ലുക്കിലും വർക്കിലും കേമൻ തന്നെ N125! പുത്തൻ കുട്ടി പൾസറിന്റെ പ്രധാന ഹൈലൈറ്റുകൾ ഇവയൊക്കെ
ക്വാട്ടർ ലിറ്റർ സെഗ്മെന്റുകളിലും മിഡ് വെയിറ്റ് സെഗ്മെന്റുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പെർഫോമെൻസും മൈലേജും ഒരു സന്തുലനാവസ്ഥയിൽ വാഗ്ദാനം ചെയ്യുന്ന, സാധാരണക്കാരന് എന്നും പ്രിയപ്പെട്ട 125 സിസി സെഗ്മെന്റിൽ, ബജാജ് മറ്റൊരു ചെറിയ പൾസർ കൂടെ പുറത്തിറക്കിയിരിക്കുകയാണ്. പൾസർ N125 എന്ന പേരിൽ എത്തുന്ന ഈ മോഡൽ ന്യൂ-ജെൻ N -സീരീസ് പൾസറുകളുടെ ചുവടുകൾ പിന്തുടർന്ന്, പൾസർ ബ്രാൻഡിനെ കൂടുതൽ ആകർഷകമാക്കാനുളള കമ്പനിയുടെ പദ്ധതിയുടെ ഭാഗമാണിത്. കൂടാതെ 2024 -ലെ യുവാക്കൾക്കിടയിൽ ഒരു കോളിളക്കം സൃഷ്ടിക്കും എന്നും നിർമ്മാതാക്കൾ ഈ മോഡലിൽ വിശ്വാസം അർപ്പിക്കുന്നു. N125 ന്റെ പ്രധാന ഹൈലൈറ്റുകൾ നോക്കാം.
കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും, സുപരിചിതമായ ഡിസൈനും: സാധാരണ പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്‌തമായി, ബജാജ് കുഞ്ഞൻ പൾസർ N125 -നെ കണ്ണഞ്ചിപ്പിക്കുന്ന ആറ് ഷേഡുകളിലാണ് പുറത്തിറക്കിയത്. അവയിൽ ഏറ്റവും രസകരമായത് പർപ്പിൾ ഫ്യൂറി എന്ന കളർ ഓപ്ഷനാണ്. കോക്ക്‌ടെയിൽ വൈൻ റെഡ്, സിട്രസ് റഷ്, എബണി ബ്ലാക്ക്, കരീബിയൻ ബ്ലൂ, പേൾ മെറ്റാലിക് വൈറ്റ് എന്നിവയാണ് മറ്റ് ഷേഡുകൾ. ഇവയിൽ ഓരോന്നിനും അതിൻ്റേതായ ഒരു ലുക്കും സ്റ്റൈലുമുണ്ട് എന്ന് നിസംശയം പറയാം.

ആരേയും ആകർഷിക്കുന്ന കളറുകളുണ്ട് എങ്കിലും, ഇതിന് ഇപ്പോഴും പരിചിതമായ രൂപകൽപ്പന തന്നെ മാറ്റമില്ലാതെ തുടരുന്നു. എൽഇഡി ഫെയ്സ് ഒഴികെ മറ്റ് N -സീരീസ് പൾസറുകളുടെ ഡിസൈനിൽ നിന്ന് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. മറ്റുള്ളവയെപ്പോലെ അതേ ഐബ്രോ ആകൃതിയിലുള്ള ട്വിൻ എൽഇഡി DRL ഉം പ്രൊജക്ടർ ഹെഡ്‌ലൈറ്റും ഇതിന് ലഭിക്കുന്നില്ല, എന്നാൽ പൾസർ NS 400Z -ന് സമാനമായ ഒരു പുതിയ LED ഹെഡ്‌ലൈറ്റ് യൂണിറ്റ് ഇതിൽ വരുന്നുണ്ട്.
സിമ്പിൾ & മോഡേൺ ഫീച്ചറുകൾ: പൾസർ N125 ഇപ്പോൾ LED ഡിസ്ക്, LED ഡിസ്ക് BT എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. BT പതിപ്പിന് N150, N160 പൾസറുകളിൽ നിന്നുമുള്ള അതേ ഫുൾ ഡിജിറ്റൽ നെഗറ്റീവ് എൽസിഡി കൺസോൾ ലഭിക്കും. ഈ കൺസോളിന് ടേൺ-ബൈ-ടേൺ നാവിഗേഷൻ സജ്ജീകരണം നഷ്‌ടമാകും, എന്നിരുന്നാലും SMS ഉം കോൾ അലേർട്ടുകളും റൈഡർക്ക് റിലേ ചെയ്യും. അതോടൊപ്പം യുഎസ്ബി ചാർജറും ഉണ്ടാകും. ABS ഉം ഇതിൽ വാഗ്ദാനം ചെയ്യുന്നില്ല.

പുതിയ പവർപ്ലാൻ്റ്: പൾസർ N125 -നെ പവർ ചെയ്യുന്നത് ഒരു പുതിയ 125 സിസി ഹൃദയമായിരിക്കും എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്, ഈ എഞ്ചൻ യൂണിറ്റ് 11.8 bhp മാക്സ് പവറും 11 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. ഇത് സ്റ്റാൻഡേർഡ് പൾസർ 125 -നേക്കാൾ അല്പം കൂടുതൽ ടോർക്ക് വാഗ്ദാനം ചെയ്യുന്നു.
സമാനമായ പ്ലാറ്റ്ഫോമുകൾ: പൾസർ N150 -യുടെ അതേ ഫ്രെയിമും 150 സിസി കമ്മ്യൂട്ടറിൻ്റെ സിംഗിൾ -ചാനൽ ABS പതിപ്പിൽ നിന്നുള്ള അതേ സസ്പെൻഷൻ ഘടകങ്ങളുമാവും ബജാജ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ, 240 mm ഫ്രണ്ട് ഡിസ്‌കും പിൻ ഡ്രം ബ്രേക്ക് സെറ്റപ്പും ഉപയോഗിച്ച് ബ്രേക്കിംഗ് നിർവ്വഹിക്കുമ്പോൾ ടെലിസ്കോപ്പിക് ഫോർക്കും മോണോഷോക്കും സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നു.

വില: ഉപഭോക്താക്കളെ ആകർഷിക്കാനും വാഹനത്തിന്റെ വില നിയന്ത്രിക്കാനും പൾസർ N125 -നെ വളരെ കോംപറ്റീറ്റിവായിട്ടെ ബജാജ് അവതരിപ്പിക്കൂ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിലവിൽ, സ്റ്റാൻഡേർഡ് പൾസർ 125 -ന് 92,883 രൂപയും NS125 -ന് 1,01,050 രൂപയുമാണ് എക്സ്-ഷോറൂം വില വരുന്നത്. അതിനാൽ തന്നെ പൾസർ N125 -ൻ്റെ വില 95,000 രൂപ മുതൽ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








