കളിപ്പാട്ടം വില്‍ക്കുമോ ഇതുപോലെ! 2024-ല്‍ ഇതുവരെ ഓല വിറ്റത് 3 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ഇന്ത്യയില്‍ ഇപ്പോള്‍ നിരവധി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ ഉണ്ടെങ്കിലും ഓല ഇലക്ട്രിക്കിനോളം അസൂയാവഹമായ വളര്‍ച്ച നേടിയ കമ്പനി വേറെയില്ല. ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കള്‍ക്കിടയിലെ മാരുതി സുസുക്കി എന്ന് വേണമെങ്കില്‍ അവരെ വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. സെഗ്‌മെന്റില്‍ 50 ശതമാനം വിപണി വിഹിതം ലക്ഷ്യമിടുന്ന ഓല ഇലക്ട്രിക് ഇപ്പോള്‍ സുപ്രധാനമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഒരു കലണ്ടര്‍ വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം യൂണിറ്റ് റീട്ടെയില്‍ വില്‍പ്പന നേടിയ ആദ്യ ഇവി നിര്‍മ്മാതാവായി ഓല ഇലക്ട്രിക് മാറി. സെപ്റ്റംബര്‍ ഒമ്പതിന് ലോക ഇവി ദിനത്തിലാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി പുത്തന്‍ നേട്ടത്തിലെത്തിയത്.

കേന്ദ്ര സര്‍ക്കാറിന്റെ വാഹന്‍ പോര്‍ട്ടലിലെ റീട്ടെയില്‍ വില്‍പ്പന കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ പത്താം തീയതി രാവിലെ 11 മണിയോടെ ഓല ഇലക്ട്രിക് (Ola Electric) മൊത്തം 3,04,393 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. 2024 കലണ്ടര്‍ വര്‍ഷം അവസാനിക്കാന്‍ ഇനിയും നാല് മാസം ബാക്കിയുണ്ടെന്ന കാര്യം കൂടി ഓര്‍ക്കണം. നടപ്പു വര്‍ഷം ഓല ഇലക്ട്രിക്ക് 4 ലക്ഷം യൂണിറ്റ് വില്‍പ്പന മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ola s1 x range

2024 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ശരാശരി 37,220 യൂണിറ്റാണ് ഓല ഇലക്ട്രിക്കിന്റെ പ്രതിമാസ വില്‍പ്പന. വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്തിപ്പോരുന്ന കമ്പനിക്ക് 41 ശതമാനം വിപണി വിഹിതം നേടാനായി. ഇന്ത്യയില്‍ 1 ലക്ഷം, 2 ലക്ഷം, 3 ലക്ഷം യൂണിറ്റ് വില്‍പ്പന എന്നിങ്ങനെ സുപ്രധാന നാഴികക്കല്ലുകള്‍ താണ്ടിയ ആദ്യത്തെ ഇലക്ട്രിക് ടു-വീലര്‍ നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്.

2023 കലണ്ടര്‍ വര്‍ഷത്തില്‍ ഓല 2,67,365 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 144 ശതമാനം വളര്‍ച്ചയാണ് ഓല നേടിയിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ടിവിഎസ് ഐക്യൂബാണ്. ഇക്കാലയളവില്‍ ഐക്യൂബിന്റെ 1,66,579 യൂണിറ്റാണ് ടിവിഎസ് വിറ്റത്. ടിവിഎസിനേക്കാള്‍ 1,00,786 യൂണിറ്റുകളുടെ ലീഡാണ് ഓല നേടിയത്.

ola s1 pro gen2

2024 സെപ്റ്റംബര്‍ ആദ്യം വരെ 3,04,393 യൂണിറ്റുകള്‍ വിറ്റ ഓല 2023 കലണ്ടര്‍ വര്‍ഷത്തിനേക്കാള്‍ 37,028 യൂണിറ്റ് വോളിയം വര്‍ധന നേടിയിട്ടുണ്ട്. ഇന്ത്യയിലെ ഇവി വിഭാഗം മൊത്തമെടുത്താല്‍ വില്‍പ്പനയുടെ 57 ശതമാനം സംഭാവന ചെയ്യുന്നത് ഇലക്ട്രിക് ടൂവീലറുകളാണ്. ഈ കലണ്ടര്‍ വര്‍ഷം ആദ്യമായി ഇലക്ട്രിക് ടൂവിലര്‍ വില്‍പ്പന 10 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം 9,48,444 യൂണിറ്റായിരുന്നു വില്‍പ്പന. നിലവില്‍ രണ്ട് ലക്ഷം യൂണിറ്റുകള്‍ കുറവുണ്ടെങ്കിലും സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മികച്ച വില്‍പ്പന നേടാനായാല്‍ മാജിക് നമ്പര്‍ പിന്നിടാനാകും. ഓല ഇലക്ട്രിക്കിനെ കൂടാതെ ടിവിഎസ്, ബജാജ് എന്നീ മുന്‍നിര നിര്‍മാതാക്കളും ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു.

ola s1 air

2024 ജനുവരി മുതല്‍ സെപ്റ്റംബര്‍ ആദ്യം വരെ ടിവിഎസ് 1,32,078 ഐക്യൂബുകള്‍ വിതരണം ചെയ്തു. ഇതേ കാലയളവില്‍ ബജാജ് ഓട്ടോ 1,05,680 ചേതക്കുകള്‍ വിറ്റു. ടിവിഎസും ബജാജും തമ്മിലുള്ള അന്തരം കഴിഞ്ഞ വര്‍ഷം 94,642 യൂണിറ്റായിരുന്നു, എന്നാല്‍ ഈ കലണ്ടര്‍ വര്‍ഷം അവസാനിക്കാന്‍ വെറും നാല് മാസം മാത്രം ശേഷിക്കുമ്പോള്‍ ഇത് 26,000 യൂണിറ്റായി ചുരുങ്ങി.

ഓട്ടോ ഭീമന്‍മാര്‍ തമ്മില്‍ ഇലക്ട്രിക് ടൂവീലര്‍ സെഗ്‌മെന്റിലെ വിപണി വിഹിതം ഉയര്‍ത്തുന്നതിനായി നടക്കുന്ന കിടയറ്റ മത്സരം ഇത് സൂചിപ്പിക്കുന്നു. സ്ഥാപിത ബ്രാന്‍ഡുകള്‍ക്കിടയില്‍ വിപണി വിഹിതത്തിനായുള്ള കടുത്ത പോരാട്ടത്തെ ഇത് സൂചിപ്പിക്കുന്നു.ടിവിഎസ്, ബജാജ്, ഏഥര്‍ തുടങ്ങിയ എതിരാളികളെ അപേക്ഷിച്ച് സെഗ്‌മെന്റില്‍ ഓലയുടെ സമഗ്രാധിപത്യം പ്രകടമാണ്. ടിവിഎസ് മോട്ടോര്‍ ഐക്യൂബിലൂടെ 18 ശതമാനവും ബജാജ് ചേതക്കിലൂടെ 14 ശതമാനം വിപണി വിഹിതവും കൈയ്യടക്കി. ഏകദേശം 77000 യൂണിറ്റ് വില്‍പ്പനയുമായി ഏഥറും ഇവരുടെ പിറകിലുണ്ട്.

വില്‍പ്പന ചാര്‍ട്ടുകളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടുന്നതും ഓരോ വര്‍ഷവും പുത്തന്‍ നാഴികക്കല്ലുകള്‍ പിന്നിടുന്നതും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഓലയുടെ ശക്തമായ സ്ഥാനം എടുത്തുകാണിക്കുന്നു. സ്ഥിരമായ പ്രതിമാസ വില്‍പ്പനയും സാങ്കേതികവിദ്യയിലെ തന്ത്രപരമായ പുരോഗതിയും ഇന്ത്യയിലുടനീളമുള്ള ഇവികള്‍ക്കുള്ള അടിസ്ഥാന സൗകര്യ പിന്തുണയുമാണ് അവരുടെ വിജയമന്ത്രം. വര്‍ധിച്ചുവരുന്ന ഉപഭോക്തൃ സ്വീകാര്യതയും സുസ്ഥിര ഗതാഗത പരിഹാരങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണയും ഇലക്ട്രിക് ഇരുചക്രവാഹന വ്യവസായത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ പ്രതിഫലിക്കുന്നു.

More from DriveSpark

Article Published On: Thursday, September 12, 2024, 11:34 [IST]
English summary
Ola electric becomes first ev maker to achieve 3 lakh units retail sales in a single calendar year
കൂടുതല്‍... #ola electric #india #electric bike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X