കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം

ഇന്ത്യൻ യുവാക്കൾക്കിടയിൽ കെടിഎം ബൈക്കുകൾ വളരെ ജനപ്രിയമാണ്. എന്നാൽ മാതാപിതാക്കൾക്കിടയിൽ വലിയ താൽപ്പര്യമില്ലാത്ത ഒരു മോഡൽ കൂടിയാണ്. ലൈസൻസ് കിട്ടുന്ന ഏതൊരു 18 വയസുകാരനും വേണ്ടത് കെടിഎം ബൈക്കായിരിക്കും. കെടിഎം ഡ്യൂക്ക് സീരീസ് ബൈക്കുകൾ നമ്മുടെ യുവാക്കളുടെ ജീവവായു തന്നെയാണ്. 125, 200, 250, 390 സിസി സെഗ്‌മെൻ്റുകളിലാണ് കെടിഎം തങ്ങളുടെ ഡ്യൂക്ക് ബൈക്ക് ഇന്ത്യൻ വിപണിയിൽ വിൽപ്പന നടത്തുന്നത്

ഇതിൽ കെടിഎം കമ്പനി ഇന്ത്യയിൽ വിൽക്കുന്ന എൻട്രി മോഡൽ ബൈക്കാണ് കെടിഎം ഡ്യൂക്ക് 125. ഡിസൈനിലും മെക്കാനിക്കലിലും സമാന ശ്രേണിയിലുള്ള മറ്റ് ബൈക്കുകളോട് സാമ്യമുണ്ടെങ്കിലും, പെർഫോമൻസിൻ്റെ കാര്യത്തിൽ കുറച്ച് വ്യത്യാസങ്ങളുണ്ട്. ഏകദേശം 2,32,986 രൂപയാണ് ഈ ബൈക്കിൻ്റെ ഓൺ റോഡ് വില. ഇത്രയും കാശ് കൊടുത്ത് വേറെ വണ്ടി വല്ലോ പോരെ എന്ന് മാതാപിതാക്കൾ ചോദിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഈ ലേഖനം ഉറപ്പായും വായിക്കണം. കെടിഎമ്മിൻ്റെ വിലയ്ക്ക് സ്വന്തമാക്കാൻ കഴിയുന്ന അടിപൊളി ബൈക്കുകൾ ഒന്ന് അറിഞ്ഞു വച്ചോ.

റോയൽ എൻഫീൽഡ് ഹണ്ടർ 350: റെട്രോ ഡിസൈന് പേരുകേട്ട ബ്രാന്‍ഡുകളില്‍ ഒന്നാണ് റോയല്‍ എന്‍ഫീല്‍ഡ്. ഹണ്ടര്‍ 350 ഒരു പുതിയ മോട്ടോര്‍സൈക്കിള്‍ ആയിരിക്കാം, എന്നാല്‍ ഇത് റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രധാന ഡിസൈന്‍ രീതി പിന്തുടരുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ന് കരുത്തേകുന്നത് 349 സിസി, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് J സീരീസ് എഞ്ചിനാണ്. ഈ സിംഗിള്‍-സിലിണ്ടര്‍ യൂണിറ്റ് 6,100 rpm-ല്‍ 20.2 bhp കരുത്തും 27 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. 1.80 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ ഓൺറോഡ് വില.

ബജാജ് പൾസർ NS 200: ഇന്ന് പൾസർ ബ്രാൻഡ് എന്നത് ഇന്ത്യൻ ടു വീലർ വിപണിയിലെ ഒരു ഐതിഹാസിക മോഡലായി മാറിയിരിക്കുകയാണ്. ബജാജിന്റെ വിൽപ്പനയ്ക്കും വിപണി വിഹിതത്തിനും ഒരു നെടും തൂണായി ഇപ്പോൾ നിലകൊള്ളുന്നതും പൾസർ ബ്രാൻഡാണ്. കുഞ്ഞൻ 125 സിസി മുതൽ 250 സിസി വരെ പൾസർ റേഞ്ച് നിലവിലുണ്ട്.

