പാവപ്പെട്ട വ്യാപാരികള്‍ക്കായി കുറഞ്ഞ വിലയില്‍ ഇവിയിതാ; 140 കി.മീ റേഞ്ചും 350 കിലോ ലോഡ് ശേഷിയും!

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പാണ് കൊമാകി. നിരവധി ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്ന കൊമാകി ലാസ്റ്റ്‌മൈല്‍ ഡെലിവറി സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ക്യാറ്റ് 2.0 NXT എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് മോപ്പെടിന്റെ വില, റേഞ്ച്, ഫീച്ചറുകള്‍ എന്നിവയെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

ഡെലിവറി ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ലാസ്റ്റ് മൈല്‍ ഡെലിവറി സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന കൊമാകി ക്യാറ്റ് 2.0 NXT ഇലക്ട്രിക് മോപ്പെഡ് 99,500 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരക്കുന്നത്. ലോഞ്ചിന്റെ ഭാഗമായി ഇവിക്ക് ഇപ്പോള്‍ കമ്പനി 5,000 രൂപ ക്യാഷ്ബാക്ക് ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്. 2024 ഏപ്രില്‍ 30-ന് മുമ്പ് ഈ ഇലക്ട്രിക് ടൂവീലര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് ക്യാഷ്ബാക്ക് ആനുകൂല്യം നേടാന്‍ സാധിക്കുക.

Komaki Cat 2 0 NXT Electric Moped Launched

ഇലക്ട്രിക് മോപ്പഡിനെ കുറിച്ച് വിശദമായി നോക്കുമ്പോള്‍ ഇരുമ്പ് ഫ്രെയിം ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മാണം. മാത്രമല്ല ഡെലിവറി ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി കണ്‍വെര്‍ട്ടര്‍ സീറ്റുകളും ഇതിന് നല്‍കിയിട്ടുണ്ട്. 350 കിലോഗ്രാം വരെ ഭാരമുള്ള ചരക്ക് വഹിച്ച് കൊണ്ടുപോകാന്‍ പറ്റുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പനയെന്നത് പ്രത്യേകം എടുത്ത് പറയണം. ഇത്രയും മികച്ച ലോഡ് ശേഷി വാഗ്ദാനം ചെയ്യുന്നതിനാല്‍ തന്നെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം നേടാന്‍ ഡെലിവറി പങ്കാളികള്‍ക്ക് സാധിക്കും.

നിരവധി ഫീച്ചറുകള്‍ പായ്ക്ക് ചെയ്താണ് ഈ ഇ-മോപെഡ് കൊമാകി പുറത്തിറക്കിയിരിക്കുന്നത്. ഫ്രണ്ട് എല്‍ഇഡി ലൈറ്റുകള്‍, BLDC ഹബ് മോട്ടോര്‍, പാര്‍ക്കിംഗ് അസിസ്റ്റ്, റിവേഴ്‌സ് അസിസ്റ്റ്, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക് സിസ്റ്റം, 6 ഹൈഡ്രോളിക് റിയര്‍ സസ്‌പെന്‍ഷന്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിന് ലഭിക്കുന്നു. കൂടുതല്‍ ഭാരം വഹിക്കാന്‍ പറ്റുന്ന തരത്തിലാണ് റിയര്‍ സസ്പെന്‍ഷന്റെ ഘടന.

Komaki Cat 2 0 NXT Electric Moped Launched

കണ്‍വേര്‍ട്ടിബിള്‍ ഡിസൈന്‍ ഒരു ലോഡറിലേക്ക് തടസമില്ലാത്ത പരിവര്‍ത്തനം അനുവദിക്കുന്നു. മാത്രമല്ല വൈവിധ്യമാര്‍ന്ന മൊബിലിറ്റി ആവശ്യകതകള്‍ നിറവേറ്റുന്നതിന് ഇത് കൂടുതല്‍ വഴക്കം നല്‍കുന്നു. ഫോള്‍ഡിംഗ് റിയര്‍ ബാക്ക് റെസ്റ്റ്, അഡീഷനല്‍ സ്‌റ്റോറേജ്, സേഫ്റ്റി ഗാര്‍ഡുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് അപ്ഡേറ്റ്‌സ്, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, എക്‌സ്ട്രാ ഫൂട്ട് റെസ്റ്റ് എന്നിവയാണ് ഇവിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മറ്റ് പ്രധാന ഫീച്ചറുകള്‍.

42 Ah LiPO4 ബാറ്ററിയില്‍ നിന്നാണ് കൊമാകി ക്യാറ്റ് 2.0 NXT ഇലക്ട്രിക് മോപ്പെഡ് പവറെടുക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഈ വാഹനം 110 മുതല്‍ 140 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മണിക്കൂറില്‍ 79 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ ഇലക്ട്രിക് മോപ്പഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Komaki Cat 2 0 NXT Electric Moped Launched

കൊമാകി 2.0 NXT ഇലക്ട്രിക് മോപ്പഡ് റീചാര്‍ജ് ചെയ്യാനായി ഒരു പോര്‍ട്ടബിള്‍ ചാര്‍ജര്‍ കമ്പനി നല്‍കുന്നു. നാലോ അഞ്ചോ മണിക്കൂര്‍ കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കൊമാകി പറയുന്നത്. ഈ മോഡലിലൂടെ ലാസ്റ്റ് മൈല്‍ ഡെലിവറി ഓപ്പറേറ്റര്‍മാരെയാണ് കമ്പനി ലക്ഷ്യമിടുന്നത്. ടിവിഎസ് XL പോലുള്ള പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മോപ്പഡുകള്‍ ഉപയോഗിച്ച് കച്ചവടവും മറ്റ് ജോലികളും ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ ഇന്ത്യയിലുണ്ട്.

ഇന്ധനക്ഷമതയാണ് ഇത്തരം വാഹനങ്ങളെ ആശ്രയിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. എന്നാല്‍ ഇന്ന് പെട്രോള്‍ വില വളരെ കൂടുതലായതിനാല്‍ സാധാരണക്കാരായ ആളുകള്‍ വലിയ ഗതികേടിലാണ്. അത്തരക്കാര്‍ക്ക് തങ്ങളുടെ ജോലികള്‍ക്കായി പുതിയ കൊമാകി ക്യാറ്റ് 2.0 NXT മോപ്പെഡ് മികച്ച ബദലായിരിക്കും. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം ഓടാമെന്നത് മാത്രമല്ല 350 കിലോയോളം ലോഡ് ശേഷിയും ഇതിനുണ്ട്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഓലയും സമീപകാലത്ത് ഒരു ഇലക്ട്രിക് മോപ്പെഡ് ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു. ഓലയുടെ പുത്തന്‍ ഉല്‍പ്പന്നം എത്തുന്നതിന് മുമ്പേ തന്നെ കളം നിറയാനാണ് കൊമാകിയുടെ ശ്രമം. നിങ്ങള്‍ ഇത്തരത്തില്‍ ഒരു വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ വാങ്ങുന്നതാണ് നല്ലത്. കാരണം കൊമാകിയുടെ ക്യാഷ്ബാക്ക് ഓഫര്‍ ഈ മാസം അവസാനം വരെ മാത്രമേ ലഭ്യമാകൂ.

More from DriveSpark

Article Published On: Thursday, April 4, 2024, 13:27 [IST]
English summary
Komaki cat 2 0 nxt electric moped launched price range specs feature load capacity details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X