ഓലയും ടിവിഎസും മുന്നിൽ തന്നെ, ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പന പൊടിപൊടിച്ചു
പുത്തൻ ലോഞ്ചിലൂടെ നിരവധി വാഹനങ്ങൾ ഇലക്ട്രിക് ടൂവീലർ രംഗത്തേക്ക് എത്തുന്നുണ്ട്. അത് കൊണ്ട് തന്നെ വിൽപ്പനയും കൂടുകയാണ്. 2024 ജനുവരിയിൽ മൊത്തം 81,608 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിച്ചത്, 2023 ജനുവരിയിൽ വിറ്റ 64,694 യൂണിറ്റുകളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ 26.14 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്, 2023 ഡിസംബറിൽ 75,522 യൂണിറ്റുകൾ വിറ്റഴിച്ചതോടെ, 8.06 ശതമാനം വളർച്ചയും രേഖപ്പെടുത്തി.
ഓല, ടിവിഎസ് മോട്ടോർ, ബജാജ് എന്നീ മൂന്ന് വാഹന നിർമ്മാതാക്കൾ മാത്രമാണ് കഴിഞ്ഞ മാസം 10,000 യൂണിറ്റിന് മുകളിൽ ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന നടത്തിയത്. നിരവധി സെഗ്മെൻ്റ് ഫസ്റ്റ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന സ്കൂട്ടറുമായി 2024 ജൂണിൽ നടക്കുന്ന ഏഥർ കമ്മ്യൂണിറ്റി ദിനത്തിലോഞ്ചിനായി കമ്പനി തയ്യാറെടുത്തിരിക്കുകയാണ്.

ആമ്പിയർ (ഗ്രീവ്സ്) ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന 2023 ജനുവരിയിൽ വിറ്റ 87 യൂണിറ്റുകളിൽ നിന്ന് 2,352 യൂണിറ്റുകളായി വർധിച്ചിട്ടുണ്ട്. ഹീറോ മോട്ടോകോർപ്പിൻ്റെ ഇലക്ട്രിക് സ്കൂട്ടർ വിഡയുടെ വിൽപ്പന കഴിഞ്ഞ മാസം 1,491 യൂണിറ്റായിരുന്നു, 2023 ജനുവരിയിൽ വിറ്റ 157 യൂണിറ്റുകളേക്കാൾ 849.68 ശതമാനം വളർച്ചയുണ്ടായപ്പോൾ 2023 ഡിസംബറിൽ വിറ്റ 1,594 യൂണിറ്റിൽ നിന്ന് 6.46 ശതമാനം കുറഞ്ഞിട്ടുണ്ട്.
ഏഥർ എനർജിയും ഓലയും പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ അരങ്ങുവാണിരുന്ന രംഗത്തേക്ക് ടിവിഎസ് ഐക്യൂബുമായി എത്തി തങ്ങളുടെ സാന്നിധ്യമറിയിച്ചിരുന്നു. എന്നാൽ കൂടുതൽ ആളുകളും മറ്റ് ബ്രാൻഡുകളെയാണ് തങ്ങളുടെ ആദ്യ ചോയ്സായി പരിഗണിച്ചത്. എന്നാൽ എതിരാളികളുമായി കട്ടക്ക് ഇടിച്ചു നില്ക്കാൻ പുതിയ X ഇവി പുറത്തിറക്കിയിരുന്നു.

