ഹീറോയുടെ പുതിയ പ്രീമിയം ബൈക്കിന്റെ പേര് ഹുരികാന്‍ അല്ലെന്ന്! പുതിയ പേര് യൂത്തന്‍മാര്‍ക്ക് ഇഷ്ടമാകും

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബൈക്ക് ലോഞ്ചുകളില്‍ ഒന്നായിരുന്നു ഹാര്‍ലി ഡേവിഡ്സണ്‍ X440. മിഡ്കപാസിറ്റി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തക തകര്‍ക്കാന്‍ ഹീറോ മോട്ടോകോര്‍പുമായി ചേര്‍ന്നാണ് ഹാര്‍ലി ഈ ബൈക്ക് കൊണ്ടുവന്നത്. വിലയുടെ കാര്യത്തില്‍ ഞെട്ടിച്ച X440 ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന ഹാര്‍ലി മോട്ടോര്‍സൈക്കിള്‍ എന്ന ഖ്യാതി സ്വന്തമാക്കിയിരുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുന്ന ഹീറോ മോട്ടോകോര്‍പിന്റെ ഏറ്റവും വലിയ ശക്തി അവരുടെ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളാണ്. എന്നാല്‍ അടുത്ത കാലത്തായി അല്‍പ്പം പ്രീമിയമാകാന്‍ ശ്രമിക്കുന്ന ഹീറോക്ക് ഹാര്‍ലിയുമായുള്ള കൂട്ടുകെട്ട് മുതല്‍ക്കൂട്ടാണ്. ഹാര്‍ലി ഡേവിഡ്‌സണുമായി സഹകരിച്ച് ഹീറോ 440 സിസി പ്ലാറ്റ്‌ഫോമില്‍ സ്വന്തം മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുമെന്നത് പരസ്യമായ രഹസ്യമാണ്.

harley x440

ഈ പുതിയ ഹീറോ മോട്ടോര്‍സൈക്കിള്‍ ഈ മാസം അവസാനത്തോടെ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോഞ്ച് അടുത്തതോടെ ബൈക്കിന്റെ പേരിന്റെ കാര്യത്തിലും നിരവധി ഊഹാപോഹങ്ങള്‍ എയറിലുണ്ട്. എല്ലാ വാഹന നിര്‍മാതാക്കളെയും പോലെ തന്നെ ഹീറോയും വരാന്‍ പോകുന്ന മോഡലുകള്‍ക്കായി പേരുകള്‍ ട്രേഡ്മാര്‍ക്ക് ചെയ്യാറുണ്ട്. കഴിഞ്ഞ വര്‍ഷം ഹീറോ പുതിയ മോട്ടോര്‍സൈക്കിളിനായി രണ്ട് പേരുകള്‍ ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു.

ഹുരികാന്‍ 440 (Hurikan 440) എന്നതായിരുന്നു ആദ്യത്തെ പേര്. 2023 മാര്‍ച്ചില്‍ വ്യാപരമുദ്ര ചാര്‍ത്തിയ ഹീറോ മാവെറിക് 440 (Mavrick) ആയിരുന്നു രണ്ടാമത്തേത്. ഈ രണ്ട് പേരുകളില്‍ ഹീറോ മാവെറിക് 440 എന്ന നാമം പുതിയ മോട്ടോര്‍സൈക്കിളിന് ചാര്‍ത്താനാണ് ഹീറോ തീരുമാനിച്ചിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ പേര് മാവെറിക് ആകാനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന സംഗതികളും രസകരമാണ്.

harley x440 delivery

രാജ്യത്തെ വിവിധ മാധ്യമങ്ങള്‍ക്ക് വാഹനത്തിന്റെ ടീസര്‍ ഇന്‍വിറ്റേഷന്‍ ഹീറോ നല്‍കിയിട്ടുണ്ട്. വാഹനങ്ങളുടെ ലോഞ്ചും അവതരണവുമെല്ലാം ശ്രദ്ധിക്കപ്പെടാന്‍ വ്യത്യസ്ത ഐഡിയകള്‍ കമ്പനികള്‍ പ്രയോഗിക്കാറുണ്ട്. പുതിയ 440 സിസി മോട്ടോര്‍സൈക്കിളിന്റെ ടീസറിലും ഹീറോ ചില കുസൃതികള്‍ ഒപ്പിച്ചുവെച്ചിട്ടുണ്ട്. പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ച ഓരോ ഫിസിക്കല്‍ ഇന്‍വിറ്റേഷനിലും ബൈക്കിന്റെ പേരില്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരം നല്‍കിയിട്ടുണ്ട്.

