62 കി.മീ മൈലേജുള്ള സ്‌കൂട്ടര്‍ വെറും 73,700 രൂപയ്ക്ക്! ഷോറൂമില്‍ പോയാല്‍ കണ്‍നിറയെ നാണാം
ഹോണ്ട ആക്ടിവയെന്ന മഹാമേരുവിനോട് പോരാടി ഇന്ത്യന്‍ സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ തന്‍േറതായ സ്ഥാനം നേടിയ മോഡലാണ് ടിവിഎസ് ജുപ്പിറ്റര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്‌കൂട്ടറാണ് ജുപ്പിറ്റര്‍. 2013 സെപ്റ്റംബറിലാണ് ഈ സ്‌കൂട്ടര്‍ ടിവിഎസ് ജുപ്പിറ്റര്‍ സ്‌കൂട്ടര്‍ വിപണിയില്‍ എത്തിച്ചത്. അടുത്ത മാസം 11 വയസ് പൂര്‍ത്തിയാകുന്ന ജുപ്പിറ്റര്‍ ഇതുവരെ 6.73 ദശലക്ഷം യൂണിറ്റ് വില്‍പ്പന നേടിയതായാണ് കണക്കുകള്‍. ജുപ്പിറ്റര്‍ സ്‌കൂട്ടറിന്റെ 110 സിസി മോഡലാണ് ആദ്യം പുറത്തിറക്കിയത്. പിന്നാലെ 125 സിസി മോഡലും പുറത്തിറങ്ങി. കാലികമായ മാറ്റങ്ങളോടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ടിവിഎസ് പുതിയ ജുപ്പിറ്റര്‍ 110 സ്‌കൂട്ടര്‍ അവതരിപ്പിച്ചത്.
പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 110 സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുള്ളവര്‍ക്ക് നേരെ കമ്പനി ഷോറൂമിലേക്ക് വിട്ടാല്‍ അവ നേരിട്ട് കാണാവുന്നതാണ്. കാരണം പുത്തന്‍ സ്‌കൂട്ടര്‍ ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇത് തെളിയിക്കുന്ന നിരവധി ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. സമീപകാലത്ത് ടിവിഎസ് ഏറെ പ്രതീക്ഷയോടെ കാണുന്ന ഒരു ലോഞ്ചാണ് ജുപ്പിറ്ററിന്‍േറത്. അതുകൊണ്ട് തന്നെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വലിയ അലങ്കാരങ്ങളോടെയാണ് സ്‌കൂട്ടര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

പ്രത്യേക സ്ഥലത്ത് അലങ്കാരങ്ങളോടെയാണ് മോഡല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ജനപ്രിയ സ്‌കൂട്ടറിന്റെ അപ്‌ഡേറ്റഡ് പതിപ്പ് വരുംദിവസങ്ങളില്‍ കൂടുതല്‍ പേരുടെ ശ്രദ്ധ കവരുമെന്നും നിരത്തുകള്‍ നിറയുമെന്നും പ്രതീക്ഷിക്കാം. ഹോണ്ട ആക്ടിവ, ഹീറോ പ്ലെഷര്‍ പ്ലസ് എന്നീ സ്‌കൂട്ടറികളുമായുള്ള മത്സരം കടുപ്പിക്കാന്‍ വേണ്ടിയാണ് ടിവിഎസ് ജുപ്പിറ്റര്‍ 110 മോഡലിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കിയത്.
ഡ്രം, ഡ്രം അലോയ്, SmartXonnect ഡ്രം, SmartXonnect ഡിസ്‌ക് എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് പുതിയ ജുപ്പിറ്റര്‍ 110 വിപണിയില്‍ എത്തിയിരിക്കുന്നത്. സ്‌റ്റൈലിംഗില്‍ അടക്കം വലിയ മാറ്റങ്ങളോടെയാണ് സ്‌കൂട്ടര്‍ വരുന്നത്. മുന്‍ഗാമിയുടെ തൊട്ടടുത്ത് കൊണ്ടുവന്ന് നിര്‍ത്തിയാല്‍ ഇത് ജുപ്പിറ്റര്‍ ആണെന്ന് പറയാന്‍ പറ്റാത്ത രീതിയിലാണ് സ്‌റ്റൈലിംഗ് അപ്‌ഡേറ്റുകള്‍.

