കവസാക്കി സ്വന്തമാക്കാൻ സുവർണാവസരം, രണ്ട് മോഡലുകൾക്ക് കിടിലൻ ഡിസ്കൗണ്ടുമായി ബ്രാൻഡ്
ഒരു സൂപ്പർ ബൈക്കുകളൊക്കെ സ്വന്തമാക്കുക എന്നത് ഏതൊരു ചെറുപ്പക്കാരൻ്റേയും സ്വപ്നമാണ്. കവസാക്കി ഇന്ത്യ അതിൻ്റെ ജനപ്രിയ മിഡ്-സൈസ് സ്‌പോർട് ടൂറിംഗ് മോഡലായ കവസാക്കി നിഞ്ച 650-ന് 30,000 രൂപയുടെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് . അതോടൊപ്പം തന്നെ കവസാക്കി വൾക്കൻ എസ് ക്രൂയിസറിന് 60,000 രൂപയാണ് നൽകുന്നത്. ചെക്ക്ഔട്ടിൽ ഉപഭോക്താക്കൾക്ക് റിഡീം ചെയ്യാൻ കഴിയുന്ന "ഗുഡ് ടൈംസ് വൗച്ചർ" എന്ന പേരിൽ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കവസാക്കി വൾക്കൻ എസിന് 7.10 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. കവസാക്കി നിഞ്ച 650-ൻ്റെ വില Rs. 7.16 ലക്ഷം രൂപയും.
കവസാക്കി ലൈനപ്പിൽ നിന്നുള്ള ജനപ്രിയ മോഡലാണ് കവസാക്കി നിഞ്ച 650, 67 bhp പരമാവധി പവറും 64 nm ടോർക്കും നൽകുന്ന 649 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. വൾക്കൻ S-ൽ, 60 bhp കരുത്തും 62.4 Nm ഉം ഉത്പാദിപ്പിക്കാൻ ഇതേ എഞ്ചിൻ ട്യൂൺ ചെയ്തിട്ടുണ്ട്. നിൻജ 650 ഇന്ത്യയിൽ ഒരു ജനപ്രിയ മിഡ്-സൈസ് മോട്ടോർസൈക്കിളാണ്, അതിൻ്റെ ഏറ്റവും അടുത്ത എതിരാളികൾ അപ്രീലിയ RS 660, കൂടാതെ വരാനിരിക്കുന്ന ട്രയംഫ് ഡേടോണ 660 എന്നിവയൊക്കെയാണ്.

മോട്ടോർസൈക്കിൾ പ്രേമികൾ കാത്തിരുന്ന ഏറ്റവും പുതിയ നിഞ്ച ZX-4RR സൂപ്പർബൈക്കിനെ കവസാക്കി ഇന്ത്യക്കായി സമർപ്പിച്ചിരുന്നു. പരിമിതമായ സംഖ്യകളിൽ മാത്രം ലഭ്യമാകുന്ന ഈ മോട്ടോർസൈക്കിളിന് 9.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ 400 സിസി ബൈക്കായി ഇത് മാറുന്നത്.
എന്നാൽ കവസാക്കിയുടെ Z900 എന്ന പ്രീമിയം മോഡലിനേക്കാൾ 28,000 രൂപ കുറവാണ് പുതിയ നിഞ്ച ZX-4RR സൂപ്പർബൈക്കിന്. മുൻഗാമിയായ ZX-4R-പതിപ്പിനെ അപേക്ഷിച്ച് 4RR മോഡലിന് അധിക ഫീച്ചറുകളും ഒരു പുതിയ കളർ ഓപ്ഷനു ലഭിക്കുന്നു. ഡിസൈനിൻ്റെ കാര്യത്തിൽ ബൈക്ക് അതിന്റെ മുമ്പത്തെ മോഡലിന് സമാനമാണെങ്കിലും പെട്ടന്ന് തിരിച്ചറിയാനായി മെറ്റാലിക് ബ്ലാക്ക് കളർ ഓപ്ഷന് മുകളിൽ KRT എഡിഷൻ നിറങ്ങളാണ് ഇപ്പോൾ കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

ബൈക്കിൻ്റെ മെയിൻ ഫ്രെയിം ഒന്നുതന്നെയാണെങ്കിലും സസ്‌പെൻഷൻ സെറ്റപ്പ് വ്യത്യസ്തമാണ്. പൂർണമായി ക്രമീകരിക്കാവുന്ന റിയർ മോണോ-ഷോക്ക് സജ്ജീകരണത്തിനൊപ്പം പ്രീലോഡ്-അഡ്ജസ്റ്റബിൾ ഫ്രണ്ട് ഫോർക്കുകളും കവസാക്കി നിഞ്ച ZX-4RR സൂപ്പർബൈക്കിന് കിട്ടുന്നുണ്ട്. താരതമ്യപ്പെടുത്തുമ്പോൾ ZX-4R-ന് ക്രമീകരിക്കാൻ കഴിയാത്ത ഫ്രണ്ട് ഫോർക്കുകളും ഒരു റിയർ മോണോ-ഷോക്കുമായിരുന്നു ഉണ്ടായിരുന്നത്.
ഇവ പ്രീലോഡ് അഡ്ജസ്റ്റബിലിറ്റി മാത്രമാണ് വാഗ്‌ദാനം ചെയ്‌തിരുന്നത്. എന്നിരുന്നാലും 290 mm സെമി-ഫ്ലോട്ടിംഗ് ഫ്രണ്ട് ഡിസ്കുകളും 220 mm റിയർ ഡിസ്കും അടങ്ങുന്ന ബ്രേക്കിംഗ് സിസ്റ്റം ഒന്നുതന്നെയാണ്. ബൈക്കിന് ബൈഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും സ്റ്റാൻഡേർഡായി തന്നെ കവസാക്കി ഒരുക്കിയിട്ടുണ്ട്. മുൻഗാമിയിൽ ഈ ഫീച്ചർ ഓപ്ഷണൽ എക്സ്ട്രായായാണ് കമ്പനി നൽകിയിരുന്നത്.

ഫീച്ചറുകളുടെ കാര്യത്തിൽ നോർമൽ, സർക്യൂട്ട് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റൈഡോളജി ആപ്പ്, ഓൾ എൽഇഡി ലൈറ്റിംഗ്, സ്‌പോർട്‌സ്, റോഡ്, റെയിൻ ആൻഡ് റൈഡ് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, എബിഎസ് എന്നിങ്ങനെ സൂപ്പർബൈക്കുകൾക്ക് അത്യാവിശ്യമുള്ള എല്ലാ ഫീച്ചറുകളും കോർത്തിണക്കിയാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ ഡിസ്‌പ്ലേ മോഡലുകളോട് കൂടിയ 4.3 ഇഞ്ച് TFT ഡിസ്‌പ്ലേയും പുതിയ നിഞ്ച ZX-4RR മോഡലിൽ വന്നെത്തിയിട്ടുണ്ട്. 14,500 ആർപിഎമ്മിൽ 77 bhp പവറും 13,000 ആർപിഎമ്മിൽ 39 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന അതേ ലിക്വിഡ് കൂൾഡ്, 399 സിസി, ഇൻലൈൻ-ഫോർ എഞ്ചിനാണ് കവസാക്കി നിഞ്ച ZX-4RR മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. റാം എയർ ഉപയോഗിച്ച് പീക്ക് പവർ ഔട്ട്പുട്ട് 80 bhp ആയി ഉയർത്താനും കമ്പനിക്കായിട്ടുണ്ട്.


Click it and Unblock the Notifications








