ടു -വീലർ ഇവി സെഗ്മെന്റ് അടക്കി ഭരിക്കാൻ ഓല; ആവേശമുയർത്തി പുത്തൻ ഇലക്ട്രിക് ബൈക്കിന്റെ ആദ്യ വീഡിയോ പുറത്ത്
ഇലക്ട്രിക് സ്കൂട്ടറുകൾ ഹിറ്റായതിന് പിന്നാലെ ഇലക്ട്രിക് ബൈക്കുകളും വിപണിയിൽ എത്തിക്കും എന്ന ഓലയുടെ ആഹ്വാനം വളരെ ആകാംഷയോടെയാണ് ഇന്ത്യക്കാർ ഏറ്റെടുത്തത്. ഈ ആകാംഷയ്ക്ക് ആക്കം കൂട്ടിക്കൊണ്ടുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഓല ഇലക്ട്രിക്കിൻ്റെ CEO ഭവിഷ് അഗർവാൾ വരാനിരിക്കുന്ന മോഡലിന്റെ ഒരു കുട്ടി വീഡിയോ എക്സ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരിക്കുകയാണ്. ഓല ഓഗസ്റ്റ് 15 -ന് ഒരു ലോഞ്ചിന് തയ്യാറെടുക്കുകയാണ് എന്ന് അടുത്തിടെ വാർത്തകൾ ഉണ്ടായിരുന്നു, ഈ ടീസർ വീഡിയോ ഓല തീർച്ചയായും ഒരു മോഡൽ അനാച്ഛാദനം ചെയ്യും എന്ന് ഉറപ്പിക്കുന്നു.
ഈ വീഡിയോയിൽ വാഹനത്തിന്റെ കൂടുതൽ ഘടകങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. വരാനിരിക്കുന്ന ഓല ഇലക്ട്രിക് മോട്ടോർസൈക്കിൾ മിതമായ വേഗതയിൽ ഒരു കുഞ്ഞ് കയറ്റം കയറുന്നതായി ഇതിൽ കാണാം. റൈഡറുടെ സീറ്റിംഗിനേക്കാൾ അല്പം താഴെയാണ് ഹെഡ്‌ലൈറ്റ് എന്ന് ഇതിൽ നിന്ന് മനസിലാക്കാം. സിംഗിൾ -പീസ് ഹാൻഡിൽബാർ സജ്ജീകരണമാണ് ബൈക്കിൽ വരുന്നത്, കൂടാതെ ഫുട്‌പെഗുകൾ മാന്യമായ ഉയരത്തിലാണ് ക്രമീകിച്ചിരിക്കന്നത്.

അല്പം ചരിഞ്ഞ് മുന്നോട്ടിരിക്കുന്ന റൈഡിംഗ് പോസ്ചറുമായി വരുന്ന ഒരു കമ്മ്യൂട്ടർ ബൈക്ക് ആയിരിക്കാം എന്ന അനുമാനത്തിലേക്ക് ഈ നിരീക്ഷണങ്ങൾ നയിക്കുന്നു. "ഒരു ടെസ്റ്റ് റൈഡ് നടത്തുന്നു" എന്ന അടി്കുറുപ്പോടെയാണ് മോഡൽ അനാച്ഛാദനം ചെയ്യാൻ തയ്യാറാണ് എന്ന് സൂചിപ്പിക്കുന്ന ട്വീറ്റിൽ കമ്പനി CEO പങ്കുവെച്ചിരിക്കുന്നത്.
ഓഗസ്റ്റ് 15 -ന് പ്രതീക്ഷിക്കുന്ന ലോഞ്ചിന് ഇനിയും രണ്ടാഴ്ചയിലധികം സമയം ശേഷിക്കുന്നതിനാൽ, കൂടുതൽ ടീസറുകൾ ഉടൻ പുറത്തുവരും എന്ന് പ്രതീക്ഷിക്കാം. മുമ്പ്, വരാനിരിക്കുന്ന ഓല മോട്ടോർസൈക്കിളുകളെക്കുറിച്ച് ന്യായമായ തരത്തിൽ ആശയം വ്യക്തമാക്കുന്ന അഞ്ചോളം പേറ്റൻ്റ് ചിത്രങ്ങൾ പുറത്തു വന്നിരുന്നു, എന്നാൽ ഇപ്പോഴും, ഈ വീഡിയോയിൽ നിന്ന് അവയിലൊന്നാണിത് എന്ന് അനുമാനിക്കാൻ അനുവദിക്കുന്ന ഒന്നും തന്നെയില്ല എന്നതാണ് വാസ്തവം.

ഓലയുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ രൂപകൽപന ചെയ്തിരിക്കുന്നത് ദൈനം ദിന യാത്രക്കാരെ മനസ്സിൽ വെച്ചാണ്. ബൈക്കിൻ്റെ ലളിതമായ ഫ്രെയിമിൽ ബാറ്ററിയും മോട്ടോറും സജ്ജീകരിക്കാം, സൗകര്യപ്രദമായ ചാർജിംഗ് പോർട്ടും ഇതോടൊപ്പം നൽകാം. ഓല S1 പ്രോയിൽ നാം കണ്ടിട്ടുള്ള ബെൽറ്റ് ഡ്രൈവ് സിസ്റ്റത്തിന് വിപരീതമായി ഒരു ചെയിൻ വഴി റിയർ വീലിലേക്ക് പവർ കൈമാറുന്ന തരത്തിൽ ഒരു സംവിധാനമാണ് സെറ്റപ്പ് ചെയ്തിരിക്കുന്നത്.
അതോടൊപ്പം, ഉയർന്ന മിഡ് -സെറ്റ് ഫുട്‌പെഗുകൾ, അനായാസം ആർക്കും ആക്‌സസ് ചെയ്യാവുന്ന സീറ്റ് ഹൈറ്റ് വിശാലമായ റൈഡിംഗ് റേഞ്ച് എന്നിവയ്ക്കൊപ്പം റൈഡർമാർക്ക് സുഖപ്രദമായ റൈഡിംഗ് എക്സ്പീരിയൻ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങൾ ഓല ഒരുക്കും. വാഹനത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പരിമിതമാണ് എങ്കിലും, മൊത്തത്തിലുള്ള ഡിസൈൻ സിറ്റി യാത്രയ്‌ക്ക് അനുയോജ്യമായ ഒരു പ്രായോഗികവും ഉപയോക്തൃ-സൗഹൃദവുമായ ഇലക്ട്രിക് മോട്ടോർസൈക്കിളിനെ സൂചിപ്പിക്കുന്നു.
ഓല ഇലക്ട്രിക് തങ്ങളുടെ വരാനിരിക്കുന്ന ഇനിഷ്യൽ പബ്ലിക് ഓഫറിംഗിനായി (IPO) 72,000 മുതൽ 76,000 രൂപ വിലനിലവാരം നൽകിയേക്കാം. IPO ഓഗസ്റ്റ് 2 -ന് സമാരംഭിച്ച് ഓഗസ്റ്റ് 6 -ന് അവസാനിക്കും എന്നാണ് റിപ്പോർട്ട്. സ്വാതന്ത്ര്യ ദിനത്തിൽ പുതിയ ഇലക്ട്രിക് ടു -വീലറുകൾ അനാച്ഛാദനം ചെയ്യുന്ന ഒരു പാരമ്പര്യം കമ്പനിയ്ക്കു ഉണ്ട്, ഈ വർഷത്തെ ആഘോഷങ്ങൾക്കൊപ്പം പുതിയ പ്രൊഡക്ട് ലോഞ്ചുകളും അപ്‌ഡേറ്റുകളും കമ്പനി കൊണ്ടുവരാൻ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
കൂടാതെ, ഓലയുടെ സെൽ പ്രൊഡക്ഷൻ പ്ലാന്റ് വികസിപ്പിക്കുന്നതിലും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന IPO -യിലും താൽപ്പര്യം വർധിച്ചു വരികയാണ്, ഇവ രണ്ടും വരും ആഴ്ചകളിൽ കാര്യമായ ശ്രദ്ധ നേടും എന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ മറ്റ് പ്രധാന വാർത്തകളിൽ ഇലക്‌ട്രിക് ടു -വീലർ സെഗ്‌മെൻ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഓല ഇലക്ട്രിക് ഇലക്ട്രിക് കാർ പദ്ധതി ഉപേക്ഷിച്ചു. ഇതിനെ കുറിച്ചുള്ള വിശദ്ധമായ വിവരങ്ങളും കാര്യമായ കാരണങ്ങളും ഇവി നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications








