കടക്കെണിയിൽ KTM! സ്വപ്ന ബ്രാൻഡിന് ബാങ്കുകാർ സീൽ വെയ്ക്കുമോ?

ക്രാഫ്റ്റ്ഫാസ്യൂഖ് ട്രങ്ങൺപോൾസ് മാറ്റിഗോഫൺ (Kraftfahrzeug Trunkenpolz Mattighofen) ചുരുക്കത്തിൽ KTM എന്ന ബ്രാൻഡ് നമുക്ക് വളരെ പ്രിയപ്പെട്ടതാണ്. വളർന്നു വന്ന ഇന്ത്യൻ യുവത്വത്തിന് പെർഫോമെൻസ് ബൈക്കിന്റെ എക്സ്പീരിയൻസ് വളരെ സുലഭമായി വാഗ്ദാനം ചെയ്ത ഒരു ബ്രാൻഡാണ് KTM. അതിനാൽ തന്നെ ഇന്നും ഇന്ത്യയിലെ യൂത്തന്മാർക്കിടയിൽ വളരെ ജനപ്രിയ മോഡലുകളാണ് ഇവരുടേത് എന്ന് നിസംശയം പറയാം. ഒരു KTM ബൈക്ക് സ്വന്തമാക്കണം എന്ന് ആഗ്രഹമില്ലാത്ത യൂത്തന്മാർ പൊതുവെ കുറവാണ്. അത്രത്തോളം ഇംപാക്ട് ഈ ഓസ്ട്രിയൻ ബ്രാൻഡ് ഇവിടെ ഉണ്ടാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

എന്നാൽ നമ്മുടെ എല്ലാം സ്വപ്ന ബ്രാൻഡായ KTM ഇപ്പോൾ കടക്കെണിയിലാണ്. ഇന്ത്യൻ വിപണിയിൽ ബജാജ് ഓട്ടോയുടെ സബ്‌സിഡിയറി അല്ലെങ്കിൽ അനുബന്ധ കമ്പനിയായി ഇന്ത്യയിൽ വലിയ തോതിലുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഓസ്ട്രിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ KTM AG ഇപ്പോൾ പാപ്പർ ഹർജി നൽകിയിരിക്കുകയാണ്.

KTM

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കമ്പനിയുടെ ബാധ്യതകൾ ഇപ്പോൾ അതിൻ്റെ ആസ്തികളേക്കാൾ കൂടുതലാണ്. 2024 നവംബർ 29 -ന് കമ്പനി അടിയന്തരമായ പുനഃക്രമീകരണം പ്രഖ്യാപിച്ചിരുന്നു, ഇത് പണം സ്വരൂപിക്കുന്നതിനും കമ്പനി പൂർണ്ണമായ ഷട്ട്ഡൗൺ ചെയ്യുന്നത് ഒഴിവാക്കുന്നതിനും 90 ദിവസത്തെ സമയം നേടി എടുക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇപ്പോൾ, ഇന്ത്യയിലെ ബിസിനസ് സേഫാണ്. KTM -ൻ്റെ ഇന്ത്യൻ പ്രവർത്തനങ്ങൾ ബജാജ് ഓട്ടോ ഏറ്റെടുത്ത് നടത്തുന്നതിനാൽ ഓസ്ട്രിയയിലെ അതിൻ്റെ മാതൃ സ്ഥാപനത്തിന്റെ കടക്കെണിയിൽ നിന്നും പുനഃസംഘടന നടപടികളിൽ നിന്നും ഇവിടുത്തെ കാര്യങ്ങൾ ബാധിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, അടിയന്തര പുനഃക്രമീകരണം പ്രതീക്ഷിച്ചതുപോലെ ഫലം കണ്ടില്ല എങ്കിൽ, എല്ലാം അവതാളത്തിലാവും.

KTM

പുതിയ പ്രൊഡക്ട് ഡെവലപ്മെന്റ്, ഗവേഷണ-വികസന പ്രവർത്തനങ്ങൾ എല്ലാം പ്രധാനമായി ഓസ്ട്രിയയിലാണ് നടക്കുന്നത് എന്നത് കണക്കിൽ എടുക്കുമ്പോൾ, KTM -ൻ്റെ ഇന്ത്യൻ പ്രവർത്തനങ്ങൾക്ക് മേൽ ഒരു കരിനിഴൽ വീഴാം. പ്രധാന ഓസ്ട്രിയൻ കമ്പനി അടച്ചുപൂട്ടുകയാണ് എങ്കിൽ, ഇന്ത്യൻ ഓപ്പറേഷൻ ഉൾപ്പെടെയുള്ള KTM അനുബന്ധ കമ്പനികളുടെ ഭാവി കുഴപ്പത്തിലാകും എന്ന കാര്യത്തിൽ സംശയമില്ല.

അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ ബൈക്ക് വീക്കിൽ ഓൾ ന്യൂ 390 അഡ്വഞ്ചർ മോഡലുകളും അതിൻ്റെ മറ്റ് ഡെറിവേറ്റീവുകളും അവതരിപ്പിക്കാൻ KTM ഇന്ത്യ പദ്ധതിയിടുകയാണ്. അതോടൊപ്പം ഏതാനും ആഴ്ചകൾക്ക് മുമ്പാണ്, KTM തങ്ങളുടെ വലിയ കപ്പാസിറ്റി ബൈക്ക് റേഞ്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതും.

KTM

ഓസ്ട്രിയയിൽ ഇപ്പോൾ ശോഷിച്ചു കോണ്ടിരിക്കുന്ന പിയറർ മൊബിലിറ്റി AG/ KTM AG -യുടെ ബിസിനസിലാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്ന തട്ടുകേടും കടക്കെണിയും ബാധിച്ചിരിക്കുന്നത് എന്നും അത് തങ്ങളെ ബാധിക്കുന്നില്ല എന്നും, KTM ഇന്ത്യയ്ക്കു വേണ്ടി ബജാജ് ഓട്ടോ വ്യക്തമാക്കി. KTM ഉം ബജാജും ചേർന്ന് വികസിപ്പിച്ച മോഡലുൾ ബജാജ് ഓട്ടോ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന KTM-ന്റെ ആഭ്യന്തരവും ചെറിയ എക്സ്പോർട്ട് ബിസിനസുകളും ഈ കാലയളവിൽ സാധാരണ രീതിയിൽ തന്നെ പ്രവർത്തിക്കുന്നത് തുടരുന്നു.

KTM, ഹസ്‌ഖ്‌വർണ ബ്രാൻഡുകൾ തന്ത്രപ്രധാനമായ വളരെയധികം പ്രാധാന്യമുള്ളതും ഇന്ത്യയിലെ ബജാജ് ഓട്ടോയുടെ പ്രീമിയം മോട്ടോർസൈക്കിൾ ബിസിനസിൻ്റെ ഒരു സുപ്രധാന ഭാഗവും തന്നെയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഈ ബ്രാൻഡുകൾക്ക് കീഴിൽ വിറ്റഴിക്കപ്പെട്ട തങ്ങളുടെ എക്കാലത്തെയും ഉയർന്ന വോള്യങ്ങൾ രജിസ്റ്റർ ചെയ്ത ബജാജ് ഓട്ടോയ്ക്ക്, ഇവ ഈ ബിസിനസ്സിൻ്റെ സുസ്ഥിരമായ വളർച്ചയ്ക്കായി ശക്തമായ ആവശ്യകതയാണ്.

More from DriveSpark

Article Published On: Tuesday, December 3, 2024, 13:38 [IST]
English summary
Ktm files bankruptcy in austria indian operations unaffected till now
കൂടുതല്‍... #ktm #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X