വെറും 49,999 രൂപക്ക് 150 കി.മീ വരെ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍! ഈ അവസരം ഇനി കിട്ടിയെന്ന് വരില്ല

ഉത്സവ സീസണില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സ്വീകാര്യത കൂട്ടാനായി നിരവധി ബ്രാന്‍ഡുകള്‍ ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ ചില ബ്രാന്‍ഡുകള്‍ പുത്തന്‍ മോഡലുകളും കൊണ്ടുവരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ കൊമാകി ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് കുറഞ്ഞ വിലയില്‍ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. എക്‌സ്‌-വണ്‍ പ്രൈം, എക്‌സ്‌-വണ്‍ എയ്‌സ് എന്നീ മോഡലുകളുമായി തങ്ങളുടെ എക്‌സ്‌വണ്‍ ലിഥിയം സീരീസ് വലുതാക്കിയിരിക്കുകയാണ് കൊമാകി ഇപ്പോള്‍. ഈ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളുടെയും വിലയും മറ്റ് സവിശേഷതകളും ചുവടെ വിശദമായി വായിക്കാം.

ഈ ഉത്സവകാലത്ത് ഓല ഇലക്ട്രിക്, ടിവിഎസ് മോട്ടോര്‍ എന്നിവയടക്കമുള്ള മുന്‍നിര കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 'ബോസ്' സെയിലിന്റെ ഭാഗമായി ഓല S1 ഇപ്പോള്‍ 49999 രൂപയ്ക്കാണ് ഓല ഓഫര്‍ ചെയ്യുന്നത്. ടിവിഎസ് ഐക്യൂബ് വാങ്ങുന്നവര്‍ക്ക് 27000 രൂപ വരെ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് നൂതന സവിശേഷതകളുമായി എത്തുന്ന രണ്ട് ഇ-സ്‌കൂട്ടറുകള്‍ കൊമാകി ആകര്‍ഷകമായ വിലയില്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

komaki prime ace e-scooters launched

കൊമാകി എക്‌സ്-വണ്‍ പ്രൈമിന് 49,999 രൂപയാണ് വില. അതേസമയം എക്‌സ്‌-വണ്‍ എയ്‌സിന് 59,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. ഇവിയുടെ ബാറ്ററി, ചാര്‍ജര്‍, മറ്റ് ആക്സസറികള്‍ എന്നിവയടക്കമുള്ള എല്ലാ ചെലവും ഉള്‍ക്കൊള്ളുന്നതാണ് ഈ വില. ഈ മോഡലുകളില്‍ ആകര്‍ഷകമായ കിഴിവുകള്‍ നല്‍കിക്കൊണ്ട് സാധ്യതയുള്ള ഉപഭോക്താക്കളെ വശീകരിക്കാനും കൊമാകി ശ്രമം നടത്തുന്നു.

ഗാര്‍നെറ്റ് റെഡ്, ഫ്രോസ്റ്റ് വൈറ്റ്, ജെറ്റ് ബ്ലാക്ക്, സൂപ്പര്‍ മെറ്റല്‍ ഗ്രേ എന്നിവയുള്‍പ്പെടെയുള്ള നിരവധി നിറങ്ങളില്‍ ലഭ്യമായ ഈ സ്‌കൂട്ടറുകള്‍ക്ക് സ്‌റ്റൈലിഷ് രൂപവുമുണ്ട്. മെച്ചപ്പെട്ട കാഴ്ചക്കായി എല്‍ഇഡി ലൈറ്റിംഗ്, സ്‌കൂട്ടറിന്റെ സ്റ്റാറ്റസ് എളുപ്പത്തില്‍ നിരീക്ഷിക്കുന്നതിനുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സുഗമവും നിശബ്ദവുമായ പ്രവര്‍ത്തനത്തിനായി ബിഎല്‍ഡിസി ഹബ് മോട്ടോറുകള്‍ എന്നിവയും അവയില്‍ സജ്ജീകരിച്ചിരിക്കുന്നു.

ശക്തമായ 22.2 kWh ലിഥിയം ബാറ്ററി പായ്ക്കുകളില്‍ നിന്നാണ് കൊമാകി എക്‌സ്‌-വണ്‍ പ്രൈം, എയ്‌സ് എന്നിവ പവര്‍ എടുക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 100 മുതല്‍ 150 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 4 മുതല്‍ 5 മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ആകര്‍ഷകമായ ഈ റേഞ്ച് കണക്കുകള്‍ ഈ സ്‌കൂട്ടറുകളെ ചെറിയ സിറ്റി റൈഡുകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമാക്കുന്നു.

