പായ്ക്കില്‍ നിന്ന് പവറെടുക്കുന്നു. രണ്ട് വേരിയന്റുകള്‍ക്കും 16.3 bhp പീക്ക് പവറും 192 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുണ്ട്.

KM3000 ഇ-ബൈക്കിന്റെ രണ്ട് വേരിയന്റുകള്‍ക്കും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് കബീറ അവകാശപ്പെടുന്നു. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ 0-60 kmph വേഗത കൈവരിക്കാന്‍ വെറും 4.5 സെക്കന്‍ഡ് സമയം മതി. ഇക്കോ മോഡില്‍ KM3000 ഇ-ബൈക്കിന് 130 കിലോമീറ്റര്‍ റേഞ്ചാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം സ്പോര്‍ട് മോഡില്‍ റേഞ്ച് 80 കിലോമീറ്ററായി കുറയും.

kabira km3000

ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 180 മിനിറ്റ് എടുക്കും. KM3000-V വേരിയന്റിന്റെ കാര്യം പറയുമ്പോള്‍ ഇക്കോ മോഡില്‍ ഇത് 188 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് പറയപ്പെടുന്നത്. അതേസമയം സ്‌പോര്‍ട് മോഡില്‍ 120 കിലോമീറ്റര്‍ ദൂരം മാത്രമാണ് സഞ്ചരിക്കാനാകുക. 0 മുതല്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 200 മിനിറ്റ് എടുക്കും.

സ്ട്രീറ്റ് നേക്കഡ് ഇലക്ട്രിക് ബൈക്കായാണ് KM4000 പുറത്തിറക്കിയിരിക്കുന്നത്. KM4000, KM4000-V എന്നീ രണ്ട് വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. KM3000 ഇവിയിലെ പോലെ തന്നെ 4.1 kWh, 5.15 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഇതും വാങ്ങാം. 16.3 bhp പീക്ക് പവറും 192 Nm പീക്ക് ടോര്‍ക്കുമാണ് ഇവി ഉത്പാദിപ്പിക്കുക. ടോപ് സ്പീഡ്, ആക്‌സിലറേഷന്‍, ചാര്‍ജിംഗ് സമയം എന്നിവയെല്ലാം KM3000 ഇ-ബൈക്കിന് സമാനമാണ്.

kabira km 4000

ഇവക്ക് 1500-വാട്ട് ശേഷിയുള്ള ഓണ്‍-ബോര്‍ഡ് ചാര്‍ജറുകള്‍ ഉണ്ട്. ഒരു മണിക്കൂര്‍ കൊണ്ട് 0 മുതല്‍ 60 ശതമാനം വരെ ചാര്‍ജ് ചെയ്യാം. എല്ലാം ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണക്കുന്നു. KM3000, KM4000 മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇക്കോ, സിറ്റി, സ്പോര്‍ട്സ്, പാര്‍ക്കിംഗ്, റിവേഴ്സ് മോഡുകള്‍ ഉണ്ട്. രണ്ട് ഇവികളും ഒരേ ഡയമണ്ട് സ്റ്റീല്‍ ട്യൂബ് ഫ്രെയിമിലാണ് പണിതിറക്കിയിരിക്കുന്നത്.

മോട്ടോര്‍സൈക്കിളുകളുടെ നാല് വകഭേദങ്ങള്‍ക്കും ഒരേ വലിപ്പമാണ്. ബൈക്കുകള്‍ക്ക് 2080 mm നീളവും 702 mm വീതിയും 1141 mm ഉയരവുമുണ്ട്. വീല്‍ബേസ് അളവ് 1412 മില്ലീമീറ്ററും ഗ്രൗണ്ട് ക്ലിയറന്‍സ് 175 മില്ലിമീറ്ററുമാണ്. അതേസമയം ഇരുമോട്ടോര്‍സൈക്കിളുകള്‍ക്കും 200 mm വാട്ടര്‍വേഡിംഗ് കപാസിറ്റിയുണ്ട്. 152 കിലോഗ്രാം ആണ് ബൈക്കുകളുടെ ഭാരം.

ഹാര്‍ഡ്‌വെയര്‍ വശം പരിശോധിക്കുമ്പോള്‍ മോട്ടോര്‍സൈക്കിളുകളുടെ സബ് വേരിയന്റുകളെ ആശ്രയിച്ച് സ്റ്റീല്‍ അല്ലെങ്കില്‍ അലുമിനിയം അലോയ് ഉപയോഗിച്ചാണ് സ്വിംഗാം നിര്‍മ്മിച്ചിരിക്കുന്നത്. ഷോവയുടെ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളാണ് ബൈക്കുകള്‍ക്ക് ലഭിക്കുന്നത്. പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. റീജനറേറ്റീവ് സിസ്റ്റമുള്ള സിബിഎസ് ബ്രേക്കിംഗ് സിസ്്റ്റത്തോട് കൂടി രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടികള്‍ നിര്‍വഹിക്കുന്നത്.

17 ഇഞ്ച് വീലുകളിലാണ് ഈ ഇലക്ട്രിക് ബെക്കുകള്‍ ഓടുന്നത്. കബീറ KM3000 മോട്ടോര്‍സൈക്കിളിന് പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ ലഭിക്കുമ്പോള്‍ KM4000 ഇവിക്ക് എല്‍ഇഡി സജ്ജീകരണം ലഭിക്കുന്നു. ബ്ലൂടൂത്തിനൊപ്പം അഞ്ച് ഇഞ്ച് TFT ക്ലസ്റ്ററും സ്വിച്ചബിള്‍ ലൈറ്റ്, ഡാര്‍ക്ക് തീമുകളുള്ള ആപ്പ് കണക്റ്റിവിറ്റിയും ഇലക്ട്രിക് ബൈക്കുകള്‍ക്ക് ലഭിക്കും.

താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് KM3000, KM4000 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് ഓണ്‍ലൈനായി ടെസ്റ്റ് റൈഡുകള്‍ ബുക്ക് ചെയ്യാം. KM3000, KM4000 മാര്‍ക്ക് II മോഡലുകള്‍ക്കായുള്ള ടെസ്റ്റ് റൈഡുകള്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ലഭ്യമാകുമെന്ന് കബീറ മൊബിലിറ്റി അറിയിച്ചു. കമ്പനിയുടെ ഡീലര്‍ നെറ്റ്വര്‍ക്ക് വഴി 2024 മാര്‍ച്ച് മുതല്‍ പുത്തന്‍ മോട്ടോര്‍സൈക്കളുകളുടെ ഡെലിവറികള്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

More from DriveSpark

Article Published On: Wednesday, February 14, 2024, 14:50 [IST]
English summary
Kabira km3000 km4000 electric motorcycles launched price specs range feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X