വെറും 90,000 രൂപയ്ക്ക് 187 കി.മീ റേഞ്ചുള്ള ഇ-ബൈക്ക് 5 വര്‍ഷം വാറണ്ടിയോടെ വാങ്ങാം! ഇതൊക്കെയാണ് ഓഫര്‍

ഉത്സവ സീസണിന് ആരംഭം കുറിച്ചതോടെ വിവിധ വാഹന നിര്‍മാതാക്കള്‍ കണ്ണഞ്ചിക്കുന്ന ഓഫറുകളാണ് മുന്നോട്ട് വെക്കുന്നത്. കേരളത്തില്‍ ഓണാഘോഷങ്ങള്‍ കഴിഞ്ഞെങ്കിലും മറ്റ് ഉത്സവങ്ങളുമായി ബന്ധപ്പെട്ട് പല കമ്പനികളും ദേശീയ തലത്തില്‍ കിടിലന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ദസറ ഉത്സവത്തോട് അനുബന്ധിച്ച് പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഒബെന്‍ റോര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് ആകര്‍ഷകമായ ഓഫറുകളുടെ പരമ്പര തന്നെ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ഇലക്ട്രിക് മൊബിലിറ്റി കൂടുതല്‍ പേര്‍ക്ക് ആക്സസ് ചെയ്യാനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്ന ഈ ഓഫര്‍ ക്യാമ്പയിന്‍ സെപ്റ്റംബര്‍ 29 മുതല്‍ 2024 ഒക്ടോബര്‍ 12 വരെ നീണ്ടുനില്‍ക്കുന്നു.

ഓബെന്‍ ഇലക്ട്രിക് പുറത്തിറക്കുന്ന ജനപ്രിയ ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് റോര്‍. പൂര്‍ണമായും ഇന്ത്യയില്‍ ഡിസൈന്‍ ചെയ്ത് നിര്‍മിക്കുന്ന ഒരു ഉല്‍പ്പന്നമാണ് ഇത്. ഇക്കഴിഞ്ഞ മാസം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കമ്പനി ഈ മോട്ടോര്‍സൈക്കിളിന് 25000 രൂപയുടെ ഡിസ്‌കൗണ്ട് ഇട്ടിരുന്നു. ഇപ്പോള്‍ ദസറ ആഘോഷങ്ങളുടെ ഭാഗമായി ഇവി 30,000 രൂപ കിഴിവോടെ വാങ്ങാനാണ് അവസരം ഒരുങ്ങിയിരിക്കുന്നത്. 1,49,999 രൂപയ്ക്ക് വിറ്റിരുന്ന ഇലക്ട്രിക് ബൈക്കിന്റെ വില ഫലത്തില്‍ 1,19,999 രൂപയായി മാറി.

oben rorr dussehra festive offers

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഓപ്ഷനായി മാറിയിരിക്കുകയാണ് ഒബെന്‍ റോര്‍ ഇപ്പോള്‍. വിലക്കുറവിന് പുറമേ, അഞ്ച് വര്‍ഷത്തെ വിപുലീകൃത വാറണ്ടിയും വാഗ്ദാനം ചെയ്തുകൊണ്ട് കമ്പനി ഒബെന്‍ റോറിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു. അവിടെയും തീര്‍ന്നില്ല, ഡീല്‍ കൂടുതല്‍ സ്വീറ്റാക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ഐഫോണ്‍ 15, ഐപാഡ് മിനി, സോണി ഹെഡ്ഫോണുകള്‍ എന്നിവ പോലുള്ള ഉയര്‍ന്ന നിലവാരമുള്ള ഗാഡ്ജെറ്റുകള്‍ നേടാനുള്ള അവസരം കൂടി ലഭിക്കുന്നു.

ഇത്തരം ഓഫറുകള്‍ ഒബെന്‍ റോറിന്റെ ആകര്‍ഷണീയതയെ ഉയര്‍ത്തുന്നുവെന്ന് മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാനാകുന്ന ചെലവില്‍ ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള പരിവര്‍ത്തനം സാധ്യമാക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ അടിവരയിടുകയും ചെയ്യുന്നു. ഇതോടൊപ്പം ദസറ ഉത്സവം ആഘോഷിക്കുന്നതിനായി കമ്പനി ബാംഗ്ലൂര്‍, ഡല്‍ഹി പൂനെ എന്നിവിടങ്ങളില്‍ ദസറ ധമാല്‍ ദിനം സംഘടിപ്പിക്കുന്നുണ്ട്.

