സര്‍വീസ് സെന്ററുകള്‍ 1000 ആകും, വൈകിയാല്‍ പകരം സ്‌കൂട്ടര്‍! ഓല ഇനി സന്തോഷത്തോടെ സര്‍വീസിന് കൊടുക്കാം

ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. ഓരോ മാസവും വന്‍ തോതിലാണ് ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിക്കുന്നത്. കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ഉപഭോക്തൃ അടിത്തറയില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നത് കമ്പനിക്ക് മെച്ചമാണെങ്കിലും അതിനൊപ്പം ധാരാളം വെല്ലുവിളികളും ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇവികള്‍ വിറ്റഴിക്കുന്നതല്ലാതെ വയുടെ സര്‍വീസിന്റെ കാര്യത്തല്‍ ഓല അലംഭാവം പ്രകടിപ്പിക്കുന്നതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. ഉപഭോക്താക്കളുടെ ഇത്തരം ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഓല വില്‍പ്പനാനന്തര സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള 'ഹൈപ്പര്‍ സര്‍വീസ്' എന്ന സമഗ്ര പദ്ധതി ആരംഭിച്ചിട്ടുണ്ട്. അതിനെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

സര്‍വീസ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഭാവിയിലെ പ്രശ്നങ്ങള്‍ തടയുന്നതിനുമായി ഹൈപ്പര്‍ സര്‍വീസ് എന്ന പുതിയ സംരംഭത്തിന് കീഴില്‍ ഓല നിരവധി കാര്യങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. സര്‍വീസ് ഡെലിവറി വേഗത്തിലാക്കുന്നതിലൂടെ ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വാഹനം സര്‍വീസിന് നല്‍കി അവ തിരികെ ലഭിക്കാന്‍ കാലതാമസം നേരിടുന്നത് ഉപഭോക്താക്കളുടെ ദൈനംദിന യാത്രകളെ ബാധിക്കും. ഇതിന് പരിഹാരം കാണാനായി സര്‍വീസിംഗിന് കാലതാമസം നേരിടുന്ന ഉപഭോക്താക്കള്‍ക്ക് ഓല സൗജന്യ കാബ് കൂപ്പണുകള്‍ വാഗ്ദാനം ചെയ്യുന്നു.

ola electric hyperservice campaign

നിലവില്‍ ഓല ഇലക്ട്രിക്കിന് ഇന്ത്യയിലുടനീളം 500 സമര്‍പ്പിത സര്‍വീസ് സെന്ററുകളാണ് ഉള്ളത്. ഡിസംബര്‍ അവസാനത്തോടെ ഇത് 1000 ആയി ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. ഈ വിപുലീകരണം കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കായി സര്‍വീസ് സെന്ററിലേക്ക് നേരിട്ട് കൊണ്ടുവരാന്‍ സഹായിക്കും. ഹൈപ്പര്‍ സര്‍വീസ് ഉപയോഗിച്ച് ഞങ്ങളുടെ നെറ്റ്വര്‍ക്ക് വിപുലീകരിക്കുകയും ആവശ്യാനുസരണം എഐ പവര്‍ഡ് സര്‍വീസ് ഉപയോഗിച്ച് മികച്ച ഉടമസ്ഥാനുഭവം പ്രദാനം ചെയ്യുമെന്നും ഓല സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ എക്‌സില്‍ കുറിച്ചു.

സര്‍വീസ് ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പാര്‍ട്‌നര്‍ഷിപ്പ് പ്രോഗ്രാമിന് കീഴില്‍ ഇരുചക്ര വാഹന വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുന്ന സ്വതന്ത്ര മെക്കാനിക്കുകള്‍ക്ക് പരിശീലനം നല്‍കാനും ഓല തീരുമാനിച്ചു. ഓലയുടെ നെറ്റ്വര്‍ക്ക് പ്രോഗ്രാമിന്റെ ഭാഗമായി രാജ്യ വ്യാപകമായി ഏകദേശം ഒരു ലക്ഷം മെക്കാനിക്കുകളെ തിരഞ്ഞെടുക്കാനാണ് ലക്ഷ്യമിടുന്നത്.

