എന്‍ഫീല്‍ഡ് 'വേട്ട' അവസാനിപ്പിച്ചെന്ന് കരുതിയോ? ഇനി കാണാന്‍പോകുന്നത് മഹാവേട്ടക്കാരന്റെ നായാട്ട്

പല മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെയും ജീവിതാഭിലാഷങ്ങളില്‍ ഒന്നാകും ഒരു റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കുകയെന്നത്. വിലയാണ് പലപ്പോഴും അതിന് വിലങ്ങുതടിയായി നിന്നിരുന്നത്. എന്നാല്‍ കുറഞ്ഞ വിലയില്‍ ഹണ്ടര്‍ 350 (Hunter 350) എന്ന മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ് ഒത്തിരി പേരെ 'ബുള്ളറ്റ്' മുതലാളിമാരാക്കി.

2022-ല്‍ വിപണിയില്‍ എത്തിയ ഹണ്ടര്‍ 350 ബ്രാന്‍ഡിന് മികച്ച കച്ചോടം നേടിക്കൊടുക്കുന്നുണ്ട്. മോഡലിനെ ഫ്രഷായി നിലനിര്‍ത്താന്‍ കമ്പനി കാലികമായ അപ്‌ഡേറ്റുകളും പുതിയ കളര്‍ ഓപ്ഷനുകളും കൂട്ടിച്ചേര്‍ക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹണ്ടറിന് രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ കമ്പനി സമ്മാനിച്ചിരുന്നു. ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ്, ഹാര്‍ലി ഡേവിഡ്‌സണ്‍ എന്നീ വൈദേശിക ഭീമന്‍മാര്‍ ഇന്ത്യയില്‍ ഇരിപ്പുറപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതയിന്റെ ഫലമായി റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ മേഡാല്‍ നിര വലുതാക്കുന്ന തിരക്കിലാണെന്ന് എല്ലാവര്‍ക്കുമറിയാം.

royal enfield hunter 350

കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന മോട്ടോവേഴ്സ് 2023-ല്‍ വെച്ച് എന്‍ഫീല്‍ഡ് ഏറെ നാളായി കാത്തിരുന്ന പുതിയ ഹിമാലയന്‍ 450 പുറത്തിറക്കിയിരുന്നു. മികച്ച സ്വീകരണമാണ് ഈ അഡ്വഞ്ചര്‍ ടൂററിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും പക്ഷേ അഡ്വഞ്ചര്‍ ടൂറര്‍ ഇഷ്ടമായിക്കൊള്ളണമെന്നില്ല. ദൈനംദിന യാത്രകള്‍ക്കും സിറ്റി റൈഡുകള്‍ക്കും പറ്റിയ എന്‍ഫീല്‍ഡ് ബൈക്ക് തപ്പുന്ന ഒത്തിരിയാളുകളുണ്ട്. അവിടെയാണ് ഹണ്ടറിന്റെ പ്രസക്തി.

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 450 മോട്ടോര്‍സൈക്കിളിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിവരം ഇതിനോടകം പുറത്തുവന്നതാണ്. ഇപ്പോള്‍ ഹിമാലയനില്‍ കണ്ടുവരുന്ന പുത്തന്‍ ഷെര്‍പ്പ എഞ്ചിനുമായി വരുന്ന ഹണ്ടര്‍ 450 ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു റോഡ്സ്റ്ററിന്റേതതിന് സമാനമാണ് മൊത്തത്തിലുള്ള ബൈക്കിന്റെ രൂപകല്‍പ്പന. ഹാന്‍ഡില്‍ബാര്‍ റൈഡറുടെ കൈയെത്തും ദൂരത്ത് കിട്ടും.

royal enfield hunter 450 spied

ഫുട്പെഗുകള്‍ മിഡ്-സെറ്റ് ആണ്. ദൈനംദിന ആവശ്യങ്ങള്‍ക്കൊപ്പം ദീര്‍ഘദൂര യാത്രകള്‍ക്കും പറ്റിയ തരത്തിലാണ് റൈഡിംഗ് ട്രയാംഗിള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിന്‍ഡ്‌പ്രൊട്ടക്ഷന്‍ നല്‍കാത്തത് ചെറിയ ഒരു പോരായ്മയായി തോന്നുന്നു. പ്രൊഡക്ഷന്‍ സ്‌പെക്കിലേക്ക് വരുമ്പോള്‍ വിന്‍ഡ്ബ്ലാസ്റ്റ് ഒഴിവാക്കാനായി ഇത് ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഹെഡ്ലാമ്പ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവ ഹിമാലയന്‍ 450 അഡ്വഞ്ചര്‍ ടൂററില്‍ നിന്ന് കടമെടുക്കും.

