ടിവിഎസ് പവലിയനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ടിവിഎസിൻ്റെ സംഭാവനയ്ക്ക് അഭിനന്ദനം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024 സന്ദർശിച്ച് ഇന്ത്യൻ വാഹന വ്യവസായത്തിൻ്റെ വളർച്ചയെക്കുറിച്ചും അതിൻ്റെ ഭാവിയെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ്. ടിവിഎസ് ഉൾപ്പെടെയുള്ള വാഹന നിർമാതാക്കൾ ഒരുക്കിയ പവലിയനുകൾ സന്ദർശിക്കാനും പ്രധാനമന്ത്രി സമയം കണ്ടെത്തുകയും ചെയ്തു.

പ്രധാനമന്ത്രി മോദിയും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024-ൽ ടിവിഎസ് പവലിയനുകൾ സന്ദർശിക്കുകയും, അവിടെ ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമ്മാതാവ് പ്രദർശിപ്പിച്ച സ്റ്റേജിലെ ഓഫറുകൾ പരിശോധിക്കുകയും ചെയ്തു. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024-ൽ കമ്പനിയുടെ പവലിയൻ പ്രധാനമന്ത്രി മോദി സന്ദർശിച്ചതിനെ കുറിച്ച് ടിവിഎസ് മോട്ടോർ കമ്പനി മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു വളരെ സന്തോഷവാനാണ്.

Narendra Modi Visited Tvs Motors Stall In Bharat Mobility Global Expo 2024

ഞങ്ങളുടെ കമ്പനിയുടെ വളർച്ചയിൽ പ്രധാനമന്ത്രിയുടെ താൽപ്പര്യം തങ്ങളെ വളരെയധികം ഊർജസ്വലമാക്കുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടു, അതോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെ ഈ ഗവൺമെൻ്റ് സൃഷ്ടിച്ച പിന്തുണാ നയ അന്തരീക്ഷം, ഇന്ത്യ നവീകരണത്തിൻ്റെയും ആഗോള ഉൽപ്പാദന അടിത്തറയുടെയും കേന്ദ്രമായി മാറാൻ സഹായിച്ചു

2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന അഭിലാഷം സാക്ഷാത്കരിക്കുന്നതിൽ വാഹന മേഖല (മൊബിലിറ്റി സെക്ടർ) നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രധാനമന്ത്രി ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ പറഞ്ഞത്. 2014ന് മുമ്പുള്ള 10 വർഷത്തിനിടെ 12 കോടി വാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിച്ചത്. പക്ഷേ, 2014 മുതൽ 21 കോടിയിലധികം വാഹനങ്ങൾ വിറ്റു. 10 വർഷം മുമ്പ് രണ്ടായിരത്തോളം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചിരുന്നു. ഇപ്പോഴത് 12 ലക്ഷം ഇലക്ട്രിക് വാഹനങ്ങളായി വർധിച്ചിട്ടുണ്ട്.

Narendra Modi Visited Tvs Motors Stall In Bharat Mobility Global Expo 2024

കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് 75 പുതിയ വിമാനത്താവളങ്ങൾ നിർമ്മിച്ചു. ഗ്രാമപ്രദേശങ്ങളിൽ 4 ലക്ഷം റോഡുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിനെക്കുറിച്ച് സംസാരിക്കവെ, ഇതൊരു ഇടക്കാല ബജറ്റാണെന്നും മൂന്നാം തവണയും അധികാരത്തിൽ വരുമ്പോൾ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുകയും ചെയ്യും. വാഹനവിപണി രാജ്യത്തിൻ്റെ വളർച്ചയ്ക്ക് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

എക്സ്പോയിൽ എല്ലാ വാഹന നിർമാതാക്കളും തങ്ങളുടെ പുത്തൻ മോഡലുകളെ അവതരിപ്പിച്ച് ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മാരുതി വാഗൺആർ ഫ്ലെക്സ് ഫ്യൂവൽ, ഇവിഎക്സ് ഇലക്ട്രിക് എസ്‌യുവി എന്നീ രണ്ട് മോഡലുകളാണ് മാരുതി സുസുക്കി 2024 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ചത്. ഇവിഎക്‌സും ടൊയോട്ടയുടെ അർബൻ എസ്‌യുവി കൺസെപ്‌റ്റും സഹോദര മോഡലുകളാണ്. രണ്ട് എസ്‌യുവികൾക്കും 4.3 മീറ്റർ നീളമുണ്ട്, വിശാലമായ ക്യാബിൻ ലഭിക്കുന്നു.

2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ടിവിഎസ് മോട്ടോർ കമ്പനി 68 ശതമാനം വാർഷിക അദായത്തിൽ 593 കോടി രൂപയുടെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌കൂട്ടറുകളുടെ വിൽപ്പന 36 ശതമാനം ഉയർന്ന് 4,04,000 യൂണിറ്റിലെത്തി. മൂന്ന് മാസത്തിനിടെ വിറ്റഴിച്ച 48,223 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. മൊപെഡ് സ്കൂട്ടറുകളുടെ വിൽപ്പന 28 ശതമാനം വർധിച്ച് 1,36,000 യൂണിറ്റിലെത്തുകയും ചെയ്തു എന്നിരുന്നാലും, ത്രീ-വീലർ വിൽപ്പന 12 ശതമാനം വർധിച്ച് 38,000 യൂണിറ്റിലെത്തി.

സ്‌പോർട്ട്, സ്റ്റാർ സിറ്റി പ്ലസ്, റേഡിയൻ, റൈഡർ, അപ്പാച്ചെ ആർടിആർ 165ആർപി, അപ്പാച്ചെ ആർടിആർ സീരീസ്, റോണിൻ, അപ്പാച്ചെ ആർടിആർ 310, അപ്പാച്ചെ ആർആർ 310 തുടങ്ങിയ മോട്ടോർസൈക്കിളുകളാണ് ടിവിഎസ് ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന മോഡലുകൾ. കമ്പനിയുടെ സ്കൂട്ടർ പോർട്ട്ഫോളിയോയിലേക്ക് നോക്കിയാൽ സ്കൂട്ടി പെപ് പ്ലസ്, സെസ്റ്റ് 110, ജൂപ്പിറ്റർ, എൻടോർക്ക്, ജൂപ്പിറ്റർ 125 എന്നിവയും iQube, X പോലുള്ള ഇലക്ട്രിക് മോഡലുകളും ഉൾപ്പെടുന്നുണ്ട്.

വില്‍പ്പനയുടെ കാര്യത്തില്‍ ആക്ടിവയുടെ പിറകിലാണെങ്കിലും സ്വന്തമായി ഫാന്‍ബേസ് സൃഷ്ടിക്കാന്‍ കഴിഞ്ഞ ടിവിഎസിൻ്റെ മോഡലാണ് ജുപ്പിറ്റർ. SmartXonnect സാങ്കേതികവിദ്യയുള്ള ടിവിഎസ് ജുപ്പിറ്റര്‍ 125 സ്‌കൂട്ടറില്‍ അത്യാധുനിക കണക്റ്റഡ് ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫസ്റ്റ്-ഇന്‍-ക്ലാസ് സവിശേഷതകളോടെ സെഗ്മെന്റില്‍ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കാനാണ് ടിവിഎസ് ഉദ്ദേശിക്കുന്നത്. 96,855 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ടിവിഎസ് മോട്ടോര്‍ കമ്പനി ജുപ്പിറ്റര്‍ 125-ന്റെ പുതിയ SmartXonnect വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

More from DriveSpark

Article Published On: Saturday, February 3, 2024, 18:34 [IST]
English summary
Narendra modi visited tvs motors stall in bharat mobility global expo 2024 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X