റേഞ്ചിനെ കുറിച്ച് പേടിയില്ലാതെ ഉപഭോക്താക്കള്‍ക്ക് അവരുടെ അവരുടെ ദൈനംദിന യാത്രകള്‍ പ്ലാന്‍ ചെയ്യാം. ഒറ്റരാത്രികൊണ്ട് അല്ലെങ്കില്‍ ജോലി സമയങ്ങളില്‍ സ്‌കൂട്ടറുകള്‍ എളുപ്പത്തില്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നതിനാല്‍ റൈഡര്‍മാര്‍ക്ക് അവരുടെ അടുത്ത യാത്രയ്ക്കായി എളുപ്പം ഒരുങ്ങാം. റൈഡിംഗ് അനുഭവം വര്‍ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എക്സ്-വണ്‍ പ്രൈം, എക്സ്-വണ്‍ എയ്സ് എന്നിവയില്‍ ബ്രേക്കിംഗ് സമയത്ത് ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന റീജനറേറ്റീവ് ബ്രേക്കിംഗ് പോലുള്ള നൂതന സാങ്കേതികവിദ്യയും ഒരു ഓട്ടോ-റിപ്പയര്‍ സംവിധാനവുമുണ്ട്.

ഓട്ടോ റിപ്പയറിംഗ് എന്ന ഈ നൂതന സംവിധാനം സ്‌കൂട്ടറുകളെ ചെറിയ പ്രശ്‌നങ്ങള്‍ കണ്ടെത്താനും അവ സ്വയം പരിഹരിക്കാനും പ്രാപ്തമാക്കുന്നു. ഇത് വാഹനത്തില്‍ തകരാര്‍ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു. വിശ്വസനീയവും സുസ്ഥിരവുമായ ഗതാഗത മാര്‍ഗങ്ങള്‍ നല്‍കാനുള്ള കൊമാകിയുടെ പ്രതിബദ്ധത ഈ ഫീച്ചറുകള്‍ പ്രകടമാക്കുന്നു.സൗകര്യപ്രദവും ആസ്വാദ്യകരവുമായ റൈഡിംഗ് അനുഭവം നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി സാങ്കേതിക സവിശേഷതകളും ഈ സ്‌കൂട്ടറുകളില്‍ ഒരുക്കിയിട്ടുണ്ട്.

പാര്‍ക്കിംഗ് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്‌സ് അസിസ്റ്റ്, കീ ഫോബ് വഴിയുള്ള കീലെസ് എന്‍ട്രി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം ഫീച്ചറുകള്‍ സാധാരണയായി ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങളില്‍ മാത്രം കണ്ട് വരുന്നവയാണ്. കുറഞ്ഞ വിലയില്‍ വരുന്ന പ്രൈം, എയ്‌സ് എന്നിവയില്‍ ഇത് ഉള്‍പ്പെടുത്തകുക വഴി ഇത്തരം ഫീച്ചറുകള്‍ കൂടുതല്‍ ജനകീയമാക്കുന്നു. ആധുനിക സാങ്കേതികവിദ്യയെ ഇലക്ട്രിക് മൊബിലിറ്റിയുമായി സമന്വയിപ്പിക്കാനുള്ള കൊമാകിയുടെ ശ്രമത്തെ ഈ നൂതന ഓപ്ഷനുകളുടെ കൂട്ടിച്ചേര്‍ക്കല്‍ എടുത്തുകാണിക്കുന്നു.

ഈട് ഉറപ്പാക്കാനായി കൊമാകി ലോ-സ്പീഡ് വേരിയന്റുകള്‍ക്ക് മോട്ടോര്‍, ബാറ്ററി, കണ്‍ട്രോളര്‍ എന്നിവയ്ക്കായി സമഗ്രമായ 3 വര്‍ഷത്തെ വാറണ്ടി പ്രഖ്യാപിച്ചു. 45,999 രൂപയില്‍ നിന്നാണ് ഇവയുടെ വില ആരംഭിക്കുന്നത്. 30,000 കിലോമീറ്റര്‍ വരെ നീളുന്ന ഈ വാറണ്ടി തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആയുസ്സിലും ഗുണനിലവാരത്തിലും കമ്പനിക്കുള്ള വിശ്വാസത്തിന്റെ തെളിവാണ്. തങ്ങളുടെ വാഹനങ്ങള്‍ക്ക് ഗണ്യമായ കാലയളവില്‍ പിന്തുണയും സേവനവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഉപഭോക്താക്കള്‍ക്ക് മനസമാധാനം ഉറപ്പാക്കാനാണ് ഈ സംരംഭം വഴി കൊമാകി ലക്ഷ്യമിടുന്നത്.

എക്‌സ്-വണ്‍ എയ്‌സ്, പ്രൈം എന്നീ സ്‌കൂട്ടറുകള്‍ വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് രാജ്യത്തുടനീളമുള്ള കൊമാക്കിയുടെ 500-ലധികം സ്റ്റോറുകളില്‍ അവ കണ്ടെത്താനാകും. ഈ മോഡലുകള്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാനും അവ നേരിട്ട് കാണാനും സര്‍വീസ് ആവശ്യങ്ങള്‍ക്കും ബ്രാന്‍ഡിന്റെ വിപുലമായ നെറ്റ്വര്‍ക്ക് സുസജ്ജമാണ്. ഈ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ലോഞ്ച് ഇന്ത്യയിലെ മത്സരാധിഷ്ഠിത ഇലക്ട്രിക് വാഹന വിപണിയില്‍ കമ്പനിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു.

More from DriveSpark

Article Published On: Friday, October 4, 2024, 13:00 [IST]
English summary
Komaki x one prime ace electric scooters launched prices starts from rs 49999 up to 150 km range
കൂടുതല്‍... #electric bike #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X