പൾസർ NS200 -ന് 199.5 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്, എഞ്ചിൻ യൂണിറ്റ് 9,750 rpm -ൽ 24.13 bhp മാക്സ് പവറും 8,000 rpm -ൽ 18.74 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. E20 -കംപ്ലയിൻ്റ് മോട്ടോർ ആറ് സ്പീഡ് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു. 1.52 ലക്ഷം രൂപയാണ് പൾസർ NS 200 -ൻ്റെ ഓൺറോഡ് വില.

ടിവിഎസ് റോണിൻ: കമ്മ്യൂട്ടര്‍ ബൈക്കുകള്‍ മുതല്‍ സൂപ്പര്‍ സ്പോർട്‌സ് ബൈക്കുകള്‍ വരെയുള്ള സെഗ്മെന്റിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഇന്ത്യൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ടിവിഎസ്. വൈവിധ്യമാര്‍ന്ന സവിശേഷതകള്‍, തനതായ ഡിസൈന്‍, ആധുനിക സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ചാണ് റോണിനെ ടിവിഎസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ടിവിഎസ് റോണിന്റെ ഏറ്റവും ആകർഷണീയമായ ഘടകം അതിന്റെ എഞ്ചിനും എഞ്ചിനീയറിംഗ് രീതിയുമാണ്. അപ്പാച്ചെ RTR 200 4V പതിപ്പിൽ കാണപ്പെടുന്ന എഞ്ചിനെ അടിസ്ഥാനമാക്കിയുള്ള 225.9 സിസി എയർ, ഓയിൽ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുത്തൻ മോട്ടർസൈക്കിളിന്റെ ഹൃദയം. ഇത് 7,750 rpm-ൽ പരമാവധി 20.12 bhp കരുത്തും 3,750 rpm-ൽ 19.93 Nm torque ഉം ആണ് നൽകുന്നത്. വാഹനത്തിൻ്റെ ഓൺറോഡ് വില 1.81 ലക്ഷം രൂപയാണ്.

യമഹ എംടി 15: R15 V3 മോഡലിലൂടെ നൂറുമേനി കൊയ്‌ത കമ്പനി ഇതേ ബൈക്കിന്റെ നേക്കഡ് സ്ട്രീറ്റ് പതിപ്പായ MT-15 അവതരിപ്പിച്ചും യുവാക്കളുടെ മനസ് കവർന്നു. R15 V4-ല്‍ നിന്ന് VVA സാങ്കേതികവിദ്യയുള്ള അതേ 155 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ഉപയോഗിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ രൂപത്തില്‍, ഈ മോട്ടോര്‍ 10,000 rpm-ല്‍ 18.4 bhp കരുത്തും 7,500 rpm-ല്‍ 14.1 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. സ്ലിപ്പര്‍ ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയര്‍ബോക്സ് വഴി പിന്‍ ചക്രങ്ങളിലേക്ക് പവര്‍ അയയ്ക്കുന്നു. 139 കിലോഗ്രാമാണ് കെര്‍ബ് ഭാരം.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ ഒരു പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ലഭിക്കുന്നത്. റൈഡറുടെ സ്മാര്‍ട്ട്ഫോണില്‍ വിപുലമായ കണക്റ്റിവിറ്റി ഓപ്ഷനുകളും റിമോട്ട് ആക്സസും വാഗ്ദാനം ചെയ്യുന്ന യമഹയുടെ Y-കണക്ട് ആപ്പില്‍ നിന്നും ഇത് പ്രയോജനം നേടുന്നു. ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ ഇന്‍ഹിബിറ്റര്‍, റെഗുലര്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് സവിശേഷതകള്‍. 2.04 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ ഓൺറോഡ് വില.

More from DriveSpark

Article Published On: Thursday, March 28, 2024, 19:00 [IST]
English summary
List of bikes you can buy for the price of a ktm bike details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X