130 കി.മീ റേഞ്ചുമായി ഫാമിലിക്ക് പറ്റിയ മറ്റൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി... ഓഗസ്റ്റിൽ നിരത്തുകള്‍ നിറയും

ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ അറിയാം ഇന്ന് നമ്മുടെ നിരത്തുകളില്‍ പച്ച നമ്പര്‍പ്ലേറ്റിലുള്ള വണ്ടികള്‍ സജീവമാണ്. അതില്‍ തന്നെ ഇലക്ട്രിക് കാര്‍, ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ എന്നിവയേക്കാള്‍ കൂടുതലായി ആളുകള്‍ വാങ്ങുന്നത് ഇലക്ട്രിക് സ്‌കൂട്ടറുകളാണ്. ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക് തങ്ങളുടെ ഇലക്ട്രിക് കാര്‍ പ്രൊജക്ട് താല്‍ക്കാലികമായി നിര്‍ത്തി ഇ-സ്‌കൂട്ടറുകളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മുന്‍നിര കമ്പനികള്‍ക്ക് പുറമെ ചില സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ മികച്ച സ്‌കൂട്ടറുകളും ഇന്ന് വിപണിയില്‍ എത്തുന്നുണ്ട്. അത്തരത്തില്‍ ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് ലെക്ടിക്‌സ് ഇവി പുറത്തിറക്കിയ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറിനെയാണ് ഇനി പരിചയപ്പെടുത്താന്‍ പോകുന്നത്.

SAR ഗ്രൂപ്പിന്റെ ഇ-മൊബിലിറ്റി ഡിവിഷനാണ് ലെക്ട്രിക്സ് ഇവി. ഇന്ത്യയിലെ മികച്ച 10 ഇവി കമ്പനികളില്‍ ഒന്നാണ് ലെക്ട്രിക്‌സ്. ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ മത്സരം കടുക്കുന്ന സാഹചര്യത്തില്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം മുന്‍നിരയില്‍ തന്നെ ഉറപ്പിക്കാന്‍ വേണ്ടി കമ്പനി കൃത്യമായ ഇടവേളകളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാറുണ്ട്. LXS 2.0 എന്ന വിജയകരമായ മോഡലിന് ശേഷം ലെക്ട്രിക്‌സ് ഇവി പുറത്തിറക്കിയ പുത്തന്‍ ഉല്‍പ്പന്നമാണ് ലെക്ട്രിക്സ് LXS 3.0.

lectrix ev lxs 3-0

ഈ പുതിയ മോഡലില്‍ ലെക്ട്രിക്‌സ് ഇവി 3 kWh ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്നു. ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ലോഞ്ചിന് പിന്നാലെ LXS 3.0 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് രാജ്യത്തുടനീളം ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നു മുതല്‍ ഡെലിവറി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള ലെക്ട്രിക്സ് ഇവി ഔട്ട്ലെറ്റുകളില്‍ സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് ലഭ്യമാകും.

1200W ഇലക്ട്രിക് മോട്ടോറാണ് ഈ സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. പരമാവധി 54 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഇതിന് കഴിയും. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിന് വെറും 10.5 സെക്കന്‍ഡ് സമയം മതി. മികച്ച വേഗതയും സുഗമമായ യാത്രാനുഭവവും കൈവരിക്കാന്‍ ട്യൂബ്ലെസ് ടയറുകള്‍ ഈ സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നു.

പുതിയ ലെക്ട്രിക്‌സ് LXS 3.0 ഇലക്ട്രിക് സ്‌കൂട്ടറില്‍ നിരവധി ഫീച്ചറുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാത്തരം ഭൂപ്രദേശങ്ങള്‍ക്കും അനുയോജ്യമായ വാഹനമായാണ് ഇത് ഒരുക്കിയിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഈ സ്‌കൂട്ടറിന്റെ വിലയും മറ്റ് വിശദാംശങ്ങളും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി ഉടന്‍ തന്നെ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

നിലവില്‍ LXS G2.0 ഹൈ സ്പീഡ്, LXS 2.0 ഹൈ സ്പീഡ്, LXS സബ്‌സ്‌ക്രിപ്ഷന്‍, LXS ഹൈ സ്പീഡ്, SX25 സ്ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ മാത്രമേ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളൂ. അടുത്തിടെയാണ് ലെക്ട്രിക്‌സ് LXS 2.0 മോഡല്‍ പുറത്തിറക്കിയത്. 2.3 KW ബാറ്ററി പായ്ക്കില്‍ നിന്നാണ് ഇത് പവര്‍ എടുക്കുന്നത്. 79,999 രൂപ എക്സ്‌ഷോറൂം വിലയില്‍ ഈ സ്‌കൂട്ടര്‍ വാങ്ങാനാകും.

ഫുള്‍ ചാര്‍ജില്‍ 98 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന് 2.2 kW (2.9 bhp) BLDC ഹബ് മോട്ടോറാണ് ലഭിക്കുന്നത്. മണിക്കൂറില്‍ പരമാവധി 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും ഇവിക്ക് സാധിക്കും. 25 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് സ്പേസ്, 90/110 ഫ്രണ്ട്, 110/90 പിന്നില്‍ 10 ഇഞ്ച് ടയറുകള്‍, ഫോളോ-മീ ഹെഡ്‌ലാമ്പ് ഫംഗ്ഷന്‍ എന്നിവയടക്കമുള്ള മോഡേണ്‍ ഫീച്ചറുകളാല്‍ സമ്പന്നമാണ് ലെക്ട്രിക് LXS 2.0 ഇ-സ്‌കൂട്ടര്‍.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ലെക്ട്രിക്‌സ് ഇവി ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അടുത്തിടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്കാര്‍ട്ടിലൂടെ ലെക്ട്രിക്സ് LXS 2.0 ഇവിയുടെ വില്‍പ്പന ആരംഭിച്ചിരുന്നു. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ബാറ്ററി സഹിതം 75,999 രൂപയ്ക്ക് LXS 2.0 വാങ്ങാം. ഓര്‍ഡര്‍ നല്‍കി 2-3 ആഴ്ചയ്ക്കുള്ളില്‍ ലെക്ട്രിക്സ് LX S 2.0 ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

മുന്‍ മോഡലുകളെ പോലെ തന്നെ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന പ്രേമികളില്‍ നിന്നും ലെക്ട്രിക്‌സിന്റെ പുതിയ മോഡലിന് മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിക്ക് നിലവില്‍ ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു ആന്‍ഡ് കശ്മീര്‍ എന്നിവയുള്‍പ്പെടെ 14 സംസ്ഥാനങ്ങളിലായി 60 ഡീലര്‍ഷിപ്പുകളുടെ ശൃംഖലയുണ്ട്.

More from DriveSpark

Article Published On: Tuesday, July 30, 2024, 10:37 [IST]
English summary
Lectrix lxs 3 0 electric scooter unveiled promising 130 km range
കൂടുതല്‍... #electric bike #india #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X