റിയര്‍ ടെയില്‍ ലാമ്പ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുമായി സംയോജിപ്പിച്ചിരിക്കുന്നു. വൃത്താകൃതിയിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് പുതിയ ഹണ്ടര്‍ 450-ക്ക് ലഭിക്കുക. എന്നാല്‍ ഇത് ഹിമാലയന്‍ 450-യില്‍ നിന്നുള്ള പുതിയ ക്ലസ്റ്ററാണോ അതോ ഷോട്ട്ഗണ്‍ 650-യില്‍ കാണപ്പെടുന്ന അനലോഗ് യൂണിറ്റാണോ എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. സ്‌പൈ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ വരാന്‍ പോകുന്ന ഹണ്ടര്‍ 450 മോട്ടോര്‍സൈക്കിളിന് ട്യൂബ് ലെസ് ടയറുകളോട് കൂടിയ അലോയ് വീലുകള്‍ ലഭിക്കുമെന്ന് മനസ്സിലാക്കാം.

royal enfield hunter 450 spied

ഹിമാലയന്‍ 450-ക്കും ട്യൂബ്ലെസ് ടയറുകളാണ് ലഭിക്കുന്നത്. ഹിമാലയന്‍ 450-യില്‍ നിന്ന് കുറച്ച് ഹാര്‍ഡ്‌വെയറുകള്‍ ഹണ്ടര്‍ 450 കടംകൊള്ളുമെന്നാണ് സൂചന. അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും ലോംഗ് ട്രാവല്‍ സസ്പെന്‍ഷനും പകരം ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ മുന്‍വശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. അതേസമയം പിന്‍വശത്ത് മോണോഷോക്ക് തന്നെ ആയിരിക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുക.

ബ്രേക്കിംഗിന്റെ കാര്യത്തില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. ബൈക്കിന്റെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളായിരിക്കും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുക. അതേസമയം ഡ്യുവല്‍-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) ഓഫറില്‍ ഉണ്ടായേക്കും. വലിയ ഹമ്പുകളും സ്പീഡ് ബ്രേക്കറുകളും മറികടക്കുമ്പോള്‍ അണ്ടര്‍ബെല്ലിക്ക് സംരക്ഷണം നല്‍കാനായി ഒരു ബാഷ് പ്ലേറ്റ് ബൈക്കില്‍ സജ്ജീകരിക്കുമെന്ന് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

royal enfield hunter 450 spied

പുതിയ ഹണ്ടര്‍ 450 ബൈക്ക് ഇപ്പോള്‍ പരീക്ഷണത്തിലാണ്. ഏപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് വലിയ ഹണ്ടറിനെ നായാട്ടിന് വിടുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ആയിട്ടില്ല. എങ്കിലും റോയല്‍ എന്‍ഫീല്‍ഡിന്റെ പുത്തന്‍ തുറുപ്പുചീട്ട് ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ വിപണിയില്‍ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഹിമാലയന്‍ 450-യേക്കാള്‍ താങ്ങാനാവുന്ന വിലയിലായിരിക്കും ഹണ്ടര്‍ 450 വില്‍ക്കുക. 2.85 ലക്ഷം മുതല്‍ 2.98 ലക്ഷം രൂപ വരെയാണ് റേയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450-യുടെ വില. അതേസമയം 1,49,900 രൂപ മുതലാണ് ഹണ്ടര്‍ 350-യുടെ വില ആരംഭിക്കുന്നത്. 1,74,430 രൂപയാണ് ടോപ് സ്‌പെക് വേരിയന്റിനായി മുടക്കേണ്ടത്. വിലകളെല്ലാം എക്‌സ്‌ഷോറൂമാണ്.

Source: HT Auto

More from DriveSpark

Article Published On: Wednesday, January 24, 2024, 15:42 [IST]
English summary
New royal enfield hunter 450 spotted testing check out all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X