വെറും 79999 രൂപക്ക് 105 കി.മീ റേഞ്ചുള്ള ഇവി! ഓലയെ 'പടമാക്കാന്‍' ഒഡീസി സ്‌നാപ്പ്

പെട്രോള്‍ വില വളരെ കൂടുതലായത് കൊണ്ടും പരിപാലനച്ചെലവ് കുറവായത് കൊണ്ടും ഇന്ത്യക്കാര്‍ ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതലായി അടുത്ത് കൊണ്ടിരിക്കുകയാണ്. അതില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇപ്പോള്‍ ഏറ്റവും ജനപ്രിയം. മുന്‍നിര ബ്രാന്‍ഡുകള്‍ വരെ ഇപ്പോള്‍ കുറഞ്ഞ വിലയില്‍ നല്ല നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുമ്പോള്‍ ആളുകള്‍ മാറിച്ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

നിങ്ങള്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളാണെങ്കില്‍ ഓരോ ദിവസവും പുതിയ ഓപ്ഷനുകളാണ് മുന്നിലേക്ക് എത്തുന്നത്. ഇപ്പോള്‍ മുംബൈ ആസ്ഥാനമായുള്ള ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സ് രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഒഡീസി സ്‌നാപ് എന്ന ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറും ഒഡീസി E2 എന്ന ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുമാണ് അവ.

odysse snap e2

ഇ-സ്‌കൂട്ടറും ഇലക്ട്രിക് മോട്ടോര്‍സൈക്കിളും അടങ്ങുന്ന ബ്രാന്‍ഡിന്റെ നിലവിലുള്ള ഇവി ശ്രേണിയിലേക്കാണ് പുതിയ സ്‌നാപ്പും E2-വും ചേരുന്നത്. പുതിയ ഒഡീസി സ്‌നാപ്പ് ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന് 79,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. അതേസമയം ഒഡീസി E2 ലോ സ്പീഡ് ഇവി വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇത് വെറും 69,999 രൂപയ്ക്ക് സ്വന്തമാക്കാം. എക്‌സ്-ഷോറൂം വിലകളാണിത്.

ഒഡീസി E2 ലോ-സ്പീഡ് സ്‌കൂട്ടറിനെ കുറിച്ച് പറയുമ്പോള്‍ ഇതിന് 250 വാട്ട് മോട്ടോര്‍ ആണ് കരുത്ത് പകരുന്നത്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ മാത്രമാണ് ഇതിന്റെ വേഗത. അതുകൊണ്ട് തന്നെ ഈ ഇവി ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമായി വരില്ല. എന്നിരുന്നാലും ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ഹെല്‍മെറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്.

odysse snap e2 launch

ഒറ്റചാര്‍ജില്‍ 70 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ചാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. നാല് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ലോ സ്പീഡ് ഇവി വിഭാഗത്തില്‍ നിരവധി മോഡലുകളുടെ വെല്ലുവിളി ഒഡീസി E2 അഭിമുഖീകരിക്കേണ്ടതായി വരും. കഴിഞ്ഞ വര്‍ഷം ഒഡീസി വേഡര്‍ എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയ ശേഷമുള്ള ബ്രാന്‍ഡിന്റെ രണ്ടാമത്തെ പ്രധാന ലോഞ്ചാണ് പുതിയ സ്‌നാപ്പ്.