ഇംഗ്ലീഷ് അക്ഷരമാലയിലെ I, R, V എന്നിവ ഇതുവരെ ലഭിച്ചിട്ടുണ്ട്. I, R എന്നീ അക്ഷരങ്ങള്‍ ഹുരികാനിലും മാവെറികിലും വരുന്നുണ്ട്. എന്നാല്‍ 'V' മാവറിക്കില്‍ മാത്രമേയുള്ള എന്നതുകൊണ്ടാണ് വിവിധ മാധ്യമങ്ങള്‍ വരാന്‍ പോകുന്ന ഹീറോ മോട്ടോര്‍സൈക്കിളിന് ഹീറോ മാവെറിക് എന്ന് പേര് ലഭിക്കുമെന്ന് അനുമാനിക്കുന്നത്. ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലായിട്ടാകും പുതിയ ബൈക്ക് പുറത്തിറങ്ങുക.

harley x440

ഹാര്‍ലി-ഡേവിഡ്സണ്‍ X440-യുമായി അതിന്റെ മെക്കാനിക്കലുകളും അടിസ്ഥാന ഷാസി ഘടകങ്ങളും പങ്കിടുമെങ്കിലും, സ്‌റ്റൈലിംഗിന്റെയും റൈഡിംഗ് ഡൈനാമിക്‌സിന്റെയും കാര്യത്തില്‍ ഹീറോ മാവെറിക് 440 തികച്ചും വ്യത്യസ്തമായ ബൈക്കായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഹാര്‍ലി ഡേവിഡ്‌സണ്‍ X440-ക്ക് കരുത്ത് പകരുന്ന അതേ 440 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ്, ടു-വാല്‍വ്, എഞ്ചിന്‍ തന്നെയായിരിക്കും ഹീറോ മാവെറിക്കിനും തുടിപ്പേകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

27 bhp പവറും 38 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതായിരിക്കും ഈ എഞ്ചിന്‍. 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടായിരിക്കും എഞ്ചിന്‍ ഇണചേര്‍ക്കുക. നേക്കഡ് ബൈക്കിന് അനുയോജ്യമായ രീതിയില്‍ വ്യത്യസ്തമായ എഞ്ചിന്‍ ട്യൂണിംഗ് മാവെറിക്കിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യത്യസ്തവും സ്പോര്‍ട്ടിയുമായ എക്‌സ്‌ഹോസ്റ്റ് നോട്ടും ബൈക്കിന് ലഭിച്ചേക്കും. ലോഞ്ചിനോട് അനുബന്ധിച്ച് വരും ദിവസങ്ങളില്‍ പുതിയ പ്രീമിയം ബൈക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഹീറോ പുറത്തുവിടുമെന്നാണ് കരുതപ്പെടുന്നത്.

ജനുവരി അവസാന വാരം ഹീറോയുടെ പുതിയ പ്രീമിയം ബൈക്കിന്റെ ലോഞ്ച് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 2.10 ലക്ഷം മുതല്‍ 2.20 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. പുതിയ െൈബക്കിന് ഇടാന്‍ ഹീറോ കണ്ടുവെച്ച മാവെറിക് എന്ന പേരിനെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നു. അല്ലെങ്കില്‍ ഹുരികാന്‍ എന്ന പേരായിരുന്നോ കൂടുതല്‍ ചേരുന്നത്?. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ എഴുതി അറിയിക്കുമല്ലോ.

More from DriveSpark

Article Published On: Friday, January 5, 2024, 18:07 [IST]
English summary
New hero motorcycle based on harleys 440 cc platform to be called mavrick 440
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X