ആക്ടിവയ്ക്ക് കട്ട കോംപറ്റീഷനായി ജൂപ്പിറ്റർ; 2024 മോഡലിനെക്കുറിച്ച് അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

പതിനൊന്ന് വർഷം മുമ്പ് അവതരിപ്പിച്ചതിന് ശേഷം ടിവിഎസ് ജൂപ്പിറ്റർ 110 സ്കൂട്ടർ അതിൻ്റെ ആദ്യത്തെ പ്രധാന അപ്‌ഡേറ്റിന് ഇപ്പോൾ വിധേയമായിരിക്കുകയാണ്. പരിഷ്കരിച്ച 2024 മോഡലിൽ ഇപ്പോൾ പുതിയ എഞ്ചിൻ, നൂതന സാങ്കേതികവിദ്യ, പുതുക്കിയ സ്റ്റൈലിംഗ്, മെച്ചപ്പെട്ട പ്രായോഗികത എന്നിവ ഉൾപ്പെടുന്നു എന്നാണ് കമ്പനിയുടെ അവകാശവാദം. പുതുക്കിയ 2024 മോഡലിൻ്റെ എക്സ്-ഷോറൂം വില 73,700 രൂപയിൽ ആരംഭിക്കുന്നു. ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ കൊടു കുത്തി വാഴുന്ന ഹോണ്ട ആക്ടിവയ്ക്ക് എതിരെയുള്ള ടിവിഎസിന്റെ തുറുപ്പുചീട്ടാണിത്. 2024 ജൂപ്പിറ്ററിന്റെ പ്രധാന ഹൈലൈറ്റുകൾ നമുക്ക് നോക്കാം.

പവർട്രെയിൻ: ജൂപ്പിറ്റർ 110 -ലെ പുതിയ 113 സിസി എഞ്ചിൻ ജൂപ്പിറ്റർ 125 -ൻ്റെ മോട്ടോറിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് എന്നതാണ് വാസ്തവം. ഈ എഞ്ചിൻ 8.0 bhp മാക്സ് പവറും, 9.8 Nm പീക്ക് ടോർക്കും നൽകുന്നു. മുൻ തലമുറ മോഡലിനേക്കാൾ നേരിയ വർധനവാണിത്. 'iGO അസിസ്റ്റ്' മൈക്രോ -ഹൈബ്രിഡ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയതാണ് പെർഫോമെൻസ് ബൂസ്റ്റിനു പിന്നിലെ ഭാഗികമായി കാരണം, ആവശ്യമുള്ളപ്പോൾ എക്സ്ട്ര പവർ നൽകുന്ന ഒരു സെഗ്‌മെൻ്റ്-ഫസ്റ്റ് സവിശേഷതയാണിത്.

രൂപകല്പനയും ഫീച്ചറുകളും: 2024 ജൂപ്പിറ്റർ 110 -ൻ്റെ രൂപകൽപ്പന ജൂപ്പിറ്റർ 125 -ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് നിസംശയം പറയാം. ഇത് ഇപ്പോൾ മുന്നിലും പിന്നിലും വലിയ LED DRL -കൾ, ഇന്റഗ്രേറ്റഡ് ടേൺ സിഗ്നലുകൾ, ഷാർപ്പ് ബോഡി പാനലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ പുത്തൻ ഘടകങ്ങൾ 110 സിസി വിഭാഗത്തിലെ ഏറ്റവും സ്റ്റൈലിഷ് സ്കൂട്ടറുകളിൽ ഒന്നായി ഇതിനെ മാറ്റുന്നു.