പുതിയ ബോഡി പാനല്‍, പുതിയ ഹെഡ്ലൈറ്റ്, പുതിയ ഡിആര്‍എല്‍, ടേണ്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയടക്കം നിരവധി എക്‌സ്റ്റീരിയര്‍ മാറ്റങ്ങള്‍ ജുപ്പിറ്റര്‍ 110 സ്‌കൂട്ടറില്‍ വരുത്തിയിരിക്കുന്നു. ഇന്ധനം എളുപ്പത്തില്‍ നിറയ്ക്കുന്നതിനായി മുന്‍വശത്തെ ഹാന്‍ഡില്‍ ബാറിന് താഴെയായി എകസ്‌റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍ ക്യാപ് നല്‍കിയിരിക്കുന്നു. സീറ്റിനടിയിലെ സ്റ്റോറേജ് വളരെ ഉദാരമാക്കിക്കൊണ്ട് ഫൂട്ട്ബോര്‍ഡിന് കീഴില്‍ ഇന്ധന ടാങ്കും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് സീറ്റിനടിയില്‍ നിങ്ങള്‍ക്ക് രണ്ട് ഹെല്‍മെറ്റുകള്‍ വരെ സൂക്ഷിക്കാം.
33 ലിറ്ററാണ് സ്‌കൂട്ടറിന്റെ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് കപാസിറ്റി. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ സ്‌ക്രീന്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍, നോട്ടിഫിക്കേഷന്‍ അലര്‍ട്ട്, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയാണ് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകള്‍. ഇതോടൊപ്പം വോയിസ് അസിസ്റ്റ് ഫീച്ചറും പുതിയ ജുപ്പിറ്റര്‍ 110 സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്.

കൂടാതെ, 'ഫോളോ മീ ഹെഡ്ലാമ്പ്', 'ഫൈന്‍ഡ് മീ' എന്നീ ഫീച്ചറുകളും ഈ സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം റാപ്പിഡ് ഫ്‌ലാഷിംഗ് സാങ്കേതികവിദ്യയും സേഫ്റ്റി ഫീച്ചറായി ഈ സ്‌കൂട്ടറില്‍ വരുന്നു. ഇത് എല്ലാ ലൈറ്റുകളും ഫ്‌ലാഷ് ചെയ്യുകയും മറ്റ് വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.
പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ അല്‍പ്പം കൂടി വലിയ 113 സിസി മോട്ടോറാണ് പുതിയ ജുപ്പിറ്റര്‍ 100 സ്‌കൂട്ടറിന് കരുത്തേകുന്നത്. ഇത് പരമാവധി 8 bhp പവറും 9.8 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. മുന്‍ഗാമിക്ക് 109.7 സിസി യൂണിറ്റായിരുന്നു കരുത്തേകിയിരുന്നത്. ഈ മോട്ടോറിനൊപ്പം ടിവിഎസ് ഐഗോ അസിസ്റ്റ് ഫീച്ചറും നല്‍കിയിട്ടുണ്ട്.
മൈക്രോ ഹൈബ്രിഡ് സാങ്കേതികവിദ്യ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു. ലിറ്ററിന് ഏകദേശം 62 കിലോമീറ്റര്‍ വരെയാണ് സ്‌കൂട്ടറിന്റെ മൈലേജ് പറയപ്പെടുന്നത്. ജുപ്പിറ്ററിന്റെ ബേസ് ഡ്രം വേരിയന്റിന് 77,092 രൂപയാണ് വില. ടോപ് സ്‌പെക് ജുപ്പിറ്റര്‍ xxx ഡിസ്‌ക് വേരിയന്റിന് 89,834 രൂപ വില വരും. എക്‌സ്‌ഷോറൂം വിലകളാണിത്. വമ്പന്‍ മാറ്റങ്ങളുമായി എത്തിയ പുതിയ ജുപ്പിറ്റര്‍ ഹോണ്ട ആക്ടിവയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications








