ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ചവന്‍! കുറഞ്ഞ വിലയും കൂടുതല്‍ റേഞ്ചുമായി പുത്തന്‍ ചേതക് ഈ മാസം

ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ മാര്‍ക്കറ്റ് മികച്ച വളര്‍ച്ച നേടിയ മാസമായിരുന്നു 2024 നവംബര്‍. ഈ വര്‍ഷം ഏറ്റവും മികച്ച വില്‍പ്പന രേഖപ്പെടുത്തിയ മൂന്നാമത്തെ മാസമാണ് കഴിഞ്ഞ് പോയത്. 1,18,924 പേരാണ് കഴിഞ്ഞ മാസം പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ (Electric Two-wheeler) വാങ്ങിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനമാണ് വളര്‍ച്ച. രാജ്യത്ത് ഇവികള്‍ കൂടുതല്‍ ജനകീയമാകുമ്പോള്‍ പല കമ്പനികള്‍ക്കും അത് കൊണ്ടുള്ള നേട്ടങ്ങളുണ്ട്. രാജ്യത്ത് അതിവേഗം ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഒരു ഇലക്ട്രിക് സ്‌കൂട്ടറാണ് ബജാജ് ചേതക്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ചേതക് ).

ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിവിധ വേരിയന്റുകള്‍ നിലവില്‍ വില്‍പ്പനക്ക് ലഭ്യമാണ്. രാജ്യത്തെ ഇവി പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് പുത്തന്‍ തലമുറ ചേതക് (New Gen Bajaj Chetak) അവതരിപ്പിക്കാന്‍ പോകുകയാണ് ബജാജ്. പുതിയ തലമുറ ചേതക് ഇവി ഡിസംബര്‍ 20-നാണ് പുറത്തിറങ്ങാന്‍ പോകുന്നത്. ലോഞ്ച് ഇവന്റിനുള്ള ഇന്‍വിറ്റേഷന്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ചേതക് എന്നാണ് വരാന്‍ പോകുന്ന ഉല്‍പ്പന്നത്തെ കമ്പനി വിശേഷിപ്പിക്കുന്നത്.

bajaj best chetak official teaser

ഈ സ്‌കൂട്ടറിന് പുതിയ ഷാസിയും വലിയ ബൂട്ട് സ്‌പേസും ലഭിക്കും. എന്നിരുന്നാലും, അതിന്റെ ഡിസൈന്‍ നിലവിലുള്ള മോഡലിന് സമാനമായിരിക്കും. ഇത് മാത്രമല്ല നിലവിലുള്ള മോഡലിന് സമാനമായ വില നിര്‍ണയവും ബജാജ് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ തലമുറ മാറ്റത്തിലൂടെ ചേതക്കിനെ കൂടുതല്‍ മികച്ചതാക്കാന്‍ കമ്പനി ആഗ്രഹിക്കുന്നുവെന്ന് വേണം നമ്മള്‍ മനസ്സിലാക്കാന്‍. അടുത്ത കാലത്തായി വമ്പന്‍ ബൂട്ട് സ്‌പെയ്‌സ് വാഗ്ദാനം ചെയ്താണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വരുന്നത്.

ഏഥര്‍ റിസ്ത, ഓല S1, ടിവിഎസ് ഐക്യൂബ് എന്നീ എതിരാളികളോട് കട്ടയ്ക്ക് നില്‍ക്കാന്‍ ചേതക്കും അപ്‌ഡേറ്റ് ചെയ്യാന്‍ പോകുകയാണ് ബജാജ്. ഇതിനായി കമ്പനി ഒരു പുതിയ ഷാസി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ബാറ്ററി പായ്ക്ക് ഫ്‌ലോര്‍ബോര്‍ഡിന് കീഴിലേക്ക് മാറ്റുന്നതോടെ കൂടുതല്‍ ബൂട്ട് സ്‌പേസ് ലഭിക്കും. മാത്രമല്ല മൊത്തത്തിലുള്ള നിയന്ത്രണവും ഹാന്‍ഡ്‌ലിംഗും മെച്ചപ്പെടും.

