കവസാക്കിയില്‍ 'കടകാലിയാക്കല്‍' വില്‍പ്പന! സൂപ്പര്‍ ബൈക്ക് വാങ്ങാന്‍ ഇതിലും നല്ല സമയമില്ല
സൂപ്പര്‍ ബൈക്ക് വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരുടെ റഡാറിലുള്ള കമ്പനികളില്‍ ഒന്നായിരിക്കും കവസാക്കി. കലണ്ടര്‍ വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കമ്പനി ഇപ്പോള്‍ ആകര്‍ഷകമായ ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. Z900, നിഞ്ച 650, വെര്‍സിസ് 650, നിഞ്ച 300, നിഞ്ച 400 എന്നിവയുള്‍പ്പെടെ നിരവധി മോഡലുകള്‍ക്ക് ഇയര്‍ എന്‍ഡ് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. പുതുവര്‍ഷം പിറക്കുന്നതിന് മുമ്പേ തങ്ങളുടെ ഡീലര്‍ഷിപ്പുകളിലുള്ള ഇന്‍വന്ററികള്‍ വിറ്റുതീര്‍ക്കാനാണ് കമ്പനിയുടെ ശ്രമം. ജനപ്രിയ മോഡലുകളില്‍ ഗണ്യമായ വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് കവസാക്കി മുന്നോട്ട് വെക്കുന്നത്. ഈ മാസം കവസാക്കി മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള ഇയര്‍ എന്‍ഡ് ഓഫറുകള്‍ വിശദമായി പരിശോധിക്കാം.
കവസാക്കി നിഞ്ച 300: ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലാണ് കവസാക്കി നിഞ്ച 300. നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയുള്ള നിഞ്ച നിലയിലും നിഞ്ച 300 പ്രശസ്തമാണ്. ആഗോള വിപണിയില്‍ നിഞ്ച 300 നിര്‍ത്തലാക്കിയെങ്കിലും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കവസാക്കി നിഞ്ച 300 ഇപ്പോഴും ലഭ്യമാണ്.

കവസാക്കി നിഞ്ച 300 ഇപ്പോള്‍ കൂടുതല്‍ പേര്‍ക്ക് വാങ്ങാവുന്ന തരത്തിലാണ് കമ്പനി ഓഫര്‍ ഇട്ടിരിക്കുന്നത്. 30,000 രൂപ കിഴിവിന് ശേഷം നിഞ്ച 300 മോഡല്‍ ഇപ്പോള്‍ 3.13 ലക്ഷം രൂപയ്ക്ക് വാങ്ങാം. ഈ ഡിസ്‌കൗണ്ട് എന്‍ട്രി-ലെവല്‍ നിഞ്ച മോഡല്‍ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. കവസാക്കി ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനേക്കാള്‍ മികച്ച സമയമുണ്ടാകില്ല.
കവസാക്കി നിഞ്ച 650: പെര്‍ഫോമന്‍സിന്റെയും വൈദഗ്ധ്യത്തിന്റെയും സന്തുലനമാണ് നിഞ്ച 650 മോട്ടോര്‍സൈക്കിളില്‍ കാണാനാകുക. കവസാക്കി നിരയില്‍ ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ടുള്ളത് ഈ മോഡലിനാണ്. ഇയര്‍ എന്‍ഡ് ഓഫറിന്റെ ഭാഗമായി 45,000 രൂപ കിഴിവില്‍ നിഞ്ച 650 ബൈക്ക് 6.71 ലക്ഷം രൂപക്ക് വാങ്ങാം. ഈ ഗണ്യമായ വിലക്കുറവ് തങ്ങളുടെ മോഡലുകള്‍ കൂടുതല്‍ പേര്‍ക്ക് ആക്സസ് ചെയ്യാന്‍ പറ്റുന്ന വിലയില്‍ ഓഫര്‍ ചെയ്യാനുള്ള കവസാക്കിയുടെ പ്രതിബദ്ധതയെ അടിവരയിടുന്നു.

കവസാക്കി Z900: ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ലഭ്യമായ ഏറ്റവും ബഡ്ജറ്റ് ഫ്രണ്ട്ലി ഇന്‍ലൈന്‍-4 മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് കവസാക്കി Z900 ഈ മോട്ടോര്‍സൈക്കിളിന് ഇയര്‍ എന്‍ഡ് ഓഫറുകളുടെ ഭാഗമായി 40,000 രൂപയാണ് ഡിസ്‌കൗണ്ട്. പുതിയ കവസാക്കി Z900 മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ 8.98 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. എക്‌സ്‌ഷോറൂം വിലകളാണിത്.
കവസാക്കി വേര്‍സിസ് 650: സ്പോര്‍ട്സ് ടൂററില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പറ്റിയ മോഡലാണ് ഇത്. ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ടിഎഫ്ടി ഡിസ്പ്ലേ, സ്ലീക്കര്‍ ഫെയറിംഗ് എന്നിവയുള്‍പ്പെടെ 2022-ല്‍ ഇത് ശ്രദ്ധേയമായ അപ്ഡേറ്റുകള്‍ക്ക് വിധേയമായ ബൈക്കിന് ഇപ്പോള്‍ 30,000 രൂപ കിഴിവ് ലഭിക്കും. 7.77 ലക്ഷം രൂപ വിലയുണ്ടായിരുന്ന ബൈക്ക് ഇപ്പോള്‍ 7.47 ലക്ഷം രൂപയ്ക്ക് ലഭിക്കും. വേര്‍സിസ് 650 മോട്ടോര്‍സൈക്കിളിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതാണ് ഈ ഓഫര്‍.

കവസാക്കി നിഞ്ച 500: ഈ ഒരു മോഡലിന് ഈ മാസം 15,000 രൂപ കിഴിവ് ലഭിക്കും. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (CBU) ആയി ഇറക്കുമതി ചെയ്തതിനാല്‍ നിഞ്ച 500-ന്റെ യഥാര്‍ത്ഥ വില 5.24 ലക്ഷം രൂപയാണ്. എന്നിരുന്നാലും ഡിസ്‌കൗണ്ട് കിഴിച്ച് 5.09 ലക്ഷം രൂപക്ക് വാങ്ങാം. ഇത് മിഡ് റേഞ്ച് കവസാക്കി മോട്ടോര്‍സൈക്കിള്‍ തേടുന്നവര്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ ഒരു ചോയ്‌സായി മാറുന്നു.
മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്ക് കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ കവസാക്കി സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. ഈ ഓഫറുകള്‍ക്ക് ഡിസംബര്‍ 31 വരെ മാത്രമേ സാധുതയുള്ളൂവെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ തന്നെ സ്‌റ്റോക്കുകള്‍ തീരുന്നത് വരെ മാത്രമായിരിക്കും ഓഫറുകള്‍ ലഭിക്കുകയെന്നതും പ്രത്യേകം ശ്രദ്ധിക്കുക. അതുകൊണ്ട് ആകര്‍ഷകമായ ഡിസ്‌കൗണ്ടില്‍ ഒരു കവസാക്കി ബൈക്ക് വേണ്ടവര്‍ എത്രയും പെട്ടെന്ന് സമീപത്തെ ഷോറൂം സന്ദര്‍ശിക്കുമല്ലോ.


Click it and Unblock the Notifications








