ഐക്യൂബ് ഇനി ഒറ്റക്കല്ല, ഒരു ഐറ്റം കൂടി വരുന്നുണ്ട്! ടിവിഎസിന്റെ ശക്തി ഓല ഇനി ശരിക്കുമറിയും

പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കുറവാണ്. വൈദ്യുതിയാണ് ഭാവിയുടെ ഇന്ധനമെന്ന് കണക്കാക്കപ്പെടുന്നതിനാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ശോഭനമായ ഭാവി ഉണ്ടാകുമെന്നാണ് ഓട്ടോമൊബൈല്‍ കമ്പനികള്‍ കണക്ക് കൂട്ടുന്നത്. അതുകൊണ്ട് തന്നെ തുടക്കത്തില്‍ മടിച്ച് നിന്ന കമ്പനികള്‍ ഇപ്പോള്‍ ഇവി സെഗ്‌മെന്റിലേക്ക് കാലെടുത്ത് വെക്കുന്നു. നിലവില്‍ ഈ രംഗത്തുള്ളവര്‍ തങ്ങളുടെ ഉല്‍പ്പന്ന നിര വലുതാക്കാനും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ രംഗം എടുത്താല്‍ ഓല ഇലക്ട്രിക്കാണ് ഒന്നാമത്. ടിവിഎസ് മോട്ടോറും ബജാജ് ഓട്ടോയും തൊട്ടുപിറകെയുണ്ട്.

സമീപകാലത്ത് ഓലയുമായുള്ള വില്‍പ്പന കണക്കുകളിലെ അന്തരം കുറഞ്ഞ് വന്നത് ടിവിഎസില്‍ പ്രതീക്ഷ ജനിപ്പിച്ചിട്ടുണ്ട്. സെഗ്‌മെന്റില്‍ ഒന്നമാതാകാന്‍ വേണ്ടി ടിവിഎസ് പല തന്ത്രങ്ങളും മെനയുകയാണ്. അതില്‍ പ്രധാനമാണ് പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ച്. ടിവിഎസ് ഇതിനകം തന്നെ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നുണ്ടെങ്കിലും, കമ്പനി അതിന്റെ അടുത്ത പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ 2025 മാര്‍ച്ചില്‍ അവതരിപ്പിക്കാന്‍ പോകുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

tvs iqube side design

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ടിവിഎസ് ഐക്യൂബ്. ഇതുവരെ 1.27 ലക്ഷം ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ കമ്പനി വിറ്റഴിച്ചു. ഇതിലൂടെ 1600 കോടി രൂപയാണ് കമ്പനി നേടിയതെന്നാണ് കണക്കുകള്‍. ഐക്യൂബിനെ മാത്രം മുന്നില്‍ നിര്‍ത്തി കളിക്കാതെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കാനാണ് തമിഴ്‌നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ശ്രമം.

ഈ സാഹചര്യത്തില്‍ 2025 മാര്‍ച്ചോടെ ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുമെന്ന് നിക്ഷേപകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കമ്പനിയുടെ സിഇഒ രാധാകൃഷ്ണന്‍ പറഞ്ഞു. പുതിയ ഉല്‍പ്പന്നത്തെ കുറിച്ച് ടിവിഎസ് ഇതുവരെ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ഉല്‍പ്പന്നം നിലവിലുള്ള ടിവിഎസ് ഐക്യൂബ് സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണോ അതോ തികച്ചും വ്യത്യസ്തമായ ഉല്‍പ്പന്നമാണോ എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.

tvs iqube front

ഏത് തരത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനാണ് ഈ സ്‌കൂട്ടര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന കാര്യം പോലും അറിവില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടിവിഎസ് X എന്ന പേരില്‍ ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരുന്നു. ഉയര്‍ന്ന പ്രൈസ് ടാഗുള്ള ഇവിയുടെ ഡെലിവി എന്തോ കാരണങ്ങളാല്‍ നീണ്ടുപോകുകയാണ്. ഇതുവരെ ടിവിഎസ് X ഉപഭോക്താക്കളിലേക്ക് എത്തിയിട്ടില്ല. വിപണി വിഹിതം ഉയര്‍ത്താന്‍ പ്രീമിയം മോഡലുകളേക്കാള്‍ ഉപരി താങ്ങാവുന്ന സ്‌കൂട്ടറുകള്‍ ആയിരിക്കും നല്ലത്.

അതുകൊണ്ട് തന്നെ ടിവിഎസില്‍ നിന്ന് വരാന്‍ പോകുന്ന ഉല്‍പ്പന്നം താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഒന്നാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ ചെയ്താണ് ഓല കച്ചവടം പിടിക്കുന്നത്. ഇതേ തന്ത്രം തന്നെ ടിവിഎസും പയറ്റിയേക്കും. പുത്തന്‍ മോഡലിലൂടെ വാഹനനിര വിപുലീകരിക്കുന്നത് ഓലയുമായുള്ള മത്സരം കടുപ്പിക്കാനും ടിവിഎസിന് സാധിക്കും. നിലവില്‍ 94000 മുതല്‍ 1.85 ലക്ഷം രൂപ വരെയുള്ള വില നിലവാരത്തില്‍ ടിവിഎസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലഭ്യമാണ്.

tvs iqube

ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് ST എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ടിവിഎസ് ഐക്യൂബ് ലഭ്യമാണ്. 2.2 kWh, 3.4 kWh, 5.1 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വാങ്ങാനാകും. ഐക്യൂബിന്റെ ഏറ്റവും ചെറിയ 2.2 kWh ബാറ്ററി പായ്ക്ക് ഒറ്റചാര്‍ജില്‍ 75 കിലോമീറ്ററും 5.1 kWh ബാറ്ററി പായ്ക്ക് 150 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഐക്യൂബിന്റെ എല്ലാ വേരിയന്റുകളിലും 4.4 kW ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്.

താങ്ങാനാകുന്ന വിലയില്‍ കൂടുതല്‍ സ്‌കൂട്ടറുകള്‍ വന്നാല്‍ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ പെട്രോള്‍ സ്‌കൂട്ടറുകള്‍ വിട്ട് ഇവിയിലേക്ക് മാറും. ടിവിഎസിനെ പോലെ വിശ്വാസ്യതയും രാജ്യമെമ്പാടും സര്‍വീസ് ശൃംഖലയുമുള്ള കമ്പനിയില്‍ നിന്ന് കൂടുതല്‍ മോഡലുകള്‍ വരുമ്പോള്‍ ജനങ്ങള്‍ കൂടുതലായി ഇവി വാങ്ങാന്‍ ഷോറൂമിലേക്ക് എത്തുമെന്നാണ് തോന്നുന്നത്. ഏതായാലും വരാന്‍ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി വരും ദിവസങ്ങളില്‍ പുറത്തുവിടും.

More from DriveSpark

Article Published On: Saturday, October 26, 2024, 10:00 [IST]
English summary
New tvs electric scooter set to launch by march 2025 all details inside
കൂടുതല്‍... #tvs motor #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X