കെടിഎം അഡ്വഞ്ചർ മോഡൽ വാങ്ങിയാൽ 13000 രൂപ ലാഭിക്കാം, ഓഫർ 390,250 മോഡലുകൾക്ക് മാത്രം

കെടിഎം അഡ്വഞ്ചർ പ്രേമികളെ വാഹനം വാങ്ങാൻ പ്ലാനുളളവരെ നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ട് കേട്ടോ. ലോകത്തിലെ ഏറ്റവും വലുതും ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രീമിയം യൂറോപ്യൻ ബ്രാൻഡുമായ കെടിഎം, അഡ്വഞ്ചർ ഉപഭോക്താക്കൾക്കായി ഒരു ആവേശകരമായ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. 2024 ഓഗസ്റ്റ് 10 മുതൽ, കെടിഎം 390 അഡ്വഞ്ചർ, കെടിഎം 250 അഡ്വഞ്ചർ എന്നീ മോഡലുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്കായി റാക്കും ഇൻസ്റ്റാളേഷനും ഉൾപ്പെടെ 13,000 രൂപ വിലമതിക്കുന്ന കോംപ്ലിമെൻ്ററി GIVI ടോപ്പ് ബോക്‌സ് കൂടി ലഭിക്കുന്നതാണ്. സ്റ്റോക്കുകൾ തീരുന്നത് വരെയുളളു ഈ ഓഫറുകൾ എന്ന കാര്യം പ്രത്യേകം ഓർപ്പിക്കുകയാണ്.

KTM-ൻ്റെ അഡ്വഞ്ചർ മോട്ടോർസൈക്കിൾ റേഞ്ചിലേക്ക് ഒരു പ്രീമിയം GIVI ടോപ്പ്-ബോക്‌സ് നൽകുന്നതിലൂടെ, കമ്പനി അവരുടെ അഡ്വഞ്ചർ യാത്രകൾക്കായി ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുക കൂടിയാണ്. കെടിഎം ഉപഭോക്താക്കൾക്ക് ലഡാക്ക്, സ്പിതി, നോർത്ത് ഈസ്റ്റ് തുടങ്ങിയ ജനപ്രിയ സ്ഥലങ്ങൾ അവരുടെ ബക്കറ്റ് ലിസ്റ്റുകളിൽ ഒന്നാമതാണ്. കെടിഎം 390 അഡ്വഞ്ചറിൽ പൂർണമായും സജ്ജീകരിക്കാവുന്ന ഒരു സസ്പെൻഷൻ സെറ്റപ്പിൽ പൂർണമായും ക്രമീകരിക്കാൻ സാധിക്കുന്ന ഫ്രണ്ടും റിയറും സസ്പെൻഷനിൽ ഓപ്പൺ കാട്രിഡ്ജ് യുഎസ്ഡി ഫോർക്കിൽ 30 ക്ലിക്ക് വരെ കംപ്രഷനും റീബൗണ്ട് അഡ്ജസ്റ്റ്മെന്റും ലഭിക്കുന്നുണ്ട്.

13000

ഫാക്ടറി അഡ്ജസ്റ്റ്മെൻ്റിൽ ഇത് 15 ക്ലിക്കുകളാണ്. അത് പോലെ തന്നെയാണ് റിയർ മോണോഷോക്കിൽ പ്രീലോഡിനായി 3 ക്ലിക്കുകളും റീബൗണ്ടിനായി 10 ക്ലിക്കുകളുമാണ് ഉളളത്. കെടിഎം 390 അഡ്വഞ്ചർ സ്പോക്ക് വീൽ എന്ന മോഡലിൻ്റെ എറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് പേരിലുളളത് പോലെ വാഹനത്തിന് സ്പോക്ക് വീൽ ലഭിക്കുന്നു എന്നുളളതാണ്. 8,000rpm-ൽ 42.9bhp കരുത്തും 7,000rpm-ൽ 37Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 373cc സിംഗിൾ സിലിണ്ടർ എഞ്ചിൻ ആണ് ലഭിക്കുന്നത്.

