ട്രയംഫിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്ക് എത്തി! വാങ്ങുന്നതിന് മുമ്പ് ഈ 5 കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ആയ ട്രയംഫ് മോട്ടോര്‍സൈക്കിളിന്റെ ഹിറ്റ് മോഡലുകളില്‍ ഒന്നാണ് സ്പീഡ് 400. ബജാജുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കുറഞ്ഞ വിലയുള്ള ഈ മോഡല്‍ പുറത്തിറങ്ങി ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ 60000 യൂണിറ്റ് വില്‍പ്പനയുമായി കുതിക്കുകയാണ്. സ്പീഡ് 400 മോട്ടോര്‍സൈക്കിളിനെ അടിസ്ഥാനമാക്കി കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ഒരു പുത്തന്‍ മോഡല്‍ അടുത്തിടെ ട്രയംഫ് അവതരിപ്പിച്ചു. എന്‍ട്രി ലെവല്‍ വിപണി ലക്ഷ്യമിട്ടാണ് ട്രയംഫ് സ്പീഡ് T4 (Triumph Speed T4) എന്ന മോട്ടോര്‍സൈക്കിള്‍ 2.17 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ പുറത്തിറക്കിയത്.
സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ കൂടുതല്‍ ബജറ്റ് ഫ്രണ്ട്ലി ബദല്‍ എന്ന നിലയില്‍ ഇത് കൂടുതല്‍ ഉപഭാക്താക്കളെ ആകര്‍ഷിക്കുമെന്നാണ് കമ്പനി കരുതുന്നത്. ബ്രാന്‍ഡിന്റെ ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ട് T4 മോട്ടോര്‍സൈക്കിളില്‍ ചെലവ് കുറയ്ക്കാനായി ട്രയംഫ് വിവിധ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. നിങ്ങള്‍ പുതിയ ട്രയംഫ് T4 മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ പറയാം.

ഡിസൈന്‍: T4 മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ ഒരു പരിധിവരെ സ്പീഡ് 400-നെ പ്രതിഫലിപ്പിക്കുന്നു. സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ചെലവ് കുറയ്ക്കാനായി വരുത്തിയ പരിഷ്‌കാരങ്ങള്‍ മനസിലാകും. പുത്തന്‍ മോഡലില്‍ സിമ്പിളായ ടെലിസ്‌കോപിക് ഫോര്‍ക്കുകളും സ്പീഡില്‍ കാണപ്പെടുന്ന ബാര്‍-എന്‍ഡ് യൂണിറ്റുകള്‍ക്ക് പകരം സ്റ്റാന്‍ഡേര്‍ഡ് മിററുകളും നല്‍കിയിട്ടുണ്ട്. T4-ല്‍ അക്സില്‍ ഫ്രണ്ട് ബ്രേക്ക് കാലിപ്പറും ഉണ്ട്. ബേസിക് ഗിയര്‍ഷിഫ്റ്റും റിയര്‍ ബ്രേക്ക് ലിവറുകളുമാണ് പുതിയ മോഡലില്‍ വരുന്നത്. സ്പീഡ് 400-ന്റെ ഹാന്‍ഡില്‍ബാറിലെ സാന്‍ഡ്ബ്ലാസ്റ്റഡ് ഫിനിഷ് T4-ല്‍ കാണില്ല.
എഞ്ചിന്‍: ട്രയംഫ് സ്പീഡ് 400-ന്റെ അതേ 399 സിസി ടിആര്‍-സീരീസ് എഞ്ചിന്‍ തന്നെയാണ് T4-നും തുടിപ്പേകുന്നതെങ്കിലും ട്യൂണിംഗില്‍ വ്യത്യാസമുണ്ട്. ഈ എഞ്ചിന്‍ സ്പീഡില്‍ 40 hp പവറും 37.5 Nm ടോര്‍ക്കും നല്‍കുന്നു. അതേസമയം T4 മോട്ടോര്‍സൈക്കിളില്‍ ഇത് യഥാക്രമം പീക്ക് പവര്‍ 31 hp ആയും ടോര്‍ക്ക് 36 Nm ആയും കുറയുന്നു.
ഇത് കുറഞ്ഞ RPM റൈഡബിലിറ്റിക്ക് ഊന്നല്‍ നല്‍കി 3500 ആര്‍പിഎമ്മിനും 5500 ആര്‍പിഎമ്മിനും ഇടയില്‍ ഇത് കൂടുതല്‍ ടോര്‍ക്ക് നല്‍കുന്നു. പീക്ക് പെര്‍ഫോമന്‍സ് കണക്കുകള്‍ ആവശ്യപ്പെടാതെ തന്നെ തൃപ്തികരമായ റൈഡിംഗ് അനുഭവം നല്‍കുന്ന ഒരു മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യാനാണ് ഇതുവഴി ട്രയംഫ് ഉദ്ദേശിച്ചത്.
റേഷ്യോ മാറ്റം: T4 അതിന്റെ സ്‌പ്രോക്കറ്റ് കോണ്‍ഫിഗറേഷനില്‍ മാറ്റങ്ങള്‍ക്ക് വിധേയമായി. റിയര്‍ സ്പ്രോക്കറ്റ് ഇപ്പോള്‍ 43 ടീത്ത് കോണ്‍ഫിഗറേഷനില്‍ നിന്ന് 39 ടീത്ത് കോണ്‍ഫിഗറേഷനിലേക്ക് മാറി. എഞ്ചിന്‍ ഔട്ട്പുട്ടിലെ കുറവിനൊപ്പം ട്രാക്ഷന്‍ കണ്‍ട്രോളും നീക്കം ചെയ്തു. ഇത് റൈഡിംഗ് എക്സ്പീരിയന്‍സിനെ കാര്യമായി ബാധിക്കാതെ ചെലവ് കുറയ്ക്കുന്നതിനുള്ള ഒരു നടപടിയായി കാണാം.

