ഓലയുടെ ചീട്ടു കീറുമോ ഹോണ്ട? വരാനിരിക്കുന്ന ആക്ടിവ ഇവിയിൽ ജാപ്പനീസ് ഭീമൻ ഒരുക്കുന്നത് ഇവയൊക്കെ
ഇന്ത്യൻ വിപണിയിക്കായുള്ള ഹോണ്ടയുടെ ഇവി ഇതാ തയ്യാറായി കഴിഞ്ഞിരിക്കുകയാണ്, ബംഗളൂരുവിലാണ് ആഗോളതലത്തിൽ വാഹനത്തിന്റെ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങിയിരിക്കുന്നത്. ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വരാനിരിക്കുന്ന ഇ-സ്‌കൂട്ടറിൻ്റെ ഒന്നിലധികം ടീസർ വീഡിയോകളും ചിത്രങ്ങളും ബ്രാൻഡ് പങ്കുവെച്ചിട്ടുണ്ട്, ഇ-സ്കൂട്ടറിൻ്റെ മൊത്തത്തിലുള്ള ഡിസൈൻ, ഫീച്ചറുകൾ, റൈഡിംഗ് റേഞ്ച് എന്നിവയെക്കുറിച്ച് പല സൂചനകളും ഇവ നൽകുന്നു. അടുത്തതായി ഹോണ്ടയുടെ ബാറ്ററി സ്വാപ്പിംഗ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന അനുബന്ധ സ്ഥാപനമായ, ഹോണ്ട പവർ പാക്ക് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ബെംഗളൂരുവിലാണ് സ്ഥിതി ചെയ്യുന്നത്.
അതിനാലാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കൾ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനായി രാജ്യത്തെ പ്രമുഖ IT നഗരത്തെ തിരഞ്ഞെടുത്തത്. വരാനിരിക്കുന്ന ഹോണ്ട ആക്ടിവ ഇവിയെക്കുറിച്ച് നിലവിൽ ലഭ്യമായ വിവരങ്ങൾ വിശദമായി നമുക്ക് നോക്കാം. അടുത്തിടെ ഇറ്റലിയിൽ വെച്ച് നടന്ന EICMA 2024 -ൽ പ്രദർശിപ്പിച്ച ഹോണ്ടയുടെ CUV-e എന്ന ഗ്ലോബൽ ഇലക്ട്രിക് സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയാണ് ആക്ടിവ ഇവി ഒരുക്കിയിരിക്കുന്നത് എന്ന് ഒന്നിലധികം ടീസർ വീഡിയോകൾ വ്യക്തമാക്കുന്നു.

TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ബാറ്ററി പാക്ക്, ഇലക്ട്രിക് മോട്ടോർ എന്നിങ്ങനെ നിരവധി ഘടകങ്ങൾ CUV-e സ്കൂട്ടറിൽ നിന്ന് നമ്മുടെ ഇലക്ട്രിക് ആക്ടിവ കടമെടുക്കും എന്ന കാര്യത്തിൽ സംശയമില്ല. CUV-e -യുടെ വൻതോതിൽ പരിവർത്തനം ചെയ്‌ത ഷാസി ഇതിൽ വന്നേക്കാം എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ആക്ടിവ ഇവിയ്ക്ക് ഒരു പുതിയ ഫ്രെയിം ഹോണ്ട ഉപയോഗിച്ചേക്കാം.
വളരെ കംഫർട്ടബിളായി ഉപയോഗിക്കാവുന്ന രണ്ട് ഡിറ്റാച്ചബിൾ ബാറ്ററി പായ്ക്കുകളുമായിട്ടാണ് ഹോണ്ട ആക്ടിവ ഇവി അവതരണത്തിന് ഒരുങ്ങുന്നത്. സീറ്റിനടിയിലാണ് അവ പ്ലേസ് ചെയ്തിരിക്കുന്നത്. അടുത്തിടെ ഹോണ്ട പുറത്തുവിട്ട ഏറ്റവും പുതിയ ടീസർ വീഡിയോയിൽ ഈ ബാറ്ററി സെറ്റപ്പും മെച്ചപ്പെട്ട സ്വാപ്പിംഗ് സംവിധാനവും സ്ഥിരീകരിക്കുന്നു.

