മാനുവൽ ഗിയർബോക്സുമായി ഇലക്ട്രിക് ബൈക്ക്; മാറ്റർ ഏറ 5000+ റിവ്യൂ വീഡിയോ
മാറ്റർ ഏറ 5000+ വളരെ അഗ്രസ്സീവ് രൂപകല്പനയും മികവുറ്റ പെർഫോമെൻസുമായിട്ടാണ് വരുന്നത്. ഇവിയുടെ ആംഗുലാർ ഹെഡ്‌ലാമ്പ്, സെന്ററിലുള്ള പിയർസിംഗ് LED ഐ എന്നിവ അഗ്രസ്സീവ് സ്റ്റാൻസ് നൽകുന്നു. എക്സ്റ്റെന്റഡ് ടാങ്ക് ആവരണങ്ങൾ, ഇന്റഗ്രേറ്റഡ് ഇൻഡിക്കേറ്ററുകൾ, സ്‌ക്രീം മസിൽ, "07" എന്ന് ആലേഖനം ചെയ്തിരിക്കുന്ന ഫ്ലേർഡ് ടാങ്ക് എന്നിവ മോട്ടോർസൈക്കിളിന്റെ സ്പോർട്ടി ഭാവം വ്യക്തമാക്കുന്നു.
5.0 kWh ബാറ്ററി പായ്ക്കാണ് ഇതിൽ വരുന്നത്. ഒരു ഗിയർബോക്‌സ് ഇതിൽ കമ്പനി സജ്ജീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 14.08 bhp മാക്സ് പവറാണ് വാഹനം പുറപ്പെടുവിക്കുന്നത്. ഗുജറാത്തിലെ "റോഡ് ടു ഹെവൻ" എന്ന അറിയപ്പെടുന്ന മാസ്മരിക റൂട്ടിലൂടെ ഈ ഇവിയുമായിട്ടുള്ള ഞങ്ങളുടെ എക്സ്പീരിയൻസ് വീഡിയോയാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
ഇക്കോ, സിറ്റി, അല്ലെങ്കിൽ സ്‌പോർട്ട് മോഡ് എന്നിങ്ങനെ നിരവധി റൈഡ് മോഡുകൾ ഇതിലുണ്ട്. ഇക്കോയിൽ സിംഗിൾ ചാർജിൽ 125 കിലോമീറ്ററിൽ തുടങ്ങി ആവേശകരമായ സ്‌പോർട്ടി മോഡൽ 70 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ഇക്കോ മോഡ് വളരെ സൗമ്യമായ ഒരു ചെറു ക്രൂയിസിന് വളരെ പര്യാപ്തമാണ്.
സിറ്റികളിൽ നാവിഗേറ്റ് ചെയ്യുന്നതിന് കൂടുതൽ ടോർക്ക് വാഗ്ദാനം ചെയ്യുന്ന സിറ്റി മോഡ് കാര്യങ്ങൾ നെക്സ്റ്റ് ലെവലിലേക്ക് എത്തിക്കുന്നു. എന്നാൽ സ്പോർട്ട് മോഡ്, വാഹനത്തിന്റെ മുഴുവൻ പവറും തുറന്നുവിടുന്നു. ഇത് വളരെ മികവുറ്റ പെർഫോമെൻസും നൽകുന്നു. മണിക്കൂറിൽ 100 കിലോമീറ്ററാണ് ഇലക്ട്രിക്ക് ബൈക്കിന്റെ മാക്സ് സ്പീഡ്.

മാനുൽ ഗിയർബോക്സാണ് മറ്റൊരു പ്രധാന ഹൈലൈറ്റ്, ഓരോ ഗിയറും അതിൻ്റെ ICE പവർ കൗണ്ടർപാർട്ട് പോലെ തന്നെ അനുഭവപ്പെടുന്നു, ഫസ്റ്റ് ഗിയർ മികവുറ്റ torque ൻൽകുമ്പോൾ ഫോർത്ത് ഗിയർ ഹൈവേയിൽ അനായാസം യാത്ര ചെയ്യാൻ അനുവദിക്കുന്നതാണ് എന്നതാണ് ശ്രദ്ധേയം. ക്ലച്ച്‌ലെസ് ഷിഫ്റ്റിംഗ് ഒരുതരത്തിൽ രസമാണ്, എന്നാൽ ചില സമയങ്ങളിൽ ഇത് അല്പം ബുദ്ധിമുട്ട് നൽകിയേക്കാം.


Click it and Unblock the Notifications








