വില വെറും 69000 രൂപ, റേഞ്ചോ 100 കി.മീ; ക്ലാസിക് ലുക്കിൽ കൊമാകിയുടെ 'കിളിക്കുഞ്ഞ്' വണ്ടി വിപണിയിൽ

ഇന്ത്യയില്‍ പെട്രോളിന് തീപിടിച്ച വിലയായതോടെയാണ് ആളുകള്‍ ഇലക്ട്രിക് വാഹനങ്ങളെ (Electric Vehicles) ഗൗനിക്കാന്‍ തുടങ്ങിയത്. ചെലവ് കുറവായതിനാല്‍ തന്നെ ഇന്ന് ഇലക്ട്രിക് ടുവീലറുകള്‍ നിരത്തുകളിലെ സജീവ കാഴ്ചയാണ്. ഇവികള്‍ ഇത്രകണ്ട് സജീവമാകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ 2016-ല്‍ സ്ഥാപിതമായ കമ്പനിയാണ് കൊമാകി (Komaki).

ഇന്ന് രാജ്യത്തെ മുന്‍നിര ഇവി നിര്‍മാതാക്കളില്‍ ഒന്നായ കൊമാകി ഇ-സ്‌കൂട്ടറുകള്‍ക്ക് പുറമെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും പുറത്തിറക്കുന്നു. മികച്ച സേഫ്റ്റിയുള്ള എന്നാല്‍ കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ തേടുന്നവര്‍ക്കായി ഫ്ലോറ ഇവിയെ തിരികെ കൊണ്ടുവന്നിരിക്കുകയാണ് കൊമാകി ഇപ്പോള്‍. കമ്പനിയുടെ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന മോഡലിന്റെ അപ്‌ഡേറ്റഡ് പതിപ്പ് 69,000 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

komaki flora electric scooter

ആധുനിക സുരക്ഷ ഫീച്ചറുകളും ക്ലാസിക് സൗന്ദര്യശാസ്ത്രവും സമന്വയിപ്പിച്ചാണ് സ്‌കൂട്ടര്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. ജെറ്റ് ബ്ലാക്ക്, ഗാര്‍നെറ്റ് റെഡ്, സ്റ്റീല്‍ ഗ്രേ, സാക്രമെന്റോ ഗ്രീന്‍ എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ കോമാകി ഫ്ലോറ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ സാധിക്കും. വെല്ലുവിളി നിറഞ്ഞ ഇന്ത്യന്‍ റോഡുകളില്‍ ദീര്‍ഘായുസ്സും പ്രതിരോധവും ഉറപ്പാക്കുന്ന സ്റ്റീല്‍ ഷാസി ഉപയോഗിച്ചാണ് സ്‌കൂട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സേഫ്റ്റിയും ഡിസൈനും പലപ്പോഴും പൊരുത്തപ്പെടാത്ത ഒരു ഇന്‍ഡസ്ട്രിയില്‍ കോമാകി ഇലക്ട്രിക്കിന്റെ പുതിയ ഫ്ലോറ സ്‌കൂട്ടര്‍ ഒരു ഗെയിം ചേഞ്ചറായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്‌കൂട്ടറിന്റെ ക്ലാസിക് ഡിസൈന്‍ വലിയൊരു വിഭാഗം ഉപഭോക്താക്കളെ കൊമാക്കിയിലേക്ക് അടുപ്പിക്കാന്‍ സാധ്യതയുണ്ട്. അതേസമയം അതിന്റെ നൂതന സുരക്ഷാ സവിശേഷതകള്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഒരു പുത്തന്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ സ്ഥാപിക്കുന്നവയാണ്.

komaki flora electric scooter side design

3000W ലിഥിയം അയോണ്‍ ഫെറോ ഫോസ്‌ഫേറ്റ് (LiFePO4) ബാറ്ററി പായ്ക്കില്‍ നിന്നാണ് ഫ്ലോറ പവറെടുക്കുന്നത്. വേര്‍പെടുത്താവുന്നതും ഭാരം കുറഞ്ഞതുമായ ബാറ്ററിയാണ് ഫ്ലോറയുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. ഇത് എളുപ്പത്തില്‍ നീക്കം ചെയ്യാനം ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കുന്നതിനാല്‍ ബാറ്ററി ചാര്‍ജിംഗ് എളുപ്പമാകുന്നു. തീയില്‍ നിന്നുള്ള പ്രതിരോധം ശക്തമാക്കി റൈഡറുടെയും വാഹനത്തിന്റെയും സുരക്ഷ കൂട്ടിയിട്ടുമുണ്ട് കൊമാകി.