സജ്ജീകരണം വെളിപ്പെടുത്തി എങ്കിലും ബാറ്ററി കപ്പാസിറ്റി എന്താണെന്ന് ഇതുവരെ നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ഇത് അന്താരാഷ്ട്ര മോഡലായ CUV-e സ്കൂട്ടറിനേക്കാൾ വലുതായിരിക്കും. ടീസർ വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ സിംഗിൾ ചാർജിൽ ആക്ടിവ ഇവിക്ക് 100+ കിലോമീറ്റർ റേഞ്ച് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സിംഗിൾ ചാർജിൽ ഹോണ്ട CUV-e -യുടെ റേഞ്ച് എന്നത് 72 കിലോമീറ്റർ ആണ്. അതിനാൽ തന്നെ, CUV-e -യുടെ 2.6 kWh -യൂണിറ്റിനേക്കാൾ വലിയ ബാറ്ററിയാവും ഇന്ത്യ -സ്പെക്ക് സ്കൂട്ടറിന് ലഭിക്കുക എന്നത് ഉറപ്പാണ്. 100+ കിലോമീറ്റർ എന്നത് അത്യാവശ്യം മാന്യമായ ഒരു റൈഡിംഗ് റേഞ്ച് തന്നെയാണ്.
ഫീച്ചറുകളുടെ കാര്യത്തിൽ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനും വരുന്ന 7.0 ഇഞ്ച് കളർഡ് TFT ഡിസ്‌പ്ലേ, സ്റ്റാൻഡേർഡ് & സ്‌പോർട്ട് എന്നീ രണ്ട് റൈഡ് മോഡുകൾ, മ്യൂസിക് കൺട്രോളുകൾ, റേഞ്ച് ഇൻഡിക്കേറ്റർ, ബാറ്ററി ചാർജ് ഇൻഡിക്കേറ്റർ എന്നിവ ഹോണ്ട ആക്ടിവ ഇവിക്ക് ലഭിക്കും. അതോടൊപ്പം ക്രൂയിസ് കൺട്രോൾ, റിവേഴ്സ് മോഡ്, കോംബി -ബ്രേക്കിംഗ് സിസ്റ്റം എന്നിങ്ങനെ ഒന്നിലധികം പ്രീമിയം ഫീച്ചറുകളും ഇലക്ട്രിക് സ്കൂട്ടറിൽ സജ്ജീകരിക്കാൻ ഹോണ്ടയ്ക്ക് സാധിക്കും.

വിദേശ വിപണിയ്ക്കായി പ്രദർശിപ്പിച്ച CUV-e -യുടെ പരമാവധി വേഗത എന്നത് മണിക്കൂറിൽ 80 കിലോമീറ്ററാണ്, ഇതിന് ഇലക്ട്രിക് മോട്ടോറിൽ നിന്ന് ഏകദേശം 8 bhp പവറാണ് വരുന്നത്. നമ്മുടെ ആക്ടിവ ഇവിയുടെ പവർ & ടോർക്ക് കണക്കുകൾ ഇതിനേക്കാൾ അല്പം ഉയർന്നതായിരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
പിന്നെ മത്സരാധിഷ്ടിതമായി വില നൽകുന്നതിന് ആക്ടിവ ഇലക്ട്രിക് സ്‌കൂട്ടറിന് ഉയർന്ന തലത്തിലുള്ള പ്രാദേശികവൽക്കരണം പ്രതീക്ഷിക്കാം. ഒരു 80,000 രൂപ മുതൽ 1.20 ലക്ഷം വരെയുള്ള വില ബ്രാക്കറ്റിൽ ഹോണ്ട ഇ-സ്കൂട്ടറിനെ എത്തിച്ചേക്കാൻ സാധ്യതയുണ്ട്. ഇന്ത്യൻ വിപണിയിൽ ഏഥർ 450, ഓല S1, ബജാജ് ചേതക് ഇവി, വിഡ V1 എന്നിവയുമായി ആക്ടിവ ഇവി മത്സരിക്കും.


Click it and Unblock the Notifications








