മൈലേജിന്റെയും പൊർഫോമെൻസിന്റെ മികച്ച കോമ്പോ; അരങ്ങ് വാഴാനെത്തിയ എക്സ്ട്രീം 125R -ന്റെ പ്രധാന ഹൈലൈറ്റുകൾ

ഹീറോ മോട്ടോകോർപ്പിന്റെ എക്‌സ്ട്രീം 125R പ്രീമിയം 125-സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സ്‌പെയ്‌സിൽ കമ്പനി സ്വീകരിച്ച ഒരു പുതിയ ദിശ വ്യക്തമാക്കുന്നു. ഹീറോ എക്‌സ്‌ട്രീം 125R -ന്റെ പിന്നിലെ ആശയം എന്നത്, ഇന്ധനക്ഷമതയിൽ വലിയ കോംപ്രമൈസ് ഇല്ലാതെ ആവശ്യത്തിന് പവർ പായ്ക്ക് ചെയ്യുന്നതിനൊപ്പം ആകർഷകമായി തോന്നുന്ന മോട്ടോർസൈക്കിൾ ആഗ്രഹിക്കുന്ന യുവതലമുറയെ ലക്ഷ്യമിടുന്നതാണ്. പുത്തൻ 125 സിസി ബൈക്കിന്റെ മികച്ച അഞ്ച് ഹൈലൈറ്റുകൾ ഇതാ.

ഡിസൈൻ: യൂത്ത്ഫുൾ & കണ്ടംപ്രറി, പുതിയ ഹീറോ എക്‌സ്ട്രീം 125R -നെ മികച്ച രീതിയിൽ വിവരിക്കുന്ന വാക്കുകളാണ് എന്ന് നിസംശയം പറയാം. വിരസമായി തുടങ്ങിയ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ഡിസൈനുകളിൽ നിന്ന് ഈ ബൈക്ക് അത്യാവശം ശ്രദ്ധ ആകർഷിക്കുന്ന ഒന്നാക്കി കമ്പനി മാറ്റിയത് സ്വാഗതാർഹമായ ഒരു മാറ്റമാണ്. എക്സ്ട്രീം 125R-ന്റെ മുഖ്യ എതിരാളിയായ ടിവിഎസ് റെയ്ഡർ 125-നെ 125 സിസി ഉപഭോക്താക്കൾ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നതും കണക്കിലെടുക്കുമ്പോൾ ഇത് വളരെ ആവശ്യമായിരുന്നു.

hero xtreme 125r

വേറിട്ടുനിൽക്കുന്ന ചില ഡിസൈൻ ഹൈലൈറ്റുകളിൽ അഗ്രസീവ് ഹെഡ്‌ലൈറ്റ് കൗൾ അതിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി പൊസിഷൻ ലൈറ്റുകളും ബൈക്കിൽ ഉൾപ്പെടുന്നു. ഫ്യുവൽ ടാങ്ക് ഒരു ചങ്കി യൂണിറ്റാണ്, ടാങ്ക് ആവരണങ്ങൾ സൈഡ് പാനലിലേക്കും ടെയിൽ സെക്ഷനിലേക്കും ഒരു യൂണിറ്റായി കാണപ്പെടുന്നത് വളരെ മികച്ച ഒരു കാര്യമാണ്. സ്റ്റബി എക്‌സ്‌ഹോസ്റ്റ് എൻഡ് കാൻ, മൾട്ടി സ്‌പോക്ക് അലോയി വീലുകൾ, ഗ്ലോസി കളറുകൾ തുടങ്ങിയ മറ്റ് ഡിസൈൻ ബിറ്റുകളും യുവതലമുറയെ കാര്യമായി ആകർഷിക്കും.

ഫീച്ചറുകൾ: ഹീറോ എക്സ്ട്രീം 125R -ന്റെ ഫീച്ചർ ലിസ്റ്റ് മാന്യമാണ്. എക്‌സ്‌ട്രീം 160R -ന്റെ ഘടകങ്ങളിൽ നിന്ന് പറിച്ചെടുത്തതായി തോന്നുന്ന, ഓൾ എൽഇഡി ലൈറ്റ് സെറ്റപ്പും റിവേഴ്‌സ് സ്‌റ്റൈൽ LCD സ്ക്രീനും ബൈക്കിലുണ്ട്. കൂടുതൽ ഫീച്ചറുകളുള്ള മറ്റൊരു ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഹീറോ വാഗ്ദാനം ചെയ്തിരുന്നെങ്കിൽ എന്ന് ഞങ്ങൾ ഇക്കാര്യത്തിൽ ആഗ്രഹിക്കുന്നു.