സിക്സ് സ്പീഡ് ഗിയർ ബോക്സും അതിനോടൊപ്പം തന്നെ സ്ലീപ്പർ ക്ലച്ചും അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രാൻഡിന്റെ ഇന്ത്യൻ മോഡൽ നിരയിലെ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ (ADV) മോഡൽ ആണ്, എന്നാൽ 855 mm സീറ്റ് ഹൈറ്റ് ഉള്ളതിനാൽ, ഉയരം കുറഞ്ഞ ആളുകൾക്ക് ഇത് ഹാൻഡിൽ ചെയ്യുന്നത് എളുപ്പമല്ല. അതിനാൽ ഈ പുതിയ ലോ-സീറ്റ് 250 ADV 'V' വേരിയൻറ് അല്പം താഴ്ന്ന 834 mm സീറ്റ് ഹൈറ്റിനാൽ കൂടുതൽ മികച്ച ഹാൻഡ്‌ലിംഗ് നൽകുന്നു.

13000

ലാർജ് മോഡൽ 390 അഡ്വഞ്ചറിനെ പോലെ, 250 അഡ്വഞ്ചറിനും ഓഫ്-റോഡിൽ മികച്ച കൺട്രോളിനായി പിന്നിൽ ABS ഡിയാക്ടിവേറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. മറ്റ് അനുബന്ധ വാർത്തകളിൽ ഇന്ത്യയിൽ കെടിഎമ്മിന്റെ ലൈനപ്പ് ടെക്നോളജിയുടെ കാര്യത്തിൽ പല അപ്പ്ഡേറ്റുകൾക്കും വിധേയമാവുകയാണ്. എൽഇഡി ഹെഡ്‌ലൈറ്റിന്റെ അഡീഷനൊപ്പം ഇത് വലിയ കപ്പാസിറ്റിയുള്ള ഡ്യൂക്ക് മോഡലുകളോട് സാമ്യമുള്ളതായി മാറിയിരിക്കുകയാണ്.

കെടിഎം വലിയ ബൈക്കുകൾ യഥാർത്ഥത്തിൽ ഇന്ത്യയിലേക്ക് വരുമെന്ന് പറയുമ്പോഴും 890 അഡ്വഞ്ചർ, 990 ഡ്യൂക്ക് തുടങ്ങിയ മോഡലുകൾ വിശ്വസനീയമായ ഓപ്ഷനുകളാണ്. KTM സൂപ്പർ പ്രീമിയം ആയാൽ നമ്മുടെ റോഡുകളിൽ 1390 സൂപ്പർ ഡ്യൂക്ക് R പോലും നമുക്ക് കാണാൻ കഴിയും എന്നതാണ് പ്രത്യേകത. 790 ഡ്യൂക്കിനെ സംബന്ധിച്ചിടത്തോളം, ആ ബൈക്ക് ഇപ്പോൾ കെടിഎമ്മിൻ്റെ ചൈനീസ് പങ്കാളിയായ CFMoto ലോകമെമ്പാടുമുള്ള വിതരണത്തിനായി നിർമ്മിക്കുന്നുണ്ട്.

13000

യൂറോപ്യൻ-സ്‌പെക്ക് ബൈക്ക് മുമ്പത്തേതിനേക്കാൾ കുറച്ച് പവർ പുറപ്പെടുവിക്കുന്നുണ്ട്. രാജ്യക്കെ കെടിഎമ്മിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ 2024 ഏപ്രിൽ 1 മുതൽ വാങ്ങിയ എല്ലാ കെടിഎം, ഹസ്ഖ്‌വർണ ബൈക്കുകൾക്കും 5 വർഷത്തെ സൗജന്യ വാറണ്ടി നൽകി കൊണ്ടാണ് കമ്പനിയിപ്പോൾ ഞെട്ടിക്കുന്നത്. ഇതിൽ 2 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും (30,000 km) 3 വർഷത്തെ എക്സ്റ്റെൻഡഡ് വാറണ്ടിയും (45,000 km) ആണ് ഉൾപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 13, 2024, 16:15 [IST]
English summary
Ktm announced a complimentary givi top box worth inr 13000 for these models
കൂടുതല്‍... #ktm #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X