oben rorr

ഈ ദിവസം ബെംഗളൂരു, ഡല്‍ഹി, പൂനെ എന്നിവിടങ്ങളിലെ ഒബെന്‍ ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് റോര്‍ വാങ്ങുമ്പോള്‍ 60,000 രൂപ വരെ ലാഭിക്കാം. ഈ ഇവന്റില്‍ വെച്ച് 1.50 ലക്ഷം രൂപ യഥാര്‍ത്ഥ വിലയുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 90,000 രൂപയ്ക്ക് വാങ്ങാനുള്ള അവസരമാണ് വീണുകിട്ടിയിരിക്കുന്നത്. സെപ്റ്റംബര്‍ 29-ന് ബാംഗ്ലൂര്‍ എച്ച്എസ്ആര്‍ ലേഔട്ട് ഷോറൂമിലും ഒക്ടോബര്‍ രണ്ടിന് ഡല്‍ഹിയിലെ ദ്വാരക ഷോറൂമിലും ഒക്ടോബര്‍ ആറിന് പൂനെയിലെ വക്കാഡ് ഷോറൂമിലും പരിപാടികള്‍ നടക്കും.

'ഒബെന്‍ ഇലക്ട്രിക്കില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം കൊണ്ടുവരാനുള്ള വഴികള്‍ തേടുകയാണ്. ഈ സന്തോഷകരമായ സീസണ്‍ ആഘോഷിക്കുന്നതിനുള്ള ഞങ്ങളുടെ മാര്‍ഗമാണ് ദസറ ഫെസ്റ്റിവ് ഓഫര്‍. ഈ ഉത്സവ സീസണില്‍ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറുന്ന ആളുകള്‍ക്ക് ഞങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ ഒരു മികച്ച ചോയ്‌സാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നു' ഒബെന്‍ ഇലക്ട്രിക്കിന്റെ സ്ഥാപകയും സിഇഒയുമായ മധുമിത അഗര്‍വാള്‍ പറഞ്ഞു.

ഒബെന്‍ ഇലക്ട്രിക്കിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമാണ് ഈ പ്രഖ്യപനം. വിശാലമായ ഉപഭോക്തൃ അടിത്തറ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് ഈ വര്‍ഷം ആദ്യം കമ്പനി ഈ പുതിയ പ്രദേശങ്ങളിലേക്ക് പ്രവേശിച്ചിരുന്നു. പൂനെ, ഡല്‍ഹി, കേരളം എന്നിവയുള്‍പ്പെടെയുള്ള പുതിയ വിപണികളിലേക്ക് സമീപകാലത്ത് ചുവടുവെച്ചതിന് പിന്നാലെയാണ് ഈ ഉത്സവകാല ഓഫറുകള്‍ അവതരിപ്പിക്കാനുള്ള ഒബെന്‍ ഇലക്ട്രിക്കിന്റെ തീരുമാനം. വരും മാസങ്ങളില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതിയ 60 ഷോറൂമുകള്‍ തുറക്കാന്‍ അവര്‍ പദ്ധതിയിടുന്നു.

ഒബെന്‍ റോറിനെ കുറിച്ച് പറയുമ്പോള്‍ വെറും 3 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സഹായിക്കുന്ന 8-kW മോട്ടോറാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും. പരമ്പരാഗത ബാറ്ററികളെ അപേക്ഷിച്ച് ഇരട്ടി ആയുസും 50% ഉയര്‍ന്ന താപ പ്രതിരോധവും വാഗ്ദാനം ചെയ്യുന്ന നൂതന എല്‍എഫ്പി (ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ്) ബാറ്ററി സാങ്കേതികവിദ്യയാണ് ബൈക്കില്‍ ഉപയോഗിക്കുന്നത്.

ഈ സാങ്കേതികവിദ്യ ദോഷകരമായ കൊബാള്‍ട്ടിന്റെയും നിക്കലിന്റെയും ഉപയോഗം ഒഴിവാക്കി പരിസ്ഥിതി ആഘാതം കുറയ്ക്കുകയും ചെയ്യുന്നു. 187 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ചുള്ള ഒബെന്‍ റോര്‍ ഉത്കണ്ഠയും പരിഹരിക്കുന്നു.ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കണക്റ്റിവിറ്റി ഫീച്ചറുകളുമടക്കം നിരവധി ആധുനിക സവിശേഷതകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ മോട്ടോര്‍സൈക്കിള്‍ പെര്‍ഫോമന്‍സും സുസ്ഥിരതയും സംയോജിക്കുന്ന ഒരു ഇവി തിരയുന്നവര്‍ക്കുള്ള ആകര്‍ഷകമായ ഓപ്ഷനാണ്.

More from DriveSpark

Article Published On: Thursday, September 26, 2024, 10:35 [IST]
English summary
Oben electric announced dussehra offers up to rs 60000 discount on rorr e bike
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X