hero xtreme 125r front

എഞ്ചിൻ: എക്‌സ്ട്രീം 125R -ന് വേണ്ടി ഹീറോ മോട്ടോകോർപ്പ് ഒരു പുതിയ എഞ്ചിൻ തന്നെ വികസിപ്പിച്ചെടുത്തു എന്നത് ശ്രദ്ധേയമാണ്. 11.5 bhp മാക്സ് പവറും 10.5 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 125 -സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണിത്.

അഞ്ച് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു. എക്‌സ്ട്രീമിന്റെ പവർ ഔട്ട്പുട്ടുകൾ ടിവിഎസ് റേയ്ഡറിനേക്കാളും അല്പം കൂടുതലാണ്. കൂടാതെ ഈ എഞ്ചിന് ലിറ്ററിന് 66 കിലോമീറ്റർ മൈലേജ് നൽകാൻ കഴിയുമെന്ന് ഹീറോ മോട്ടോകോർപ് അവകാശപ്പെടുന്നു. ഇത് വളരെ മാന്യമായ ഒരു മൈലേജ് ഫിഗറാണ്.

hero xtreme 125r side

ഹാർഡ്‌വെയർ: എക്‌സ്ട്രീം 125R -ന് ഫ്രണ്ടിൽ 37 -mm ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ ഒരു ഷോവ മോണോഷോക്ക് സംവിധാനവുമുള്ള ഒരു സ്റ്റീൽ ഡയമണ്ട് ഫ്രെയിമുണ്ട്. ടിവിഎസ് റൈയ്ഡറിന് ശേഷം എക്‌സ്ട്രീം 125R ആണ് നിലവിൽ റിയർ മോണോഷോക്ക് സിസ്റ്റവുമായി എത്തുന്ന അടുത്ത 125 -സിസി ബൈക്ക്. MRF ടയറുകളുമായി വരുന്ന 17 ഇഞ്ച് അലോയി വീലുകളിലാണ് ബൈക്കിലുള്ളത്. പിന്നിലെ, 120 -സെക്ഷൻ ടയർ അതിന്റെ സെഗ്മെന്റിലെ തന്നെ ഏറ്റവും വീതിയുള്ളതാണ്.

ബേസ് വേരിയന്റിൽ ഫ്രണ്ടിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് ഡ്യൂട്ടികൾ നിർവഹിക്കുന്നത്. ടാൻഡം ബ്രേക്കിംഗ് വാഗ്ദാനം ചെയ്യുന്ന ഒരു ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം അല്ലെങ്കിൽ IBS ഇതിന് ലഭിക്കുന്നു. ടോപ്പ് സ്പെക്ക് വേരിയന്റിന് സിംഗിൾ-ചാനൽ ABS ലഭിക്കുന്നു, നമ്മുടെ റോഡുകൾ പ്രവചനാതീതമായതിനാൽ ഇത് സ്വാഗതാർഹമായ ഒരു സവിശേഷതയാണ് എന്ന് നമുക്ക് പറയാം.

hero xtreme 125r side

വിലയും കോംപറ്റീഷനും: ഹീറോ എക്‌സ്ട്രീം 125R -ന്റെ അടിസ്ഥാന വേരിയന്റിന് 95,000 രൂപയാണ് വില, അതേസമയം ടോപ്പ് സ്പെക്ക് വേരിയന്റിന് 99,500 രൂപ എക്സ്-ഷോറൂം വില ലഭിക്കും. ഹീറോ എക്‌സ്‌ട്രീം 125R -ന്റെ അടിസ്ഥാന വേരിയന്റിന് ടിവിഎസ് റൈഡറിന് തുല്യമായ വിലയുണ്ട്, എന്നാൽ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണവുമായി വരുന്ന വേരിയന്റിന് 90,000 രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഹോണ്ട SP125 -നേക്കാൾ വില ഒരല്പം കൂടുതലാണ്.

More from DriveSpark

Article Published On: Wednesday, January 24, 2024, 11:45 [IST]
English summary
Major highlights of newly launched hero xtreme 125r
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X