റോഡിൽ ഇനി ഓല സ്‌കൂട്ടറുകളുടെ എണ്ണം കൂടും! വരാന്‍ പോകുന്നത് 5 വറൈറ്റി ഐറ്റംസ്

ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക് എല്ലാ വര്‍ഷവും സ്വാതന്ത്ര്യ ദിനത്തിന് നടത്തുന്ന പരിപാടിയില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്താറുണ്ട്. ഇന്നലെ കന്നി ഇലക്ട്രിക് മോട്ടോര്‍സെക്കിളായ റോഡ്‌സ്റ്റര്‍ സീരീസിന്റെ അവതരണമായിരുന്നു മുഖ്യ അജണ്ട. 74,999 രൂപ മുതലാണ് ഓല റോഡ്‌സ്റ്റര്‍ X മോട്ടോര്‍സൈക്കിളിന്റെ വില ആരംഭിക്കുന്നത്. നിരവധി ഫീച്ചറുകളും തരക്കേടില്ലാത്ത റേഞ്ചും ഓഫര്‍ ചെയ്യുന്ന ഓല റോഡ്‌സ്റ്റര്‍ ഇലക്ട്രിക് ബൈക്ക് വിഭാഗത്തില്‍ ഒരു ഗെയിംചെയിഞ്ചര്‍ ആകുമെന്നാണ് കരുതപ്പെടുന്നത്. ഇതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം നടന്ന ഇവന്റില്‍ ഓല തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ലൈനപ്പ് വിപുലീകരിക്കാന്‍ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചു.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലെ ഭാവി പദ്ധതികള്‍ വിശദീകരിച്ച കമ്പനി അധികൃതര്‍ വിവിധ സെഗ്മെന്റുകളിലുടനീളം പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ പോകുന്നതായി അറിയിച്ചു. നിലവില്‍ S1 സീരീസിന് കീഴിലാണ് ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണനം ചെയ്യുന്നത്. S2, S3 ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചുകൊണ്ട് ഇവി ഓഫറുകള്‍ വൈവിധ്യവത്കരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ola electric working on sporty touring scooters

S2, S3 ശ്രേണികള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ കൂടുതല്‍ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്യാനാണ് ഓല ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് 15-ന് നടന്ന ഇവന്റില്‍ ഓല അഞ്ച് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പ്രദര്‍ശിപ്പിച്ചു. S2 ശ്രേണിയില്‍ സിറ്റി, ടൂറര്‍, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകള്‍ ഉണ്ട്. അതേസമയം, ഗ്രാന്‍ഡ് അഡ്വഞ്ചര്‍, ഗ്രാന്‍ഡ് ടൂറര്‍ മോഡലുകളാണ് S3 ശ്രേണിയിലുള്ളത്.

ഈ മോഡലുകള്‍ പ്രാരംഭ വികസന ഘട്ടത്തിലാണെന്നാണ് തോന്നുന്നത്. വരും വര്‍ഷങ്ങളില്‍ പ്രീമിയം ഇലക്ട്രിക് ടൂവീലര്‍ വിഭാഗം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഓല ഈ വിഭാഗത്തില്‍ കണ്ണുവെച്ചിട്ടുണ്ട്. ഓല ഇലക്ട്രിക് തങ്ങളുടെ വരാനിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മൂന്നാം തലമുറ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു. മെച്ചപ്പെട്ട പെര്‍ഫോമന്‍സും റേഞ്ചും വാഗ്ദാനം ചെയ്യുന്നതായിരിക്കും ഇത്.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഇന്ത്യക്കാര്‍ക്ക് വില വളരെ പ്രധാനമാണ്. ഓലയുടെ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില ഏതായാലും 2 ലക്ഷം രൂപയ്ക്ക് മുകളിലാവാനാണ് സാധ്യത കൂടുതല്‍. നൂതന പ്ലാറ്റ്ഫോമുകളിലൂടെ പെര്‍ഫോമന്‍സും റേഞ്ചും മെച്ചപ്പെടുത്തുന്നതിനൊപ്പം പുതിയ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള പ്രീമിയം ഓഫറുകളിലൂടെ മോഡല്‍ നിര വിപുലീകരിക്കുന്നത് ഓല ഇലക്ട്രിക്കിന്റെ തന്ത്രത്തില്‍ പെട്ടതാണ്. എന്നിരുന്നാലും ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള ഈ തീരുമാനങ്ങള്‍ക്കൊപ്പം തന്നെ ഓലയുടെ സര്‍വീസിംഗിനെ കുറിച്ചുള്ള പരാതികള്‍ കൂടി പരിഹരിക്കേണ്ടതായുണ്ട്.

കഴിഞ്ഞ ദിവസം അവതരിപ്പിച്ച റോഡ്സ്റ്റര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ മോഡലിനെ കുറിച്ച് പറയുമ്പോള്‍ ഇത് മൂന്ന് വേരിയന്റുകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. റോഡ്സ്റ്റര്‍ X, റോഡ്സ്റ്റര്‍, റോഡ്സ്റ്റര്‍ പ്രോ എന്നിവയാണ് ഇലക്ട്രിക് ബൈക്കിന്റെ വേരിയന്റുകള്‍. 2.5kWh, 3.5kWh, 4.5kWh എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ബാറ്ററി ഓപ്ഷനുകളോടെയാണ് റോഡ്സ്റ്റര്‍ X വാങ്ങാനാവുന്നത്. ഇവയ്ക്ക് 74,999, രൂപ, 84,999, രൂപ, 99,999 രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

അതേസമയം റോഡ്സ്റ്റര്‍ മോഡല്‍ 3 kWh, 4.5kWh, 6kWh എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ കിട്ടും. ഇവയ്ക്ക് യഥാക്രമം 1,04,999 രൂപ, 1,19,999 രൂപ, 1,39,999 രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ബാാറ്ററി ശേഷിയും വിലയും കൂടാതെ റോഡ്സ്റ്റര്‍ X, റോഡ്സ്റ്റര്‍ വേരിയന്റുകളുടെ റേഞ്ചിലും വ്യത്യാസമുണ്ട്.

ടോപ്പ്-സ്‌പെക്ക് X ട്രിമ്മിന് പരമാവധി 200 കിലോമീറ്റര്‍ റേഞ്ചും 124 കിലോമീറ്റര്‍ ടോപ്പ് സ്പീഡുമാണ് ലഭിക്കുന്നത്. അതേസമയം റോഡ്സ്റ്റര്‍ അതിന്റെ ടോപ്പ് സ്‌പെക്ക് വേരിയന്റില്‍ 248 കി.മീ. റേഞ്ചും 126 കി.മീ. ടോപ്പ് സ്പീഡും വാഗ്ദാനം ചെയ്യും. നിരവധി നൂതന ഫീച്ചറുകളുമായാണ് ഈ ബൈക്ക് വരുന്നത്.

എന്‍ട്രി ലെവല്‍ വേരിയന്റില്‍ സിഗ്‌നേച്ചര്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, 4.3 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ, ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകള്‍, 18 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഓലയുടെ പുത്തന്‍ ഇ-ബൈക്ക് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ മോഡല്‍ ഇപ്പോള്‍ ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരിയില്‍ ആയിരിക്കും ഓല റോഡ്‌സ്റ്ററിന്റെ ഡെലിവറി ആരംഭിക്കുകയെന്നാണ് വിവരം.

More from DriveSpark

Article Published On: Friday, August 16, 2024, 14:01 [IST]
English summary
Ola developing 5 premium electric scooters will introduce s2 and s3 range
കൂടുതല്‍... #electric bike #ola electric #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X