'ധോണി' വെറുമൊരു പേരല്ല ബ്രാന്‍ഡാണ്! പണമിറക്കിയതോടെ ഇ-സൈക്കിള്‍ കമ്പനിയുടെ വില്‍പ്പന ഇരട്ടിയായി

പൂനെ ആസ്ഥാനമായുള്ള ഇലക്ട്രിക് സൈക്കിള്‍ കമ്പനിയാണ് ഇമോട്ടോറാഡ്. നാല് യുവാക്കള്‍ ചേര്‍ന്ന് 2020-ല്‍ ആരംഭിച്ച കമ്പനി നാല് സെഗ്മെന്റുകളിലായി വിവിധ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിവിധ ഇലക്ട്രിക് സൈക്കിളുകള്‍ വാഗ്ദാനം ചെയ്യുന്നു. ഓരോ റൈഡര്‍മാരുടെയും വൈവിധ്യമാര്‍ന്ന അഭിരുചികള്‍ക്കും അഭിനിവേശങ്ങള്‍ക്കും അനുയോജ്യമാണ് ഇവ ഓരോന്നും. ഈ കമ്പനി വാര്‍ത്തകളില്‍ നിറഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനായ മഹേന്ദ്ര സിംഗ് ധോണി നിക്ഷേപം നടത്തിയതോടെയാണ്. ഈ വര്‍ഷം ഏപ്രിലിലാണ് ധോണി ഇമോട്ടോറഡില്‍ നിക്ഷേപം നടത്തിയതായ വാര്‍ത്തകള്‍ വന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി വിവിധ ബിസിനസുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

താഗ്ഡ രഹോ, കാര്‍സ്24, ഗരുഡ എയറോസ്പേസ്, കഥാ ബുക്ക് എന്നിവയില്‍ നിക്ഷേപം നടത്തിയ ശേഷമാണ് ധോണി ഇമോട്ടോറാഡിന്റെ ഭാഗമായി മാറിയത്. ഏതായാലും ധോണിലെ പോലെ ലോകപ്രശസ്തനായ കായിക താരത്തിന്റെ പിന്തുണ കമ്പനിക്ക് മുതല്‍ക്കൂട്ടായിരിക്കുകയാണ്. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ തന്നെ ഇമോട്ടോറാഡ് 2024 സാമ്പത്തിക വര്‍ഷം നേടിയ മൊത്തം വില്‍പ്പന മറികടന്നിരിക്കുകയാണ്. 200 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ചയുമായാണ് കമ്പനിയുടെ കുതിപ്പ്.

emotorad t-rex plus e-cycle

ഇലക്ട്രിക് സൈക്കിള്‍ വിപണിയിലെ പ്രബല ശക്തിയായി ചുരുങ്ങിയ നാളുകള്‍ കൊണ്ട് മാറിയ ഇമോട്ടോറാഡ് 75 ശതമാനം വിപണി വിഹിതം പിടിച്ചെടുത്തിരിക്കുകയാണ്. 2024 സെപ്റ്റംബറില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്താനായി. ആക്രമണാത്മക വിപുലീകരണ തന്ത്രമാണ് കമ്പനിയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് മുതല്‍ക്കൂട്ടായത്. അടുത്തിടെ ഇന്ത്യയിലുടനീളം 12 പുതിയ എക്‌സ്‌ക്ലൂസീവ് എക്‌സ്പീരിയന്‍സ് സ്റ്റോറുകള്‍ തുറന്നിരുന്നു.

ഇതുവഴി ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് ബൈക്ക് സാങ്കേതികവിദ്യ കാണാനും അനുഭവിച്ചറിയാനുമുള്ള അവസരമൊരുക്കി. ബ്രാന്‍ഡ് രാജ്യവ്യാപകമായി ഡീലര്‍ഷിപ്പ് ശൃംഖല 550-ലധികമാക്കി ഉയര്‍ത്തുക വഴി ഓഫ്ലൈന്‍ സാന്നിധ്യം ഉയര്‍ത്തി. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിക്ക് അനുയോജ്യമായ ഇലക്ട്രിക് സൈക്കിളുകളാണ് താങ്ങാവുന്ന വിലയില്‍ ബ്രാന്‍ഡ് പുറത്തിറക്കുന്നത്. ഇമോട്ടോറാഡിന്റെ എക്‌സ്-ഫാക്ടര്‍, ഡിസയര്‍ ശ്രേണികള്‍ ജനപ്രിയമാണ്.