മികച്ച സൗകര്യത്തിനും പ്രാക്ടിക്കാലിറ്റിയ്ക്കുമായി ഫ്ലോർബോർഡിനടിയിലേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്ന പുതിയ ഫ്യുവൽ ടാങ്കാണ് ശ്രദ്ധേയമായ ഒരു പ്രധാന സവിശേഷതയായി എടുത്തു പറയേണ്ടത്. രണ്ട് ഹാഫ് ഫെയ്‌സ് ഹെൽമെറ്റുകൾ സ്റ്റോർ ചെയ്തു വയ്ക്കാൻ ശേഷിയുള്ള വിശാലമായ 33 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് ഏരിയയും സ്‌കൂട്ടറിനുണ്ട്.തുടരുന്നു.

സാങ്കേതികവിദ്യകളും സുരക്ഷയും: ജൂപ്പിറ്റർ 110 -ൻ്റെ മുൻനിര വകഭേദങ്ങളിൽ ബ്ലൂടൂത്ത് -സപ്പോർട്ടീവ് ഡിജിറ്റൽ ഡിസ്‌പ്ലേ സജ്ജീകരിച്ചിരിക്കുന്നു. ഈ സിസ്റ്റം ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, നോട്ടിഫിക്കേഷൻ അലേർട്ടുകൾ, വോയ്‌സ് അസിസ്റ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു. സ്‌കൂട്ടറിൻ്റെ ഡാഷ്‌ബോർഡുമായി സ്‌മാർട്ട്‌ഫോണുകൾ ജോടിയാക്കാൻ ഉപയോക്താക്കളെ അനുവദിച്ചുകൊണ്ട് ടിവിഎസ് സ്മാർട്ട്Xകണക്ട് ആപ്പ് ഈ സവിശേഷതകൾ മെച്ചപ്പെടുത്തുന്നു. സേഫ്റ്റിയുടെ കാര്യത്തിലും ഒന്നു കൈയ്യിൽ നിന്നു പോയാൽ 20 സെക്കൻഡിന് ശേഷം സ്കൂട്ടർ സ്വയമേവ ഓഫാകും.

വേരിയൻ്റുകളും വിലയും: പുതുക്കിയ ടിവിഎസ് ജൂപ്പിറ്റർ 110, ഡ്രം, ഡ്രം അലോയി, ഡ്രം സ്മാർട്ട്Xകണക്ട്, ഡിസ്ക് സ്മാർട്ട്Xകണക്ട് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ ലഭ്യമാണ്. മുൻ മോഡലിനെ അപേക്ഷിച്ച് വില 50 രൂപ കുറച്ചെങ്കിലും വിലയുടെ പൂർണ്ണമായ ലിസ്റ്റ് നിർമ്മാതാക്കൾ ഇതുവരെ പുറത്തുവിട്ടില്ല. ഈ സെഗ്‌മെൻ്റിലെ കോംപറ്റീഷൻ്റെ കാര്യത്തിൽ, 76,684 രൂപ മുതൽ 82,684 രൂപ വരെ വിലയുള്ള ഹോണ്ട ആക്‌റ്റിവയും 74,663 രൂപ മുതൽ 83,113 രൂപ വരെയുള്ള ഹീറോ പ്ലെഷറും ഉൾപ്പെടുന്നു.

പെർഫോമെൻസ് അപ്പ്ഡേറ്റുകൾ: രണ്ടറ്റത്തും 90/90-12 ടയറുകൾ ഘടിപ്പിച്ച 12 ഇഞ്ച് വീലുകളുമായി ജൂപ്പിറ്റർ 110 വേറിട്ടുനിൽക്കുന്നു. ടോപ്പ് വേരിയൻ്റുകളിൽ 220 mm വലിപ്പമുള്ള ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും വാഹനം ഫീച്ചർ ചെയ്യുന്നു, എല്ലാ വേരിയൻ്റുകളിലും 130 mm വലിപ്പമുള്ള റിയർ ഡ്രം ബ്രേക്ക് ഉപയോഗിക്കുന്നു. കൂടാതെ, മൈലേജ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും അവതരിപ്പിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Friday, August 23, 2024, 8:30 [IST]
English summary
Major highlights of 2024 tvs jupiter 110 explained
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X