പെട്രോൾ ഹെഡ് യുവതലമുറയ്ക്ക് എൻടോർഖ് സ്കൂട്ടർ എങ്ങനെയാണോ അങ്ങനെയാവാനാണ് പുതിയ ടിവിഎസ് X ഇലക്ട്രിക് പണികഴിപ്പിച്ചിരിക്കുന്നത്. പെർഫോമൻസ് ഇലക്ട്രിക് സ്കൂട്ടറായി വരുന്ന ഈ മോഡലിന് 2.50 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ആദ്യത്തെ 2,000 കസ്റ്റമേഴ്സിന് 18,000 രൂപയുടെ പ്രത്യേക ഫസ്റ്റ് എഡിഷൻ പാക്കേജും ഇവിക്കൊപ്പം ലഭ്യമാവും.
ജനപ്രിയമായ ഐക്യൂബ് ഫാമിലി ഇലക്ട്രിക് സ്കൂട്ടറായ ഐക്യൂബിന് ശേഷമുള്ള കമ്പനിയുടെ രണ്ടാമത്തെ വൈദ്യുത വാഹനമാണിത്. എങ്കിലും ഹൈ ക്ലാസ് പ്രീമിയം സ്കൂട്ടറായാണ് ഇത് രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. പെർഫോമൻസിലായാലും സാങ്കേതികവിദ്യയിലായാലും പുതിയ ടിവിഎസ് X ഇവിക്ക് എതിരാളികളില്ലെന്നു വേണം പറയാൻ. 2018-ൽ അവതരിപ്പിച്ച ക്രിയോൺ കൺസെപ്റ്റിൽ നിന്നും ഡിസൈൻ കടമെടുത്താണ് X പണികഴിപ്പിച്ചിരിക്കുന്നത്.

കാഴ്ച്ചയിലെ റോബോട്ടിക് സ്റ്റൈൽ ആരെയും കൈയിലെടുക്കാൻ പ്രാപ്തമാണെന്ന് നിസംശയം പറയാം. പരമ്പരാഗത സ്കൂട്ടറുകളേക്കാൾ 2.5 മടങ്ങ് കാഠിന്യമുള്ളതായി പറയപ്പെടുന്ന പുതുതായി വികസിപ്പിച്ച Xleton പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ പെർഫോമൻസ് സ്കൂട്ടർ നിർമിച്ചിട്ടുള്ളത്. റൈഡർക്കായി വീതിയേറിയ സ്പ്ലിറ്റ് സീറ്റുകളുമായാണ് മോഡൽ വരുന്നത്. എക്സ്റ്റെൽത്ത്, എക്സ്ട്രൈഡ്, സോണിക്ക് എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായാണ് ഇ-സ്കൂട്ടർ വരുന്നത്.
അതോടൊപ്പം തെരഞ്ഞെടുക്കാവുന്ന റീജനറേറ്റീവ് ബ്രേക്കിംഗും ടിവിഎസ് X ഇവിയുടെ ഭാഗമാണ്. കമ്പനി ആന്തരികമായി വികസിപ്പിച്ചെടുത്ത നാവ്പ്രോ എന്ന പുതിയ തലമുറ SmartXonnect പ്ലാറ്റ്ഫോമാണ് ഇതിന് ലഭിക്കുന്നത്. ഇലക്ട്രിക് സ്കൂട്ടറിന്റെ എല്ലാ സവിശേഷതകളും പ്രാപ്തമാക്കുന്ന 10.25 ഇഞ്ച് എച്ച്ഡി ടിൽറ്റ് സ്ക്രീൻ സജ്ജീകരണവും പ്രീമിയം ഫീലാണ് ഒരുക്കുന്നത്. നാവിഗേഷൻ, ഗെയിമുകൾ, മ്യൂസിക് എന്നിവയും അതിലേറെയും പോലുള്ള സംവിധാനങ്ങൾ ഉൾപ്പെടെ ഒന്നിലധികം ആപ്പുകൾ പ്രവർത്തിപ്പിക്കാൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് കഴിയും.

ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പൂർണമായും കസ്റ്റമൈസ് ചെയ്യാനാവുന്നതാണ്. വളരെ പ്രായോഗികമായ 19 ലിറ്ററാണ് അണ്ടർസീറ്റ് സ്റ്റോറേജായി ടിവിഎസ് നൽകിയിരിക്കുന്നത്. ക്രാഷ് ഡിറ്റക്ഷൻ, സ്പീഡ് ലിമിറ്റ്, ഓവർ സ്പീഡ് അലേർട്ട്, ടോവിംഗ് അലേർട്ട്, ജിയോഫെൻസിംഗ്, ഓട്ടോ ലോക്കിംഗ് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന ടിവിഎസ് സ്മാർട്ട് ഷീൽഡ് സജ്ജീകരിച്ചാണ് X ഇലക്ട്രിക് സ്കൂട്ടർ വരുന്നത്.


Click it and Unblock the Notifications