bajaj best chetak official teaser

കൂടുതല്‍ ഊര്‍ജ്ജക്ഷമതയും സുരക്ഷയുമുള്ള ബാറ്ററി പായ്ക്കും സ്‌കൂട്ടറില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ബജാജ് ചേതക് നിലവില്‍ 123 മുതല്‍ 137 കിലോമീറ്റര്‍ വരെ റേഞ്ച് (IDC) വാഗ്ദാനം ചെയ്യുന്നുണ്ട്. പുത്തന്‍ ഷാസിയുടെ ഫലമായി ലൈറ്റ്‌വെയിറ്റായി മാറുന്ന ബജാജ് ചേതക് സ്‌കൂട്ടറിന്റെ പെര്‍ഫോമന്‍സ് മെച്ചപ്പെടുന്നതിനൊപ്പം റേഞ്ചും കൂടും. നിലവില്‍ ബേസ് വേരിയന്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 63 കിലോമീറ്റര്‍ ആണ്.

മറ്റുള്ളവയ്ക്ക് മണിക്കൂറില്‍ 73 കിലോമീറ്റര്‍ ടോപ് സ്പീഡ് ഉണ്ട്. ഡിസൈന്‍ ഉള്‍പ്പെടെ സ്‌കൂട്ടറിനെക്കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ അതേപടി തുടരാന്‍ സാധ്യതയുണ്ട്. 2025 ചേതക് അതിന്റെ ക്ലാസിക് ഡിസൈന്‍ ഫോര്‍മാറ്റ് നിലനിര്‍ത്തുമെങ്കിലും ചെറിയ കോസ്‌മെറ്റിക്ക് പരിഷ്‌കാരങ്ങള്‍ ഉണ്ടായേക്കാം. പുതിയ നിറങ്ങളും കളര്‍ പാലറ്റില്‍ ചേര്‍ക്കാനിടയുണ്ട്.

വിപണിയില്‍ മത്സരം കനക്കുന്ന സാഹചര്യത്തില്‍ 2025 മോഡലിന് താങ്ങാവുന്ന വില തന്നെ പ്രതീക്ഷിക്കാം. നിലവില്‍ 2.88 kWh ബാറ്ററി പാക്ക് ഉള്ള ബജാജ് ചേതക്കിന്റെ ബേസ് 2903 വേരിയന്റ് 95,998 രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്. 1,15,018 രൂപയാണ് ചേതക് 3202 വേരിയന്റിന്റെ വില. ടോപ്പ സ്‌പെക്ക് 3201 വേരിയന്റിന് 1,27,244 രൂപയ്ക്ക് മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്.

അടുത്തിടെയാണ് ബജാജ് ചേതക് ഇന്ത്യന്‍ വിപണിയില്‍ 3 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്. 2024 ജൂണില്‍ 2 ലക്ഷം യൂണിറ്റുകള്‍ കടന്നതിന് ശേഷം വെറും നാല് മാസത്തിനുള്ളില്‍ അടുത്ത 1 ലക്ഷം യൂണിറ്റ് വില്‍പ്പന കൈവരിച്ചു. 2020 ജനുവരിയില്‍ പുറത്തിറങ്ങിയ ഇവി 2024 ഒക്ടോബര്‍ വരെ മൊത്തം 3,03,621 യൂണിറ്റുകള്‍ വിറ്റതായാണ് SIAM ഡേറ്റ വ്യക്തമാക്കുന്നത്. 2024 ഒക്ടോബറില്‍ ചേതക് ഏറ്റവും ഉയര്‍ന്ന പ്രതിമാസ കയറ്റുമതി രേഖപ്പെടുത്തിയിരുന്നു.

More from DriveSpark

Article Published On: Friday, December 6, 2024, 13:40 [IST]
English summary
Next gen bajaj chetak electric scooter launch in india on december 20 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X