വെറും 500 രൂപയ്ക്ക് ഈ ഇവി ബുക്ക് ചെയ്യാം! ഇലക്ട്രിക് വാഹനം രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ കൈനറ്റിക്

ഒരു കാലത്ത് നമ്മുടെ നിരത്തുകളിലെ സ്ഥിരം സാനിന്യമായിരുന്നു കൈനറ്റിക് ലൂണ, ഇവയുടെ വമ്പിച്ച ജനപ്രീതി കാരണം ഇത്തരം ശൈലിയിൽ വിപണിയിൽ എത്തിയിരുന്ന മറ്റ് ബ്രാൻഡുകളുടെ മോഡലുകളെ പോലും ജനങ്ങൾ ലൂണ എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. വൻ നഗരങ്ങളിലും രാജ്യത്തുടനീളമുള്ള ചെറുപട്ടണങ്ങളിലും വ്യക്തിഗത യാത്രകൾക്ക് ചെലവുകുറഞ്ഞതും വേഗത്തിലുള്ളതുമായ ഓപ്ഷൻ കൈനറ്റിക് ലൂണ ഒരു കാലം വരെ പ്രദാനം ചെയ്തിരുന്നു.

സ്‌കൂട്ടറുകളുടേയും എൻട്രി ലെവൽ മോട്ടോർസൈക്കിളുകളുടേയും കടന്നുകയറ്റം ലൂണയ്ക്ക് വംശനാശം വരുത്തിയിരിക്കാം, എന്നാൽ ഇലക്ട്രിക് വിപ്ലവത്തിലൂടെ ഈ നെയിംപ്ലേറ്റ് വീണ്ടും വിപണിയിൽ എത്താൻ ഒരുങ്ങുകയാണ്. അടുത്ത മാസം ഇ-ലൂണ ഇന്ത്യൻ വിപണിയിലേക്കുള്ള രംഗപ്രവേശനത്തിന് സജ്ജമായിരിക്കുകയാണ്. വാഹനത്തിനായുള്ള ബുക്കിംഗുകൾ നിർമ്മാതാക്കൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

വെറും 500 രൂപയ്ക്ക് ഈ ഇവി ബുക്ക് ചെയ്യാം

വെറും 500 രൂപ ടോക്കൺ തുകയ്ക്ക് താൽപര്യമുള്ള ഉപഭോക്താക്കൾക്ക് ഇ-ലൂണ ബുക്ക് ചെയ്യാവുന്നതാണ്. ഫെബ്രുവരി ആദ്യ പകുതിയിൽ രാജ്യത്ത് ഇ-ലൂണ പുറത്തിറക്കുമെന്നും അതിനുള്ള ബുക്കിംഗ് വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്നും കൈനറ്റിക് ഗ്രീൻ അടുത്തിടെ പ്രഖ്യാപിച്ചു. നൊസ്റ്റാൾജിയയും, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്രവാഹന ഓപ്ഷനുകൾക്കുള്ള വർധിച്ച മുൻഗണനയും കണക്കിലെടുക്കുമ്പോൾ ഇ-ലൂണയ്ക്ക് അനുകൂലമായ ഒരു സാഹചര്യമാണ് നിലവിലുള്ളത്.

ഈ കാരണങ്ങൾ, വിപണിയിൽ ഈ മോഡലിനെ വീണ്ടും ഉപഭോക്താക്കൾക്ക് ഒരു പ്രായോഗിക ചോയിസാക്കി മാറ്റുമെന്ന് കമ്പനി വിശ്വസിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭൂമിശാസ്ത്രത്തെ മറികടക്കുന്ന ഒരു മോഡലായിരുന്ന ലൂണയെ പോലെ തന്നെ വലിയ മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും പോലും ഇ-ലൂണ ഉപഭോക്താക്കളുടെ ഹൃദയം കൈയ്യടക്കും എന്നതിൽ കൈനറ്റിക് ഗ്രീനിന് ആത്മവിശ്വാസമുണ്ട്.

വെറും 500 രൂപയ്ക്ക് ഈ ഇവി ബുക്ക് ചെയ്യാം

മെട്രോ, ടയർ -1 നഗരങ്ങളിൽ മാത്രമല്ല, ഇന്ത്യയിലെ ടയർ -2, ടയർ -3 നഗരങ്ങൾ, ഗ്രാമീണ വിപണികൾ എന്നിവിടങ്ങളിലെ ഉപഭോക്താക്കളുടെ റോഡ് സാഹചര്യങ്ങളും ഡ്രൈവിംഗ് ആവശ്യകതകളും ഉൾക്കൊണ്ട് കരുത്തുറ്റതും ഈടുനിൽക്കുന്നതുമായ ഒരു ഇവി ആയിട്ടാണ് ഇ-ലൂണ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് കൈനറ്റിക് ഗ്രീനിന്റെ സ്ഥാപകനും സിഇഒയുമാ സുലജ്ജ ഫിറോഡിയ മോട്വാനി പറഞ്ഞു.

മോഡേൺ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന മുൻഗണനകളെ അഭിസംബോധന ചെയ്യുമ്പോൾ പരമ്പരാഗത പെട്രോൾ ഇരുചക്രവാഹനങ്ങൾക്ക് കാര്യക്ഷമമായ ഒരു ബദൽ നൽകാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഇത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇ-ലൂണയുടെ ബാറ്ററി പായ്ക്കിനേയും റേഞ്ചിനേയും കുറിച്ചുള്ള കൃത്യമായ വിവരങ്ങളും മറ്റ് വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വെറും 500 രൂപയ്ക്ക് ഈ ഇവി ബുക്ക് ചെയ്യാം

എന്നാൽ ഈ മോഡൽ സ്വകാര്യ ഉപഭോക്താക്കൾക്ക് അവരുടെ വ്യക്തിഗത മൊബിലിറ്റി ആവശ്യകതകൾ പരിഹരിക്കുന്നതിന് മാത്രമല്ല, ചെറുകിട ബിസിനസ്സുകൾക്ക് ഡെലിവറി ആവശ്യങ്ങൾക്ക് സൗകര്യപ്രദമായ മാർഗമായും പ്രവർത്തിക്കുമെന്ന് അവകാശപ്പെടുന്നു. കൈനറ്റിക് ഗ്രീനിന് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ സ്വന്തം നിർമ്മാണ സൗകര്യമുണ്ട്, ഇത് പ്രൊഡക്ഷന്റെ കാര്യത്തിൽ ഒരു മേൽക്കൈ നൽകുന്നു.

കൂടാതെ ഓരോ മാസവും 5,000 യൂണിറ്റുകൾ വരെ പുറത്തിറക്കാനുള്ള ശേഷിയും ഇതിനുണ്ട് എന്ന് കമ്പനി അവകാശപ്പെടുന്നു. ഇ-ലൂണയുടെ വരവോടെ ഇന്ത്യൻ ടു-വീലർ ഇവി വിപണിയിൽ ഒരു വമ്പൻ കോളിളക്കം തന്നെയുണ്ടാവും എന്ന കാര്യത്തിൽ തർക്കമില്ല. കുഞ്ഞൻ സിറ്റി യാത്രകൾക്കും ചെറുകിട ദൈനം ദിന യാത്രകൾക്കും ഒരു ബജറ്റ് മോഡൽ തിരയുന്ന ഉപഭോക്താക്കൾക്ക് ഇത് ഒരു മികച്ച ഓപ്ഷനായിരിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

ലക്ഷങ്ങൾ മുടക്കി മുൻനിര ബ്രാൻഡുകളുടെ ഇവികൾക്ക് പിന്നാലെ പായുന്ന സാധാരണക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവ് പ്രതീക്ഷിക്കാം. കൂടാതെ ഇ-കൊമേഴ്സ്, ഓൺലൈൻ ഫുഡ് ഡെലിവറി പാർട്ണർമാർക്കും ഇ-ലൂണ ഒരു മികവുറ്റ ചോയിസായിരിക്കും. നിലവിൽ ഇവി സെഗ്മെന്റിൽ ശോഭിച്ചു നിൽകുന്ന ഓല, ഏഥർ, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് മുതലായ മോഡലുകളുടെ വിൽപ്പന വോളിയത്തെ ഇ-ലൂണയുടെ വരവ് എങ്ങനെ ബാധിക്കും എന്നത് കണ്ടറിയാം.

More from DriveSpark

Article Published On: Thursday, January 25, 2024, 15:39 [IST]
English summary
Kinetic green to launch e luna in india bookings open at rs 500
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X