മാത്രമല്ല ഇതിന്റെ ബാറ്ററി പായ്ക്ക് ദീര്‍ഘായുസ്സും മികച്ച പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്നു. ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്താല്‍ 85 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പാരിസ്ഥിതിക അവബോധമുള്ള ഉപഭോക്താക്കളുടെ അഭിലാഷങ്ങളുമായി ഒത്തുചേരുന്ന ഈ സ്‌കൂട്ടര്‍ ദൈനംദിന യാത്രകള്‍ക്കും ചെറു യാത്രകള്‍ക്കും അനുയോജ്യമായ ചോയ്‌സായി മാറുന്നു.

komaki flora electric scooter instrument cluster

സെല്‍ഫ് ഡയഗനോസ്റ്റിക് മീറ്റര്‍ അടങ്ങുന്ന ഒരു പുതിയ ഡാഷ്‌ബോര്‍ഡ് ഈ സ്‌കൂട്ടറിന് ലഭിക്കുന്നു. അഡീഷനല്‍ ബാക്ക്‌റെസ്റ്റ്, പാര്‍ക്കിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, മികച്ച ബൂട്ട്‌സ്‌പേസുള്ള കംഫര്‍ട്ടബിള്‍ സീറ്റുകള്‍ എന്നിവയാണ് മറ്റ് പ്രധാന ഹൈലൈറ്ുകള്‍. മൈക്കാനിക്കല്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുമാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്.

'ഞങ്ങളുടെ നൂതന ഇലക്ട്രിക് സ്‌കൂട്ടറായ ഫ്ലോറ വീണ്ടും പുറത്തിറക്കുന്നത് രാജ്യത്തെ ക്ലീന്‍ മൊബിലിറ്റി വിപണിയില്‍ വിപ്ലവം സൃഷ്ടിക്കും. സുസ്ഥിര മൊബിലിറ്റിയെ ഞങ്ങള്‍ നവീകരിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നതിനാല്‍ ഫ്ലോറ മോഡല്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ ഭാവിയെ പുനര്‍നിര്‍വചിക്കുക മാത്രമല്ല, രാജ്യവ്യാപകമായി പരിസ്ഥിതി ബോധമുള്ള ചോയ്‌സുകളിലേക്കുള്ള മാറ്റത്തിന് പ്രചോദനമാകുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു' കൊമാകി ഇലക്ട്രിക് ഡിവിഷന്‍ ഡയറക്ടര്‍ ഗുഞ്ജന്‍ മല്‍ഹോത്ര ഫ്‌ലോറയുടെ റീലോഞ്ചിനെ കുറിച്ച് പറഞ്ഞു.

സ്‌റ്റൈലിനൊപ്പം മികച്ച വിശ്വാസ്യതയുമുള്ള ഇവി ആഗ്രഹിക്കുന്ന പരിസ്ഥിതി ബോധമുള്ള ഉപഭോക്താക്കള്‍ക്ക് കൊമാകി ഫ്ലോറ മികച്ച ഓപ്ഷന്‍ ആയിരിക്കും. ആകര്‍ഷകമായ ഡിസൈനുകള്‍ക്കൊപ്പം ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ സമന്വയിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിലൂടെ ഒരു വിശാലമായ ഉപഭോക്തൃ അടിത്തറയെ കൊമാകി ഇലക്ട്രിക് ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്.

ഇന്ത്യയില്‍ ഇവികള്‍ കൂടുതല്‍ ജനകീയമാക്കാന്‍ കൊമാകി കമ്പനിയുടെ ഈ നീക്കങ്ങള്‍ക്ക് സാധിക്കട്ടെ. കൊമാകിയുടെ ഈ കുറഞ്ഞ വിലയിലുള്ള സ്‌റ്റൈലന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ എങ്ങനെയുണ്ടെന്ന് മാന്യ വായനക്കാർ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ. ഇത്തരത്തില്‍ ഒരു ഇവി അന്വേഷിക്കുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.

More from DriveSpark

Article Published On: Thursday, March 7, 2024, 11:55 [IST]
English summary
Komaki flora electric scooter re launched at rs 69000 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X