ചെലവ് ചുരുക്കല്‍ നടപടികള്‍: ചെലവ് കുറഞ്ഞ ഘടകങ്ങള്‍ കൂടുതലായി സ്വീകരിച്ചുകൊണ്ട് T4 സ്പീഡ് 400-ല്‍ നിന്ന് സ്വയം വേറിട്ടുനില്‍ക്കുന്നു. ട്രയംഫ് T4-ല്‍ കുറഞ്ഞ വിലയുള്ള എംആര്‍എഫ് സാപ്പര്‍ ബയാസ്-പ്ലൈ ടയറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. അതേസമയം സ്പീഡില്‍ വ്രെഡസ്റ്റൈന്‍ റേഡിയല്‍ ടയറുകള്‍ ലഭിക്കുന്നു. അപ്ഡേറ്റഡ് സ്പീഡ് മോഡലില്‍ അഡ്ജസ്റ്റബിള്‍ ഹാന്‍ഡ് ലിവറുകള്‍ ലഭിക്കുമ്പോള്‍ T4-ല്‍ ഇത് അപ്രത്യക്ഷമാകുന്നു.
വില വ്യത്യാസം: ചെലവ് ചുരുക്കല്‍ നടപടികളുടെ ഫലമായി സ്പീഡ് 400-നേക്കാള്‍ 23,000 രൂപ കുറച്ച് മുടക്കിയാല്‍ ട്രയംഫ് T4 സ്വന്തമാക്കാം. സ്പീഡ് 400 മോട്ടോര്‍സൈക്കിളിന് 2.40 ലക്ഷം രൂപയാണ് വില. ഈ തന്ത്രപ്രധാനമായ വില നിര്‍ണയം കൂടുതല്‍ ആക്സസ് ചെയ്യാവുന്ന വിലയില്‍ ഗുണനിലവാരമുള്ള മോട്ടോര്‍സൈക്കിള്‍ ആഗ്രഹിക്കുന്ന റൈഡര്‍മാര്‍ക്ക് പറ്റിയ ഓപ്ഷനാക്കി ട്രയംഫ് T4-നെ മാറ്റുന്നു. ട്രയംഫ് സ്പീഡിന്റെ ബജറ്റ് സൗഹൃദ ബദല്‍ ആണെങ്കിലും T4-ന്റെ മൂല്യത്തിന് യാതൊരു കുറവും വരുന്നില്ല.

ബ്രാന്‍ഡിന്റെ വിശ്വാസ്യതയും താങ്ങാവുന്ന വിലയും കൂടി ചേരുന്നതോടെ കൂടുതല്‍ ഉപഭോക്താക്കള്‍ ബൈക്ക് തേടി ഷോറൂമുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. റോയല്‍ എന്‍ഫീല്‍ഡ് എന്ന ആജാനബാഹു ഒരു വശത്ത് നില്‍ക്കുമ്പോള്‍ ട്രയംഫിന് നേരിട്ട് ഏറ്റുമുട്ടാന്‍ ആത്മവിശ്വസം നല്‍കുന്നത് ബജാജ് ആണ്. ഇന്ത്യയില്‍ വിരലില്‍ എണ്ണാവുന്ന സംഖ്യയില്‍ മാത്രം ഉണ്ടായിരുന്ന ട്രയംഫിന്റെ ഡീലര്‍ഷിപ്പുകളുടെ എണ്ണം ഇപ്പോള്‍ മൂന്നക്കം കടന്നിരിക്കുകയാണ്. വില്‍പ്പനാനന്തര സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ട്രയംഫ് ശൃംഖല രാജ്യം മൊത്തം വ്യാപിപ്പിക്കുന്ന തിരക്കിലാണ് ബജാജ് ഇപ്പോള്‍.


Click it and Unblock the Notifications