2,000 വാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഒഡീസി സ്‌നാപ്പിന് കരുത്തേകുന്നത്. വാട്ടര്‍ റെസിസ്റ്റന്റ് IP67റേറ്റഡ് മോട്ടോര്‍ ആണിത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആണ് ഇതിന്റെ പരമാവധി വേഗത.AIS 156 സര്‍ട്ടിഫൈഡ് LFP ബാറ്ററി പായ്ക്കില്‍ നിന്നാണ് ഒഡീസി സ്‌നാപ്പ് പവറെടുക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 105 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

നാല് മണിക്കൂറില്‍ താഴെ മാത്രമാണ് ചാര്‍ജിംഗ് സമയമെന്നതും ഒരു പ്ലസാണ്. കൃത്യമായ ബാറ്ററി ലെവല്‍, ഡിസ്റ്റന്‍സ് ടു എംറ്റി തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന CAN എനാബിള്‍ഡ് ഡിസ്പ്ലേയും സ്നാപ്പിന് ലഭിക്കുന്നു. മാത്രമല്ല ഈ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ ക്രൂയിസ് കണ്‍ട്രോള്‍ സഹിതമാണ് എത്തുന്നത്. എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഓല S1 X, ഒഖിനാവ റിഡ്ജ് എന്നിവയടക്കമുള്ള ഇവികള്‍ക്ക് കടുത്ത വെല്ലുവിളിയാകും ഒഡീസി സ്‌നാപ്പ്.

കഴിഞ്ഞ മാസം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ചില്ലറ വില്‍പ്പന 64,000 യൂണിറ്റായി കുത്തനെ ഇടിഞ്ഞിരുന്നു. 2024 മാര്‍ച്ചില്‍ പക്ഷേ മെഗാ വില്‍പ്പനയായിരുന്നു നടന്നത്. സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസം 137,146 യൂണിറ്റായിരുന്നു വില്‍പ്പന. ഫെയിം II സബ്സിഡി സ്‌കീമിന്റെ അവസാന മാസമായതിനാലാണ് 2024 മാര്‍ച്ച് മാസത്തില്‍ എക്കാലത്തെയും മികച്ച പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തിയത്. 2024 ഏപ്രിലില്‍ 64,013 യൂണിറ്റുകളായിരുന്നു വില്‍പ്പന.

ഫെയിം സ്‌കീം അവസാനിച്ചതോടെ സബ്സിഡി കുറഞ്ഞത് ഡിമാന്‍ഡ് 4 ശതമാനം ഇടിയാന്‍ കാരണമായി. മാത്രമല്ല ഇതേകാരണം കൊണ്ട് മിക്ക മുന്‍നിര ഇലക്ട്രിക് ടു-വീലര്‍ നിര്‍മാതാക്കളും അവരുടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയും ചെയ്തു. ടിവിഎസ്, ബജാജ് ഓട്ടോ, ഏഥര്‍ എനര്‍ജി, ഹീറോ വിഡ എന്നിവയെല്ലാം തങ്ങളുടെ ഉല്‍പ്പന്ന വിലകള്‍ ഉയര്‍ത്തി. അേതസമയം വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ഓല തങ്ങളുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില കുറച്ച് ഏവരെയും ഞെട്ടിക്കുകയാണ് ചെയ്തത്.

അത് അവരുടെ വില്‍പ്പനയില്‍ പ്രതിഫലിക്കുകയും ചെയ്തു. മാര്‍ച്ചിന് ശേഷം ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വില്‍പ്പന 2024 ഏപ്രിലില്‍ ഓല സ്വന്തമാക്കി മാത്രമല്ല 52 വിപണി വിഹിതവും കൈയ്യടക്കി. ഓലയുടെ S1X ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ 69999 രൂപ ആമുഖ വിലയ്ക്കാണ് ഓഫര്‍ ചെയ്യുന്നത്. ഇത് ചിലപ്പോള്‍ കൂടിയേക്കാം. ഏതായാലും ഓലയെ 'പടമാക്കാന്‍' ഉദ്ദേശിച്ചാണ് ഒഡീസി സ്‌നാപ്പ് കൊണ്ടുവന്നിരിക്കുന്നത്. അത് നടക്കുമോ എന്ന് നമുക്ക് കാണാം.

More from DriveSpark

Article Published On: Friday, May 3, 2024, 11:47 [IST]
English summary
Odysse snap e2 electric scooters launched in india price powertrain range feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X