100 കി.മീ റേഞ്ചുള്ള ഇവി ഫ്ലിപ്കാർട്ടിലൂടെ വാങ്ങിയാല്‍ 5000 രൂപ ലാഭം! ബാറ്ററി വാടകയ്ക്ക് എടുക്കാനും സൗകര്യം
ഇന്ന് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഓണ്‍ലൈനായി വാങ്ങാന്‍ കിട്ടും. വാഹനങ്ങള്‍ വരെ ഇ-കെമേഴ്‌സ് സൈറ്റുകളിലൂടെ വാങ്ങാന്‍ സാധിക്കുമെന്ന കാര്യം നമുക്കറിയാം. പല വാഹന നിര്‍മാതാക്കളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായി കൈകോര്‍ക്കാറണ്ട്. SAR ഗ്രൂപ്പിന്റെ ഇ-മൊബിലിറ്റി ഡിവിഷനാണ് ലെക്ട്രിക്‌സ് ഇവി. തങ്ങളുടെ ലെക്ട്രിക്‌സ് LXS 2.0 വില്‍ക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ലിപ്കാര്‍ട്ടുമായി കൈകോര്‍ത്തിരിക്കുകയാണ് കമ്പനി. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ചാനലുകളിലൂടെ കമ്പനിയുടെ വ്യാപനം വിപുലീകരിക്കാനും വില്‍പ്പന ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് ലെക്ട്രിക്സ് ഇവിയുടെ പുതിയ നീക്കം.
ലോഞ്ച് ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ബാറ്ററി സഹിതം 75,999 രൂപയ്ക്ക് LXS 2.0 (Lectrix LXS 2.0) വാങ്ങാം. കുറഞ്ഞ വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമയാകാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ലെക്ട്രിക് ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ പുറത്തിറക്കിയിരുന്നു. 44,999 രൂപയ്ക്ക് മുന്‍കൂറായി അടച്ചാല്‍ ഈ രീതിയില്‍ വാഹനം സ്വന്തമാക്കാം. എന്നാല്‍ പ്രതിമാസം 999 രൂപ സബ്‌സ്‌ക്രിപ്ഷന്‍ ഫീസായി നല്‍കണം.

ഓര്‍ഡര്‍ നല്‍കി 2-3 ആഴ്ചയ്ക്കുള്ളില്‍ ലെക്ട്രിക്‌സ് LX S 2.0 ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറിയാകുമെന്ന് പ്രതീക്ഷിക്കുന്നു.ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന പ്രക്രിയ ലളിതമാക്കാനും സുസ്ഥിര മൊബിലിറ്റി ഓപ്ഷനുകളിലേക്ക് മാറാന്‍ കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ സഹകരണം വഴി ലക്ഷ്യമിടുന്നതെന്ന് ഫ്ലിപ്കാര്‍ട്ടിലെ ഇലക്ട്രോണിക്‌സ് വൈസ് പ്രസിഡന്റ് ജഗ്ജീത് ഹാരോഡ് വ്യക്തമാക്കി
ഇന്ത്യയിലുടനീളം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞ ലെക്ട്രിക്‌സ് ഇവിയിലെ ഇവി ബിസിനസ് പ്രസിഡന്റ് പ്രിതേഷ് തല്‍വാര്‍ തങ്ങളുടെ വിപുലമായ വിതരണ ശൃംഖലയും ഓണ്‍ലൈന്‍ സാന്നിധ്യവും ചേരുന്നത് ഉപഭോക്താക്കള്‍ക്കും വിതരണക്കാര്‍ക്കും പ്രയോജനപ്പെടുമെന്ന് ഊന്നിപ്പറഞ്ഞു. ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിക്ക് നിലവിൽ ഡൽഹി, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു ആൻഡ് കശ്മീർ എന്നിവയുൾപ്പെടെ 14 സംസ്ഥാനങ്ങളിലായി 60 ഡീലർഷിപ്പുകളുടെ ശൃംഖലയുണ്ട്.
ലെക്ട്രിക് LXS 2.0 ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് പറയുമ്പോള്‍ ഇത് ഒരു 2.3 kWh എല്‍എഫ്പി ബാറ്ററിയില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ റേഞ്ച് ഈ സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന് 2.2 kW (2.9 bhp) BLDC ഹബ് മോട്ടോറാണ് ലഭിക്കുന്നത്. മണിക്കൂറില്‍ പരമാവധി 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും ഇവിക്ക് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
25 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് സ്‌പേസ്, 90/110 ഫ്രണ്ട്, 110/90 പിന്നില്‍ 10 ഇഞ്ച് ടയറുകള്‍, ഫോളോ-മീ ഹെഡ്ലാമ്പ് ഫംഗ്ഷന്‍ എന്നിവയടക്കമുള്ള മോഡേണ്‍ ഫീച്ചറുകളാല്‍ സമ്പന്നമാണ് ലെക്ട്രിക് LXS 2.0 ഇലക്ട്രിക് സ്‌കൂട്ടര്‍. മോഡലിന് ആന്റി തെഫ്റ്റ് സിസ്റ്റം, എമര്‍ജന്‍സി എസ്ഒഎസ്, ഡോര്‍സ്റ്റെപ്പ് സര്‍വീസ് എന്നിവയും ബ്രാന്‍ഡ് ഒരുക്കിയിട്ടുണ്ട്. പുതിയ LXS 2.0 ഇലക്ട്രിക് സ്‌കൂട്ടര്‍ ആദ്യമായി ടൂവീലര്‍ വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് പണികഴിപ്പിരിക്കുന്നത്.
മൂന്ന് വര്‍ഷം അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ വാറണ്ടിയും തങ്ങളുടെ ഉല്‍പ്പന്നത്തിനൊപ്പം ലെക്ട്രിക്‌സ് ഇവി വാഗ്ദാനം ചെയ്യുന്നുണ്ട്. തുടക്കത്തില്‍ പറഞ്ഞ പോലെ ഉപഭോക്താക്കള്‍ക്ക് ആജീവനാന്ത ബാറ്ററി വാറന്റി ഉള്‍പ്പെടുന്ന സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ തിരഞ്ഞെടുക്കാമെന്നതാണ് ഈ സ്‌കൂട്ടറിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. പുതിയ ലെക്ട്രിക്സ് LXS 2.0 റേഞ്ച്, ഗുണനിലവാരം, മൂല്യം എന്നീ മൂന്ന് നിര്‍ണായക ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നുവെന്ന് കമ്പനി വിശ്വസിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