emotorad sales

ഇമോട്ടോറാഡിന്റെ എക്സ്-ഫാക്ടര്‍ ശ്രേണിയിലുള്ള ഇ-സൈക്കിളുകള്‍ ലെജന്‍ഡ് 07, X2, X3, X1 ലിമിറ്റഡ് എഡിഷന്‍, X1 എന്നിങ്ങനെ 5 മോഡലുകളില്‍ ലഭിക്കും. വിലയിലേക്ക് വന്നാല്‍ യഥാക്രമം 29,999 രൂപ, 27,999 രൂപ, 32,999 രൂപ, 27,999 രൂപ, 24,999 രൂപ എന്നിങ്ങനെയാണ് വിലവരുന്നത്.36V 7.65AH റിമൂവബിള്‍ ബാറ്ററി, 100mm ഫ്രണ്ട് ഫോര്‍ക്ക് സസ്പെന്‍ഷന്‍, ബാറ്ററി ലെവല്‍-ഇന്‍ഡിക്കേറ്റര്‍ പോലുള്ള സവിശേഷതകളാണ് കിട്ടുക. പെഡല്‍ അസിസ്റ്റിനൊപ്പം 40 കിലോമീറ്ററാണ് റേഞ്ച് പറയുന്നത്.

ഇമോട്ടോറാഡ് ഡിസയര്‍ റേഞ്ചില്‍ T-റെക്സ് എയര്‍, ഡൂഡിള്‍ V3, EMX+, ഡൂഡിള്‍ V2, EMX എന്നിങ്ങനെ അഞ്ച് മോഡലുകളാണുള്ളത്. ഇവയ്ക്ക് യഥാക്രമം 34,999 രൂപ, 52,999 രൂപ, 64,999 രൂപ, 49,999 രൂപ, 58,999 രൂപ എന്നിങ്ങനെയാണ് വിലവരുന്നത്. ഇലക്ട്രിക് സൈക്കിളുകളുടെ ഡിസയര്‍ ശ്രേണിയില്‍ 36V 13AH റിമൂവബിള്‍ ബാറ്ററി, ലോക്കിന്‍ ലോക്കൗട്ടിനൊപ്പം ഡ്യുവല്‍ സസ്പെന്‍ഷന്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. പെഡല്‍ അസിസ്റ്റിനൊപ്പം 80 കിലോമീറ്റര്‍ വരെയാണ് റേഞ്ച് അവകാശപ്പെടുന്നത്.

emotorad t-rex pro

കഴിഞ്ഞ മാസം ഇമോട്ടോറാഡ് 52,999-79,999 രൂപ പ്രൈസ് റേഞ്ചില്‍ പുതിയ ടി-റെക്‌സ് പ്രോ ബൈക്ക് പുറത്തിറക്കിയിരുന്നു. ഇന്‍ഡിക്കേറ്ററുകള്‍, ഫ്‌ലാഷ് ലൈറ്റ് ഫംഗ്ഷന്‍, ഹോണ്‍, എല്‍സിഡി ഡിസ്പ്ലേ എന്നിവ സജ്ജീകരിച്ച ഇന്റഗ്രേറ്റഡ് ഹാന്‍ഡില്‍ബാറാണ് ഇതിന്റെ ഹൈലൈറ്റ്. 250 വാട്ട്‌സ് റേറ്റഡ് റിയര്‍-ഹബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഇലക്ട്രിക് സൈക്കിളില്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഇത് 13 Ah ശേഷിയുള്ള 36 വോള്‍ട്ട് ലിഥിയം-അയണ്‍ ബാറ്ററിയുമായി ജോടിയാക്കിയിരിക്കുന്നു. പെഡല്‍ അസിസ്റ്റില്‍ പരമാവധി 70 കിലോമീറ്റര്‍ വരെ റേഞ്ചും ഇലക്ട്രിക് കരുത്ത് മാത്രം ഉപയോഗിച്ചാല്‍ 45 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും. നാല് മുതല്‍ ആറ് മണിക്കൂര്‍ കൊണ്ട് ഇലക്ട്രിക് സൈക്കിള്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം.

27.5 ഇഞ്ച്, 29 ഇഞ്ച് എന്നിങ്ങനെ വ്യത്യസ്ത വീല്‍ സൈസുകളില്‍ വരുന്ന ഇമോട്ടോറാഡ് ടി-റെക്‌സ് പ്രോ ഇലക്ട്രിക് സൈക്കിള്‍ റിമ്മുകള്‍ ഇരട്ടപാളിയുള്ളതും അലൂമിനിയം കൊണ്ട് നിര്‍മിച്ചതുമായതിനാല്‍ ഓഫ്-റോഡിംഗിനും അനുയോജ്യമാണ്. ഓട്ടോ ത്രോട്ടില്‍ കട്ട്-ഓഫ് ഫീച്ചറുള്ള ഡിസ്‌ക് ബ്രേക്കുകളാണ് ടി-റെക്‌സ് പ്രോ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, November 7, 2024, 18:37 [IST]
English summary
Ms dhoni backed emotorad surpassed fy24 sales in india within first half of fy25
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X