മിനിയുടെ ഇലക്ട്രിക് ബൈക്കുകൾ ഇറങ്ങുന്നുണ്ടേ, എതിരാളികൾക്ക് ഒരു പോരാളിയാകുമോ
ഇലക്ട്രിക് ബൈക്കുകൾ അരങ്ങു വാഴുന്ന സമയത്ത് പുതിയ ബ്രാൻഡുകൾ തങ്ങളുടെ മോഡലുകൾ രാജ്യത്ത് അവതരിപ്പിക്കുകയാണ്. ഇപ്പോഴിതാ മിനി തങ്ങളുടെ പുതിയ ഇലക്ട്രിക് ബൈക്കുൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. BMW ൻ്റെ CE 02 മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാവാം മിനിയുടെ പുത്തൻ മോഡൽ പുറത്തിറങ്ങാൻ പോകുന്നത്,പെർഫോമൻസിനും സിറ്റി പ്രാക്ടിക്കാലിറ്റിക്കും പേരുകേട്ട മോഡലാണ് അത്. പരമ്പരാഗത പെട്രോൾ പവർ ബൈക്കുകൾക്ക് ബദലായി CE 02 ശ്രദ്ധേയമായ ആക്സിലറേഷനും റേഞ്ചും നൽകുന്നുണ്ട്.
ബിഎംഡബ്ല്യുവുമായി കൈകോർത്ത് നിർമാണത്തിന് സാധ്യത ഉണ്ടായിരുന്നിട്ടും, ഇലക്ട്രിക് ബൈക്ക് വിപണിയിൽ അതിൻ്റേതായ ഇടം കണ്ടെത്താനാണ് മിനി ലക്ഷ്യമിടുന്നത്, BMW മോഡലുകളുടെ എതിരാളിയുമായി താരതമ്യപ്പെടുത്തുമ്പോൾ മത്സരാധിഷ്ഠിത വില വാഗ്ദാനം ചെയ്യാനും കമ്പനിക്ക് സാധിക്കും. അതേസമയം കൂടുതൽ നവീകരണത്തിനും പുതിയ വിപണികളിലേക്കുള്ള ആവശ്യമായ തയ്യാറെടുപ്പുകളിലേക്കുമാണ് കമ്പനി കൂടുതലായി ശ്രദ്ധ ചെലുത്തുന്നത്.

CE 02 ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 6 മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും മോഡലിൻ്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ചെലവേറിയ ഇലക്ട്രിക് ഇരുചക്രവാഹനമായി ഇത് മാറിയേക്കാം. ഇന്ത്യയിൽ ബിഎംഡബ്ല്യു വിലകൂടിയ സ്കൂട്ടർ വിൽക്കുന്നത് ഇതാദ്യമായിരിക്കില്ല. അതിൻ്റെ അതിമനോഹരമായ C 400 GT മാക്‌സി-സ്‌കൂട്ടർ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയിരുന്നു, നിലവിൽ 11.25 ലക്ഷം രൂപയാണ് വില.
ഫ്ലോർബോർഡ് സെക്ഷനില്ലാത്തതും മോട്ടോർസൈക്കിൾ പോലുള്ള ഫുട്‌പെഗുകളുമില്ലാത്ത ഒരു ഇലക്ട്രിക് ബൈക്കിനും ഇലക്ട്രിക് സ്‌കൂട്ടറിനും ഇടയിലുള്ള ഒന്നായി CE 02 തരംതിരിക്കുകയാണ്. രണ്ട് സ്‌പ്ലിറ്റ് ലിഥിയം-അയൺ ബാറ്ററി പാക്കുകളിൽ നിന്നാണ് ഇതിൻ്റെ ഊർജ്ജം ലഭിക്കുന്നത്, അത് ഒരുമിച്ച് 2kWh അളക്കുന്നു, കൂടാതെ 90 കിലോമീറ്റർ റേഞ്ച് ഉണ്ട്. അതിൻ്റെ ഏറ്റവുംകരുത്തുറ്റ മോഡലിഷ, ഇത് 15 hp പവറാണ് ഉത്പാദിപ്പിക്കുന്നത്, 132 കിലോ ഭാരം വരുന്ന വാഹനത്തിന് മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയിൽ പോകാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇലക്ട്രിക് സ്കൂട്ടറുകളുടെ വിപണിയിൽ ഏറ്റവും ഡിമാൻഡ് കൂടുതലുളള ബ്രാൻഡാണ് ഓല. ലക്ഷങ്ങൾ മുടക്കി പുതിയൊരു ടൂവീലർ വാങ്ങാൻ താത്പര്യമില്ലാത്തവർക്കും അല്ലെങ്കിൽ ബജറ്റിനിണങ്ങുന്ന വിലയിൽ ഇലക്ട്രിക് സ്കൂട്ടർ തേടുന്നവരെയും ലക്ഷ്യമിട്ട് ഓല പുറത്തിറക്കിയ മോഡലായിരുന്നു S1 X. 2 kW, 3 kW, 4 kW എന്നിങ്ങനെ മൂന്ന് വ്യത്യസ്‌തമായ ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇവയ്ക്ക് യഥാക്രമം 69,999 രൂപ, 84,999 രൂപ, 99,999 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. അടുത്തിടെ പ്രഖ്യാപിച്ച വിലക്കുറവിന് ശേഷമുള്ള പുതിയ വിലകളാണിത്. അങ്ങനെ ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നായി S1 X മാറുന്നു. പക്ഷേ വില കുറവാണെന്ന് കരുതി ആള് നിസാരക്കാരനാണെന്ന തോന്നലും വേണ്ട കേട്ടോ. അത്യാവിശ്യം വേണ്ടുന്ന കിടിലൻ മോഡേൺ ഫീച്ചറുകളുമായാണ് ഇവിയുടെ വരവ്.
2 kWh ബാറ്ററി പായ്ക്കുമായി വരുന്ന S1 X ഇലക്ട്രിക് സ്കുട്ടറിന് സിംഗിൾ ചാർജിൽ പരമാവധി 91 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവുമെന്നാണ് ഓല അവകാശപ്പെടുന്നത്. ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ 7.4 മണിക്കൂർ സമയമാണ് വേണ്ടിവരിക. പെർഫോമൻസിലേക്ക് നോക്കിയാൽ പരമാവധി 6 kW പവർ ഔട്ട്പുട്ട് നൽകാനാവുന്ന ഈ വേരിയന്റ് 0-40 കിലോമീറ്റർ വേഗത 4.1 സെക്കൻഡിൽ കൈവരിക്കും.
ഇക്കോ, നോർമൽ, സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്ന S1 X ഇലക്ട്രിക് സ്കുട്ടറിന്റെ 2 kWh ബാറ്ററി പായ്ക്ക് പതിപ്പിന് മണിക്കൂറിൽ 85 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഇത്രയും താങ്ങാനാവുന്ന വില കൂടി പരിഗണിക്കുമ്പോൾ സംഗതി ഉഷാറാവുമെന്ന് തന്നെയാണ് ഓലയുടെ പ്രതീക്ഷ.ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 3 kWh പതിപ്പിൻ്റെ ആക്‌സിലറേഷൻ സമയം 3.3 സെക്കൻഡാണ് കമ്പനി പറയുന്നത്.


Click it and Unblock the Notifications








