തിരിച്ചു വരവ് ഗംഭീരം തന്നെ! ഒന്നര മാസത്തിൽ ബെസ്റ്റ് ഇവി പട്ടം സ്വന്തമാക്കി ഇ -ലൂണ

ഇന്ത്യക്കാരുടെ ഹൃദയത്തിൽ കൊടികെട്ടി വാണിരുന്ന ഒരു ഐതിഹാസിക മോഡലായിരുന്നു ലൂണ എന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയെ പോലെ ഇന്നത്തെ പല ഉന്നതന്മാരുടേയും ആദ്യ വാഹനം ഒരുപക്ഷേ ഒരു ലൂണ ആയിരുന്നിരിക്കാം. ഇന്ത്യയുടെ പ്രിയപ്പെട്ട ഈ മോഡലിനെ അടുത്തിടെ കൈനറ്റ് ഗ്രീൻ വീണ്ടും പുതിയ ഭാവത്തിൽ അവതരിപ്പിച്ചു.

എന്നാൽ ഇത്തവണ പെട്രോൾ എൻജിൻ വാഹനത്തിന് പകരം ഇലക്ട്രിക് പതിപ്പിലാണ് വാഹനം വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യക്കാരുടെ മനം കവർന്ന ഈ വാഹനത്തിന്റെ തിരിച്ചു വരവിന് പിന്നാലെ തന്നെ ബഹുമതികളും എത്തി തുടങ്ങിയിരിക്കുകയാണ്. അടുത്തിടെ, 'EMOBILITY+ സ്റ്റേറ്റ് ലീഡർഷിപ്പ് അവാർഡ്‌സ് മഹാരാഷ്ട്ര 2024' എന്ന പൂനെയിൽ നടന്ന പരിപാടിയിൽ, കൈനറ്റിക് ഇ -ലൂണയ്ക്ക് 'ബെസ്റ്റ് ഇലക്‌ട്രിക് വെഹിക്കിൾ മോഡൽ' എന്ന അവാർഡ് ലഭിച്ചു.

-

ഇലക്ട്രിക് വാഹന വിഭാഗത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന കമ്പനികളുടെയും വ്യക്തികളുടെയും പ്രവർത്തനങ്ങളേയും സംഭാവനകളേയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് ഈ അവാർഡുകൾ. താങ്ങാനാവുന്ന വിലയും പരിസ്ഥിതി സംരക്ഷണത്തിനൊപ്പം മികച്ച പ്രായോഗികതയും/ പ്രാക്ടിക്കാലിറ്റിയും കാരണമാണ് ഇ -ലൂണ മികച്ച ഇലക്ട്രിക് വാഹന മോഡലായി ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടത്.

വൻ പ്രതീക്ഷകൾക്കും ഊഹാപോഹങ്ങൾക്കുമിടയിൽ അടുത്തിടെയാണ് കൈനറ്റിക് ഗ്രീൻ ഇ-ലൂണ ഇന്ത്യയിൽ അവതരിപ്പിച്ചത്. നിലവിൽ X1, X2 എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ ഇത് രാജ്യത്ത് വിൽപ്പനയ്ക്ക് ലഭ്യമാണ്. എൻട്രി ലെവൽ ഓപ്ഷൻ ഇ -ലൂണ X1 -ന് 69,990 രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്.

-

ഈ ബേസ് സ്പെക്ക് X1 ഓപ്ഷൻ ഒരു ഫുൾ ചാർജിൽ 90 കിലോമീറ്റർ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 1.7 kWh ബാറ്ററി പായ്ക്കാണ് ഇതിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി പായ്ക്ക് പൂർണ്ണമായി ചാർജ് ചെയ്യാൻ മൂന്ന് മണിക്കൂർ മാത്രമേ സമയം എടുക്കൂ. മണിക്കൂറിൽ 50 കിലോമീറ്ററാണ് ഈ മോഡലിന്റെ പരമാവധി വേഗത.

അടുത്തത് ടൊപ്പ് സ്പെക്ക് മോഡലായ ഇ -ലൂണ X2 ആണ്, 74,990 രൂപയാണ് ഇതിന് ചെലവ് വരുന്നത്. ഫുൾ ചാർജിൽ 110 കിലോമീറ്റർ സഞ്ചരിക്കാനുള്ള അവസരം ഇത് നൽകുന്നു. 2.0 kWh ബാറ്ററി പായ്ക്കാണ് ഇ-ലൂണ X2 മോഡലിൽ നിർമ്മാതാക്കൾ ഉപയോഗിക്കുന്നത്.

-

ഈ വലിയ ബാറ്ററി പായ്ക്കുള്ള ഇ-ലൂണ X2 -നും മണിക്കൂറിൽ 50 കിലോമീറ്റർ തന്നെയാണ് മാക്സിമം സ്പീഡ്. കൂടാതെ, ഈ ബാറ്ററി പായ്ക്ക് പൂർണ്ണമായി ചാർജ് ചെയ്യാൻ നാല് മണിക്കൂറോളം സമയം എടുക്കും. പുത്തൻ ഇ-ലൂണ ആകെ അഞ്ച് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

മൾബറി റെഡ്, ഓസോൺ ബ്ലൂ, പേൾ യെല്ലോ, സ്പാർക്ലിംഗ് ഗ്രീൻ, നൈറ്റ് സ്റ്റാർ ബ്ലാക്ക് എന്നിവയാണ് ഇതിൽ വരുന്ന ഓപ്ഷനുകൾ. ഇനി ഫീച്ചറുകളുടെ കാര്യത്തിൽ, ഡിസ്റ്റൻസ് ടു എംപ്റ്റി (DTE) ഇൻഡിക്കേറ്റർ അടങ്ങുന്ന ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, മൂന്ന് റൈഡിംഗ് മോഡുകൾ, സൈഡ് സ്റ്റാൻഡ് സെൻസർ, കോമ്പി ബ്രേക്കിംഗ് സിസ്റ്റം എന്നിവ കൈനറ്റിക് ഇ -ലൂണയിൽ വരുന്നു.

-

കൈനറ്റിക് ഇ -ലൂണ ഇരട്ട ട്യൂബുലാർ സ്റ്റീൽ ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് ഡിറ്റാച്ച് ചെയ്യാവുന്ന റിയർ സീറ്റും ലഭിക്കുന്നുണ്ട്, അത് ഒരു കാരിയറായും സജ്ജീകരിക്കാം. 96 കിലോഗ്രാം കെർബ് വെയിറ്റുള്ള ഇവിയ്ക്ക് 150 കിലോഗ്രാം പേലോഡ് കപ്പാസിറ്റിയാണ് കമ്പനി അവകാശപ്പെടുന്നത്. ഇ -ലൂണയ്ക്ക് മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമായിട്ടാണ് വരുന്നത്. 16 ഇഞ്ച് വയർ-സ്‌പോക്ക് വീലിലാണ് ഇതിൽ കമ്പനി നൽകിയിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, March 21, 2024, 18:12 [IST]
English summary
Kinetic e luna attains best electric vehicle model award just in a months time after launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X