ola electric hyperservice campaign

പരിശീലനം ലഭിക്കുന്ന ഈ മെക്കാനിക്കുകള്‍ അവരുടെ വര്‍ക്ക്ഷോപ്പുകളില്‍ ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സര്‍വീസ് ചെയ്യും. ചെറിയ പ്രശ്നങ്ങള്‍ക്ക് സര്‍വീസ് സെന്ററില്‍ പോകാതെ പ്രാദേശികമായി തന്നെ പരിഹാരം കാണാനുള്ള സൗകര്യമൊരുക്കുകയാണ് ഈ പരിപാടി. ഉപഭോക്താക്കള്‍ക്ക് സമയബന്ധിതമായ സേവനം ഉറപ്പാക്കാനായി ബുക്ക് ചെയ്ത വാഹനങ്ങള്‍ക്ക് അതേ ദിവസം തന്നെ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് ഓല ഉറപ്പ് നല്‍കുന്നു.

സര്‍വീസിംഗിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുകയാണെങ്കില്‍ ഉപഭോക്താവിന്റെ സ്‌കൂട്ടര്‍ ശരിയാക്കുന്നത് വരെ താല്‍ക്കാലികമായി ഒരു ഓല S1 സ്‌കൂട്ടര്‍ നല്‍കുന്ന ക്വിക്ക് സര്‍വീസ് ഗ്യാരണ്ടിയും കമ്പനി ലോഞ്ച് ചെയ്യും. ഇതോടൊപ്പം ഓല കെയര്‍ പ്ലസ് ഉപഭോക്താക്കള്‍ക്ക് സൗജന്യ ക്യാബ് സര്‍വീസ് കൂപ്പണുകളും ലഭിക്കും. സ്‌കൂട്ടര്‍ സര്‍വീസിംഗിന് കയറ്റുന്ന സമയത്ത് ഓല ക്യാബുകള്‍ പണച്ചെലവില്ലാതെ ബുക്ക് ചെയ്യാന്‍ ഇത് ഉപഭോക്താക്കളെ അനുവദിക്കുന്നു.

ഈ പ്രഖ്യാപനങ്ങള്‍ക്ക് ഓല ഉപഭോക്താക്കള്‍ കൈയ്യടികളോടെ സ്വീകരിച്ചു. സര്‍വീസ് നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെയാണ് ഹൈപ്പര്‍ സര്‍വീസ് അടയാളപ്പെടുത്തുന്നത്.കൂടാതെ, ഓലയുടെ മൂവ് ഒഎസിന്റെ അടുത്ത പതിപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അപ്ഡേറ്റുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇത് ഓണ്‍ലൈനായി നിരവധി മെയിന്റനന്‍സ് പ്രവര്‍ത്തികള്‍ കണ്ടെത്താനും പരിഹരിക്കാനും ലക്ഷ്യമിടുന്നു. ഈ മുന്നേറ്റം ഭാവിയില്‍ സ്‌കൂട്ടര്‍ തകരാറിലാകുന്നത് കുറയ്ക്കുമെന്നും മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

സര്‍വീസിനുള്ള കാലതാമസവും മറ്റ് പ്രശ്നങ്ങളും മൂലം നിരാശരായ നിരവധി ഉപഭോക്താക്കള്‍ക്ക് ഓലയുടെ പുതിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. സര്‍വീസ് സെന്ററുകളിലേക്ക് നേരിട്ടുള്ള പ്രവേശനം നല്‍കുന്നതിലൂടെയും മെക്കാനിക്കുകളെ പരിശീലിപ്പിക്കുന്നതിലൂടെയും അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുകയും ചെയ്യുക വഴി ഓല പ്രധാന ഉപഭോക്തൃ ആശങ്കകള്‍ പരിഹരിക്കുന്നു. ഓണ്‍ലൈന്‍ മെയിന്റനന്‍സുകള്‍ക്കായി എഐ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പരിപാലനത്തില്‍ വിപ്ലവം സൃഷ്ടിക്കും.

More from DriveSpark

Article Published On: Sunday, September 29, 2024, 10:00 [IST]
English summary
Ola electric announced hyperservice campaign will offer backup scooters free cab coupons if service
കൂടുതല്‍... #ola electric #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X