ഓഫറിട്ടതോടെ ഇരച്ചെത്തി ജനം! ഈ മാസവും 25000 രൂപ ഡിസ്‌കൗണ്ടില്‍ സ്‌കൂട്ടര്‍ തരാമെന്ന് ഓല

പണ്ടും അതേ ഇന്നും അതേ ഓണ്‍ലൈനായാലും ഓഫ്‌ലൈനായാലും ഓഫറുള്ളിടത്ത് കച്ചവടം കൂടുമെന്ന കാര്യം പച്ചയായ സത്യമാണ്. ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ ആളുകളുടെ ഈ മനസ്ഥിതി മുതലെടുക്കാനായി വര്‍ഷാവര്‍ഷം ഓരോ സീസണിലും 'ബിഗ് ബില്യണ്‍ ഡെയ്‌സ്', 'ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍' എന്നീ പേരുകളില്‍ സെയിലുകള്‍ നടത്തുന്നു.

ഏന്തെങ്കിലും ഗാഡ്ജറ്റോ മറ്റ് ഉല്‍പ്പന്നങ്ങളോ വാങ്ങാന്‍ ചിന്തിക്കുന്ന ഉപഭോക്താക്കള്‍ ഈ സെയില്‍ സീസണ്‍ വരുന്നത് വരെ കാത്തിരിക്കുന്ന സ്ഥിതിവിശേഷമാണ്. ഏതാണ്ട് ഇതേ തന്ത്രമാണ് ഓല ഇലക്ട്രിക് (Ola Electric) ഇപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ഓഫര്‍ നല്‍കി ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കുന്ന ഓല കഴിഞ്ഞ ഏതാനും മാസങ്ങളായി ബമ്പര്‍ വില്‍പ്പനയാണ് ആസ്വദിക്കുന്നത്. ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 35000 രജിസ്‌ട്രേഷനുകളാണ് ഓല രേഖപ്പെടുത്തിയത്.

ola electric scooter price cut

ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസവും മികച്ച പ്രകടനം തുടരാന്‍ ഫെബ്രുവരിയില്‍ നടപ്പാക്കിയ ഓഫര്‍ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. കഴിഞ്ഞ മാസം വാലന്‍ൈറന്‍സ് ഡേ പ്രമാണിച്ചാണ് S1 പ്രോ, S1 എയര്‍, S1 X+ എന്നീ മോഡലുകള്‍ക്ക് 25000 രൂപ വരെ ഡിസ്‌കൗണ്ടിട്ടത്. പുത്തന്‍ തീരുമാനത്തോടെ ഈ സ്‌കൂട്ടറുകള്‍ കുറഞ്ഞ വിലയില്‍ മാര്‍ച്ച് അവസാനം വരെ വാങ്ങാം.

സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സുകളിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തെ പിന്തുണച്ച് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് കൂടുതല്‍ ആക്‌സസ് ചെയ്യാവുന്നതും താങ്ങാനാവുന്നതുമാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. മാര്‍ച്ച് മാസം ഓല ഇലക്ട്രിക്കിന്റെ S1 പ്രോ സ്വന്തമാക്കാന്‍ എത്തുന്നവര്‍ക്ക് 1.30 ലക്ഷം രൂപ മാത്രം മുടക്കിയാല്‍ മതിയാവും. അതേസമയം S1 എയറാണ് നോക്കുന്നതെങ്കില്‍ ഈ മാസം 1.05 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയില്‍ വാഹനം സ്വന്തമാക്കാം.

ola electric scooter price cut

ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ ഇവിയായ S1 X പ്ലസിന് ഫെബ്രുവരിയില്‍ 85,000 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടി വരിക. 79,999 രൂപ മുതലാണ് ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയുടെ വില ആരംഭിക്കുന്നത്. S1 എയര്‍, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററി പായ്ക്കിന് ഇപ്പോള്‍ 8 വര്‍ഷത്തെ അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ വാറണ്ടിയും ഓല ഇലക്ട്രിക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

നിലവിലുണ്ടായിരുന്ന ഉപഭോക്താക്കള്‍ക്ക് കമ്പനി അധികമായി 5,000 രൂപയ്ക്ക് ഒരു ലക്ഷം കിലോമീറ്റര്‍ എക്സ്റ്റന്‍ഡഡ് വാറണ്ടിയും വാഗ്ദാനം ചെയ്യും. അതേസമയം 1.25 ലക്ഷം കിലോമീറ്റര്‍ എക്സ്റ്റന്‍ഡഡ് വാറണ്ടി ഓപ്ഷന്‍ 12,500 രൂപയ്ക്ക് ലഭ്യമാണ്. ഒരു ഇവി സ്വന്തമാക്കുന്നതിനെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ആശങ്കകള്‍ ലഘൂകരിക്കാന്‍ ഓലയുടെ പുതിയ വാറണ്ടി ഓഫറുകള്‍ സഹായിക്കും.

ola s1 pro gen 2

പരമ്പരാഗത പെട്രോള്‍ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായ വിലയില്‍ ലഭ്യമാക്കി അവ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഓല ഇലക്ട്രിക്കിന്റെ തന്ത്രം. കമ്പനിയുടെ ശക്തമായ ഇന്‍-ഹൗസ് സാങ്കേതികവിദ്യയില്‍ നിന്നും നിര്‍മ്മാണ ശേഷിയില്‍ നിന്നും ലഭിക്കുന്ന പ്രയോജനം കാരണമാണ് അക്രമണാത്മകമായ വില നിര്‍ണയത്തിന് ഓലയെ സഹായിക്കുന്നത്.

മാത്രമല്ല സര്‍ക്കാറിന്റെ മാനുഫാക്ചറിംഗ് ഇന്‍സെന്റീവുകള്‍ക്ക് യോഗ്യത നേടിയതും മത്സരാധിഷ്ഠിത വില നല്‍കാന്‍ ഓലയെ പ്രാപ്തമാക്കുന്നു. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന് കീഴില്‍ ഡൊമസ്റ്റിക് വാല്യു അഡീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ഇരുചക്രവാഹന കമ്പനിയായി അടുത്തിടെ ഓല മാറിയിരുന്നു. 2024 ഏപ്രിലോടെ തങ്ങളുടെ സര്‍വീസ് ശൃംഖല വികസിപ്പിക്കാനുള്ള പരിപാടിയിലാണ് ഓല ഇലക്ട്രിക്.

ola s1 air

നിലവിലുള്ള 414-ല്‍ നിന്ന് സര്‍വീസ് സെന്ററുകളുടെ എണ്ണം ഏകദേശം 600 ആയി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വിപുലീകരണം ഓല ഉപഭോക്താക്കള്‍ക്ക് മികച്ച വില്‍പ്പനാനന്തര സേവനം ലഭ്യമാക്കാന്‍ സഹായിക്കുമെന്നാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി പ്രതീക്ഷിക്കുന്നത്. മാത്രമല്ല അടുത്ത പാദത്തോടെ അതിവേഗ ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് 10,000 പോയിന്റായി വികസിപ്പിക്കാനാണ് ഓല ഇലക്ട്രിക് പദ്ധതിയിടുന്നത്.

വില്‍പന ത്വരിതപ്പെടുത്തുന്നതിന് പോര്‍ട്ട്ഫോളിയോയില്‍ കൂടുതല്‍ താങ്ങാനാവുന്ന മോഡലുകള്‍ ഉള്‍പ്പെടുത്താനും ഓലക്ക് പദ്ധതികളുണ്ട്. ഇത്രയും കുറഞ്ഞ വിലയില്‍ ഇവികള്‍ ലഭ്യമാക്കി ഐസി എഞ്ചിന്‍ യുഗത്തിന് അന്ത്യം കുറിക്കാനാണ് ഓലയുടെ ശ്രമം. ഓഫറില്‍ ഇവി കിട്ടിയാല്‍ ഒരെണ്ണം നോക്കാമെന്ന മൈന്‍ഡുള്ള നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഈ ലേഖനം അയച്ചുകൊടുക്കാന്‍ മറക്കല്ലേ.

More from DriveSpark

Article Published On: Saturday, March 2, 2024, 10:15 [IST]
English summary
Ola electric announces extension of up to rs 25000 price cut on s1 scooter range till 2024 march end
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X