60 കി.മീ മൈലേജും കുറഞ്ഞ വിലയുമുള്ള ഈ സ്‌കൂട്ടര്‍ വന്നാല്‍ ആക്ടിവക്ക് റെസ്‌റ്റെടുക്കാം! ഹോണ്ട തീരുമാനിക്കണം

ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണി അടക്കിഭരിക്കുന്നത് ഹോണ്ട ആക്ടിയാണ്. എതിരാളികള്‍ പലരും വന്ന് പോയെങ്കിലും ആക്ടിവയുടെ സിംഹാസനത്തിന് യാതൊരു ഇളക്കവും പറ്റിയിട്ടില്ല. അടുത്ത കാലത്തായി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില്‍പ്പനക്കെത്തുന്ന ചില സ്‌കൂട്ടറുകള്‍ ഹോണ്ട ഇന്ത്യയില്‍ പേറ്റന്റ് ചെയ്യുന്നുണ്ട്. അതില്‍ ഒന്നായിരുന്നു NX125 സ്‌കൂട്ടര്‍. ഇപ്പോള്‍ ആക്ടിവയുടെ എഞ്ചിന്‍ പങ്കുവെക്കുന്ന 'ബീറ്റ്' എന്ന പുത്തന്‍ മോഡലും കമ്പനി ഇന്ത്യയില്‍ എത്തിക്കാന്‍ പോകുകയാണ്. ഇന്തോനേഷ്യ അടക്കമുള്ള വിപണിയില്‍ വില്‍പ്പനക്കെത്തുന്ന മോഡലാണ് ബീറ്റ്. ഈ വര്‍ഷം ജൂണിലാണ് ഹോണ്ട 2024 ബീറ്റ് സ്‌കൂട്ടര്‍ ഇന്തോനേഷ്യയില്‍ അവതരിപ്പിച്ചു. ആധുനിക സവിശേഷതകളും രൂപകല്‍പ്പനയും കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റാന്‍ ബീറ്റിന് സാധിച്ചിരുന്നു.

ഇപ്പോള്‍ ബീറ്റിന്റെ ഡിസൈന്‍ ഹോണ്ട ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് ചെയ്തിരിക്കുകയാണ്. പേറ്റന്റ് ചിത്രങ്ങള്‍ക്ക് ഇന്തോനേഷ്യന്‍-സ്‌പെക്ക് 2024 ഹോണ്ട ബീറ്റുമായി ഏറെ സാമ്യതകളുണ്ട്. ഇന്ത്യ സ്‌പെക്ക് മോഡല്‍ അതിന്റെ ഡിസൈന്‍, ഫീച്ചര്‍ ഘടകങ്ങള്‍ ഇന്തോനേഷ്യന്‍ പതിപ്പില്‍ നിന്ന് കടംകൊള്ളുമെന്ന് തോന്നുന്നു.
ഹോണ്ട ബീറ്റിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് അതിന്റെ വലിയ 14 ഇഞ്ച് അലോയ് വീലുകളാണ്. ഇത് റോഡ് പ്രസന്‍സ് വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല, പരുക്കന്‍ ഭൂപ്രദേശങ്ങളില്‍ സുഗമമായ യാത്രകള്‍ സാധ്യമാക്കുകയും ചെയ്യുന്നു.

honda beat scooter design patent

സ്‌കൂട്ടറിന്റെ വീലുകള്‍ 80/90 ഫ്രണ്ട്, 90/90 റിയര്‍ ട്യൂബ്ലെസ് ടയറുകളില്‍ പൊതിയാനാണ് സാധ്യത. മാക്‌സി-സ്‌കൂട്ടറിന്റെ രൂപഭാവം അനുകരിക്കുന്ന ഫ്രണ്ട് ഫെന്‍ഡറും ലേയേര്‍ഡ് ഫ്രണ്ട് ആപ്രോണും ഉള്ള സ്‌കൂട്ടര്‍ സ്‌പോര്‍ട്ടിയറായായിരിക്കും കാണപ്പെടുക. പോളിഗണല്‍ റിയര്‍ വ്യൂ മിററുകള്‍, ചെറിയ വിസര്‍, സ്‌ട്രെയിറ്റ് ഹാന്‍ഡില്‍ബാര്‍ എന്നിവ പേറ്റന്റ് ചിത്രങ്ങളില്‍ ദൃശ്യമാണ്. സൈഡ് പാനലുകള്‍ വ്യത്യസ്തമായ ഗ്രോവുകളും ഡ്യുവല്‍-ടോണ്‍ ഷേഡുകളും പ്രദര്‍ശിപ്പിക്കുകയും സ്‌പോര്‍ട്ടി ലുക്ക് ഉയര്‍ത്തുകയും ചെയ്യുന്നു.

നീളവും വീതിയുമുള്ള സ്റ്റെപ്പ്ഡ് സീറ്റ് റൈഡറിനും പിലിയനും കംഫര്‍ട്ട് ഉറപ്പാക്കും. അതേസമയം കട്ടിയുള്ള ഗ്രാബ് റെയിലുകള്‍ സിറ്റി റൈഡുകളില്‍ പില്യണ്‍ റൈഡര്‍ക്ക് ഗ്രിപ്പ് നല്‍കും. അതിന്റെ സ്‌റ്റൈലിഷ് ഡിസൈന്‍ കൂടാതെ ഹോണ്ട ബീറ്റ് പ്രായോഗിക സവിശേഷതകളാല്‍ നിറഞ്ഞിരിക്കുന്നു. സാധനങ്ങള്‍ കൊണ്ടുപോകുന്നതടക്കമുള്ള പ്രയോഗിക ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന തരത്തില്‍ ഫ്‌ലാറ്റ് ഫ്‌ലോര്‍ബോര്‍ഡ് ഇതില്‍ നല്‍കിയിരിക്കുന്നതായി ചിത്രങ്ങളില്‍ കാണാം.

എല്‍ഇഡി ലൈറ്റിംഗ്, ഓപ്പണ്‍ സ്റ്റോറേജ് കംപാര്‍ട്ട്‌മെന്റുകള്‍, ബാഗുകള്‍ അല്ലെങ്കില്‍ പലചരക്ക് സാധനങ്ങള്‍ തൂക്കിയിടുന്നതിനുള്ള ഒരു ഹുക്ക് എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍. സ്‌കൂട്ടറില്‍ വരുന്ന ഒരു പ്രധാന സുരക്ഷാ സവിശേഷത ബ്രേക്ക് ലോക്ക് ലിവര്‍ ആണ്. ഇത് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോഴോ ചെരിഞ്ഞ പ്രതലങ്ങളില്‍ പാര്‍ക്ക് ചെയ്യുമ്പോഴോ അപ്രതീക്ഷിതമായി നീങ്ങുന്നത് തടയുന്നു. 12 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ്, ഈസി പുള്‍ പാര്‍ക്കിംഗ് സ്റ്റാന്‍ഡ്, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ് കവര്‍ എന്നിവയും സ്‌കൂട്ടറിനുണ്ട്.

സാങ്കേതികവിദ്യ സവിശേഷതകളുടെ കാര്യത്തിലും പുതിയ ഹോണ്ട ബീറ്റ് ഒട്ടും പിറകിലാകില്ല. ഹാന്‍ഡില്‍ബാര്‍ ലോക്കിനും എഞ്ചിന്‍ സ്റ്റാര്‍ട്ടിനും ഒരു ഫിസിക്കല്‍ കീയുടെ ആവശ്യകത ഇല്ലാതാക്കി ഒരു സ്മാര്‍ട്ട് കീ സംവിധാനം ഇതില്‍ കൊണ്ടുവരും. ബീറ്റ് ഡീലക്‌സ് വേരിയന്റിലാണ് ഈ സൗകര്യം നല്‍കിയിരിക്കുന്നത്. 12 W യുഎസ്ബി ചാര്‍ജര്‍, ആന്റി-തെഫ്റ്റ് അലാറം സിസ്റ്റം, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ സ്‌കൂട്ടറില്‍ സജ്ജീകരിക്കാന്‍ സാധ്യത കാണുന്നു.

ഹോണ്ട ബീറ്റിന് 9 PS പവറും 9.2 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 109.5 സിസി SOHX എഞ്ചിനാകും തുടിപ്പേകാനെത്തുക. കാര്യക്ഷമമായ പെര്‍ഫോമന്‍സ് ഉറപ്പാക്കുന്ന ഹോണ്ടയുടെ eSP സാങ്കേതികവിദ്യ, ACG സ്റ്റാര്‍ട്ടര്‍, ഐഡലിംഗ്-സ്റ്റോപ്പ് ഫംഗ്ഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ലിറ്ററിന് 60.6 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഹോണ്ട ബീറ്റിന് അവകാശപ്പെടുന്നത്.

മറ്റ് സൈക്കിള്‍ പാര്‍ട്‌സുകള്‍ നോക്കിയാല്‍ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ സ്വിംഗ് ആം ലിങ്ക്ഡ് സിംഗിള്‍ ഷോക്ക് അബ്‌സോര്‍ബറും സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നു. ഡിസ്‌ക്/ഡ്രം ബ്രേക്കിംഗ് കോമ്പിനേഷനും മെച്ചപ്പെടുത്തിയ സുരക്ഷയ്ക്കായി കോമ്പി ബ്രേക്കിംഗ് സിസ്റ്റവും സ്‌റ്റോപ്പിംഗ് ഡ്യൂട്ടിക്കായി ഒരുക്കും. 742 മില്ലീമീറ്റര്‍ സീറ്റ് ഉയരവും 88 കിലോ ഭാരവുമുള്ള ബീറ്റ് എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാന്‍ സാധിക്കും. 148 മില്ലിമീറ്ററാണ് സ്‌കൂട്ടറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഇന്ധന ടാങ്ക് ശേഷി 4.2 ലിറ്ററാണ്.

18,430,000 റുപ്പിയയാണ് ഇന്തോനേഷ്യയില്‍ ബീറ്റിന്റെ പ്രാരംഭ വില. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 1.01 ലക്ഷം രൂപ വരും. ബീറ്റ് സ്‌കൂട്ടര്‍ പേറ്റന്റ് ചെയ്‌തെങ്കിലും ഇത് എന്ന് പുറത്തിറക്കുമെന്നത് സംബന്ധിച്ച് ഹോണ്ട ഇപ്പോഴും മൗനം പാലിക്കുകയാണ്. ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തതിനാല്‍ ഹോണ്ട കുടുംബത്തില്‍ നിന്ന് നമുക്ക് പുതിയൊരു സ്‌കൂട്ടര്‍ ലഭിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, September 24, 2024, 19:39 [IST]
English summary
New honda beat scooter patented in india expect price feature specification mileage details
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X