പുതിയ മുഖവുമായി എത്തുന്ന പൾസർ NS200 -ന്റെ പ്രധാന ഹൈലൈറ്റുകൾ ഇവയൊക്കെ
ഇന്ത്യൻ വിപണിയിൽ ഹീറോ ഹോണ്ടയുടെ സ്പ്ലെൻഡറിന് മുന്നിൽ പകച്ചു നിന്ന ബജാജിനെ വീണ്ടും പ്രതാപത്തിലേക്കും ബിസിനസ് വളർച്ചയിലേക്കും കൈപിടിച്ച് ഉയർത്തിയ മോഡലാണ് പൾസർ എന്നത്. അക്കാലത്ത് വിപണിയിൽ വൻ കോളിളക്കം സൃഷ്ടിച്ചുകൊണ്ടുള്ള പൾസർ 150 -യുടെ വരവിന് ശേഷം ബജാജിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് വാസ്തവം.
ഇന്ന് പൾസർ ബ്രാൻഡ് എന്നത് ഇന്ത്യൻ ടു വീലർ വിപണിയിലെ ഒരു ഐതിഹാസിക മോഡലായി മാറിയിരിക്കുകയാണ്. ബജാജിന്റെ വിൽപ്പനയ്ക്കും വിപണി വിഹിതത്തിനും ഒരു നെടും തൂണായി ഇപ്പോൾ നിലകൊള്ളുന്നതും പൾസർ ബ്രാൻഡാണ്. കുഞ്ഞൻ 125 സിസി മുതൽ 250 സിസി വരെ പൾസർ റേഞ്ച് നിലവിലുണ്ട്.

ഇപ്പോൾ ബജാജ് ഓട്ടോ ഒട്ടനവധി മാറ്റങ്ങളും അപ്പ്ഡേറ്റുകളുമായി 2024 പൾസർ NS200 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. കാലാനുസൃതമായ പുതിയ സവിശേഷതകളും പുതുക്കിയ സ്റ്റൈലിംഗും പുത്തൻ NS മോഡൽ കൊണ്ടുവരുന്നു. 2024 ബജാജ് പൾസർ NS200 -ൽ ബജാജ് നൽകിയിരിക്കുന്ന മികച്ച അഞ്ച് ഹൈലൈറ്റുകൾ എന്തെല്ലാം എന്ന് നോക്കാം.
അപ്‌ഡേറ്റ് ചെയ്‌ത ഫാസിയ: MY2024 മോഡലിൽ, ബജാജ് പൾസർ NS200 പുതിയ എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്ററുമായി എത്തുന്നു. തൽഫലമായി പരിഷ്‌കരിച്ച ഫ്രണ്ട് ഫാസിയ മോട്ടോർസൈക്കിൾ അവതരിപ്പിക്കുന്നു. ഇതിന് ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി DRL -കൾ ലഭിക്കുന്നു, അതേസമയം മുൻ തലമുറ മോഡലിൽ നിന്നുള്ള ഹാലജൻ സെറ്റപ്പ് പുതിയ മോഡലിൽ LED ലൈറ്റിംഗിന് വഴിയൊരുക്കുന്നു. പുതുക്കിയ ഫാസിയ ഒഴികെ, പുതിയ NS200 -ൻ്റെ മൊത്തത്തിലുള്ള സ്റ്റൈലിംഗിൽ കാര്യമായ മാറ്റമില്ല.

പുതിയ ഫീച്ചറുകൾ: മൊത്തത്തിലുള്ള പുതിയ ഫാസിയ കൂടാതെ, മറ്റൊരു വലിയ അപ്‌ഡേറ്റ് എന്നത് റിവേർസ് എൽസിഡി ഇല്യൂമിനേഷൻ ഫീച്ചർ ചെയ്യുന്ന ഒരു പുതിയ ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിൻ്റെ രൂപത്തിലാണ് വരുന്നത്. ഇതിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഒരു സമർപ്പിത ഫോൺ ആപ്പും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു, ഇത് ഇൻകമിംഗ് കോളുകളും SMS അലെർട്ടുകളും കാണാനും ടേൺ ബൈ ടേൺ നാവിഗേഷൻ ആക്‌സസ് ചെയ്യാനും റൈഡർമാരെ അനുവദിക്കുന്നു.
എഞ്ചിൻ സ്പെസിഫിക്കേഷനുകൾ: പൾസർ NS200 -ന് 199.5 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്, എഞ്ചിൻ യൂണിറ്റ് 9,750 rpm -ൽ 24.13 bhp മാക്സ് പവറും 8,000 rpm -ൽ 18.74 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. E20 -കംപ്ലയിൻ്റ് മോട്ടോർ ആറ് സ്പീഡ് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു.

സൈക്കിൾ പാർട്സുകൾ: ചെറുതായി പരിഷ്കരിച്ച സ്റ്റൈലിംഗും പുതിയ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും കൂടാതെ, പൾസർ NS200 യാന്ത്രികമായി വലിയ മാറ്റങ്ങൾ ഇല്ലാതെ തുടരുന്നു. മുൻവശത്ത് USD ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമായി ഇത് തുടരുന്നു. ഇരുവശത്തും 17 ഇഞ്ച് അലോയികും അതോടൊപ്പം ഡിസ്‌ക് ബ്രേക്കുകളും മോട്ടോർസൈക്കിളിൽ ലഭ്യമാണ്.
ലഭ്യത/ അവേലബിലിറ്റി: പുതുക്കിയ NS200 -ൻ്റെ വിലകൾ ബജാജ് ഓട്ടോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എങ്കിലും, അവ നിലവിലെ മോഡലിനേക്കാൾ വൻതോതിൽ ഉയരും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. മോട്ടോർസൈക്കിൾ ഇതിനോടകം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി, ഔദ്യോഗികമായി കമ്പനി വിലകൾ പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഡെലിവറികൾ ഉടൻ തന്നെ ആരംഭിക്കും എന്നാണ് നിർമ്മാതാക്കൾ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications








